6 കോച്ച് മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു;പരീക്ഷണം2000 ആളുകൾക്ക് തുല്യമായ മണൽചാക്ക് നിറച്ച്.

ബെംഗളൂരു :ജൂണിലോടെ ആറ് കോച്ച് മെട്രോ ട്രെയിൻ സർവീസ് തുടങ്ങാനുള്ള തയാറെടുപ്പുമായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ). വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങുന്നതിനു മുൻപ് ആറു കോച്ച് ട്രെയിനിന്റെ പരിശോധനകൾക്കു തുടക്കമായി.

ഫെബ്രുവരിയിൽ ബിഇഎംഎൽ കൈമാറിയ മൂന്നു പുതിയ കോച്ചുകൾ നിലവിലെ മൂന്നു കോച്ച് ട്രെയിനിൽ ഘടിപ്പിച്ച ശേഷമുള്ള പരീക്ഷണയോട്ടം തിങ്കളാഴ്ചയാണ് തുടങ്ങിയത്. മറ്റു സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ രാത്രി 12നു ശേഷമാണ് പരിശോധനകളും പരീക്ഷണയോട്ടവും നടക്കുന്നത്. വാണിജ്യ സർവീസ് തുടങ്ങും മുൻപ് കുറഞ്ഞത് ആയിരം കിലോമീറ്റർ പരീക്ഷണയോട്ടം പൂർത്തിയാക്കേണ്ടതുണ്ട്.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

അതിനുശേഷം റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അനുമതി കൂടി ലഭിക്കണം. നിലവിലെ മൂന്നുകോച്ച് ട്രെയിനിൽ 975 പേർക്കാണ് യാത്ര ചെയ്യാവുന്നത്. ആറു കോച്ചിന് രണ്ടായിരം പേരെ വഹിക്കാനാകും. 150 കോച്ചുകൾ നിർമിച്ചു നൽകാനാണ് ബിഎംആർസിഎൽ ബിഇഎംഎല്ലിനു കരാർ നൽകിയത്. ഇവ ഘട്ടംഘട്ടമായി കൈമാറുന്നതനുസരിച്ച് അടുത്ത വർഷം അവസാനത്തോടെ ഇപ്പോഴത്തെ 50 ട്രെയിനുകളിലും കോച്ചുകൾ ആറാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts