ബെംഗളൂരു: സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വാഹനത്തിരക്കേറിയ രണ്ടാമത്തെ നഗരം ബെംഗളൂരുവെന്നു സർവേ റിപ്പോർട്ട്. ഒന്നാം സ്ഥാനത്ത് കൊൽക്കത്തയാണ്. ഗതാഗതക്കുരുക്കിൽ ബെംഗളൂരുവിനു വർഷം തോറുമുള്ള നഷ്ടം 38,000 കോടി രൂപയാണെന്നും ബോസ്റ്റൻ കൺസൽറ്റിങ് ഗ്രൂപ്പ് സർവേയിൽ പറയുന്നു. മറ്റു നഗരങ്ങളെ അപേക്ഷിച്ച് തിരക്കേറിയ നേരത്ത് 149 ശതമാനം അധിക സമയമാണ് ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് കാരണം കൂടുതലായി വേണ്ടിവരുന്നത്.
Read MoreMonth: April 2018
ജനതാദൾ ന് വോട്ട് ചെയ്യരുത്,പരാജയപ്പെടുത്തണം എന്നു ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൾ ഭവാനി ആവശ്യപ്പെടുന്ന വിഡിയോ പുറത്ത്.
ബെംഗളൂരു : മൈസൂരു കെആർ നഗറിലെ ജനതാദൾ (എസ്) സ്ഥാനാർഥി സ.ര മഹേഷിനെ പരാജയപ്പെടുത്തണമെന്നു ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൾ ഭവാനി ആവശ്യപ്പെടുന്ന വിഡിയോ പുറത്ത്. ദേവെഗൗഡയുടെ മൂത്തമകനും ദൾ നേതാവുമായ എച്ച്.ഡി.രേവണ്ണയുടെ ഭാര്യയായ ഭവാനി, കെആർ നഗറിൽ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കുടുംബത്തിൽനിന്നു രേവണ്ണയും ദൾ സംസ്ഥാന അധ്യക്ഷനായ സഹോദരൻ എച്ച്.ഡി.കുമാരസ്വാമിയും മാത്രം മൽസരിച്ചാൽ മതിയെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. ഭവാനിയുടെയും രേവണ്ണയുടെയും മകൻ പ്രജ്വൽ രേവണ്ണ ആവശ്യപ്പെട്ടിരുന്ന സീറ്റിൽ കോൺഗ്രസിൽനിന്നു കൂറുമാറിയെത്തിയ എ.എച്ച്.വിശ്വനാഥിനെയാണു പരിഗണിച്ചത്. ഇതൊക്കെയാണു ഭവാനിയെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.…
Read Moreവന്യജീവി സങ്കേതങ്ങളിൽ മൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ ആഗ്രഹിക്കുന്നുവോ ?”വലിയ വില കൊടുക്കേണ്ടി വരും”
മൈസൂരു: സെൽഫിയില്ലാതെ നമുക്കിപ്പോൾ ആഘോഷമില്ല പരിചയക്കാരെ കാണുമ്പോഴും സന്ദർശിച്ച സ്ഥലങ്ങൾക്കു മുമ്പിൽ നിന്നും ഒരു സെൽഫി നിർബന്ധം. കാട്ടിലും വന്യജീവികൾക്കൊപ്പവും ഒരു അവസരം കിട്ടിയാൽ തകർക്കും. അവരുടെ പ്രശ്നങ്ങൾ നമ്മൾക്കറിയേണ്ട. മനുഷ്യന്റെ സെൽഫിഭ്രമത്തിൽ കഷ്ടപ്പെടുന്ന വന്യ ജീവികളെ സഹായിക്കാൻ അവസാനം വനം വകുപ്പ് തന്നെ രംഗത്ത്. കർണാടകയിലെ വന്യജീവി സങ്കേതങ്ങളിൽ മൊബൈൽ ഫോണിൽ സെൽഫിയെടുക്കുന്നവരിൽ നിന്ന് 1000 രൂപ പിഴയീടാക്കാൻ വനംവകുപ്പ്. വനപാതകളിൽ വാഹനം നിർത്തി വന്യമൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് നടപടി. വനപാതകളിൽ സെൽഫിയെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വന്യമൃഗങ്ങളെ പ്രകോപിപ്പിച്ച് ചിത്രങ്ങളെടുക്കുന്നത് പതിവായിരിക്കുകയാണ്.…
Read Moreകർണാടകയിൽ കണ്ണും കാതും കൂർപ്പിച്ച് ഫേസ് ബുക്ക്;വ്യാജ തെരഞ്ഞെടുപ്പ് വാർത്തകൾ കണ്ടാൽ ഉടൻ നടപടി.
ബെംഗളൂരു: കാംബ്രിഡ്ജ് അനലിറ്റിക്കയും വാർത്ത ചോരലും മറ്റും അഗോളതലത്തിൽ ഫേസ്ബുക്കിന് ഉണ്ടാക്കിയ ക്ഷതം ചെറുതല്ല, ഫേസ്ബുക്ക് സ്ഥാപക തലവൻ മാർക്ക് സുക്കൻബർഗിനെ അമേരിക്കൻ കോൺഗ്രസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നിടം വരെ കാര്യങ്ങൾ നീണ്ടു. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധിച്ചോളാം എന്ന് അന്നേ ഫേസ്ബുക്ക് തീരുമാനമെടുത്തതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിക്കുന്നതു തടയാൻ ഫെയ്സ്ബുക്, പ്രമുഖ വെബ്സൈറ്റ് ബൂം എന്നിവ കൈകോർക്കുന്നു. ഏതെങ്കിലും വാർത്ത വ്യാജമാണെന്നു കണ്ടെത്തിയാൽ ആ വാർത്തയുടെ ലിങ്ക് ഫെയ്സ്ബുക്കിൽ വരുന്നതു നിയന്ത്രിക്കാനാകുമെന്നു ബൂം എംഡി ജെൻസി ജേക്കബ്…
Read Moreകത്വ പീഡനം: ബിജെപി വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്സ്
കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ജമ്മു കശ്മീര്‍ ഘടകത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്സ്. അധികം വൈകാതെ തന്നെ വെബ്സൈറ്റ് പൂർവ്വസ്ഥിതിയിൽ ആകുകയും ചെയ്‌തു. എട്ട് വയസുകാരിയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സൈബര്‍ വാരിയേഴ്സ് ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് വിധേയയാക്കിയ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി പ്രകടനം നടത്തിയ ഹിന്ദു ഏകതാ മഞ്ചിനെതിരെ രൂക്ഷഭാഷയിലാണ് സൈബര്‍ വാരിയേഴ്സ് വിമര്‍ശിക്കുന്നത്.…
Read Moreഅടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളിലാണ് ശക്തമായ കാറ്റ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം അറിയിച്ചു.
Read Moreആരാധകരെ പൂനെയില്‍ എത്തിക്കാന്‍ വിസില്‍ പോട് എക്‌സ്പ്രസുമായി ചെന്നൈ
ചെന്നൈ: ഐപിഎല്ലില്‍ ആരാധകരെ തോളിലേറ്റി സ്‌നേഹം പ്രകടിപ്പിക്കുന്ന ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കളിയില്‍ ടീമിന് ലഭിക്കുന്ന ആരാധകരുടെ പിന്തുണയും അത്രത്തോളം തന്നെ വലുതാണ്. കാവേരി നദീജലത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ചെന്നൈയുടെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയിരുന്നു. ഇതിനാല്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ പൂനെയിലേക്ക് ട്രെയിന്‍ ടിക്കറ്റ് നല്‍കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആരാധകര്‍ക്ക് വേണ്ടി ചെന്നൈയില്‍ നിന്ന് പൂനെ വരെ ഒരു ട്രെയിന്‍ മുഴുവന്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ആയിരത്തോളം ആരാധകര്‍ക്കാണ് ‘വിസില്‍ പോട് എക്‌സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിനില്‍ സൗജന്യ…
Read Moreബിസിസിഐയെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽപ്പെടുത്തണമെന്ന് ലോ കമ്മീഷൻ
ന്യൂഡല്‍ഹി: ബിസിസിഐ ഉടച്ചുവാര്‍ക്കണമെന്ന് ലോ കമ്മീഷൻ റിപ്പോര്‍ട്ട്. ദേശീയ സ്പോര്‍ട്സ് ഫെഡറേഷനായി പ്രഖ്യാപിച്ച് ബിസിസിഐയെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. ഭരണഘടനയുടെ 12 മത്തെ അനുഛേദത്തിൽ ഉൾപ്പെടുത്തി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്പോട്സ് ഫെഡറേഷനായി ബിസിസിഐയെ പ്രഖ്യാപിക്കണം എന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ നേരിട്ട് നിയമസഹായം നൽകുന്നില്ലെങ്കിലും നികുതി ഇളവുകൾ ബിസിസിഐക്ക് നൽകുന്നുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബിസിസിഐ പൊതുമേഖലാ സ്ഥാപനമാകുന്നതോടെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരും. അത്‍ലറ്റിക്സ് ഫെഡറേഷൻ പോലെ കേന്ദ്രസര്‍ക്കാരിന് കീഴിൽ ബിസിസിഐ വരുമ്പോള്‍ പൊതുതാത്പര്യ ഹര്‍ജികൾ ബിസിസിഐക്കെതിരെ നൽകാം.…
Read Moreമിന്നാലാക്രമണത്തിന് ശേഷം ഫോണ്‍ എടുക്കാന്‍ പോലും പാക്കിസ്ഥാന് ഭയമായിരുന്നു: നരേന്ദ്ര മോദി
ലണ്ടന്‍: 2016-ല്‍ ഇന്ത്യ നടത്തിയ മിന്നാലാക്രമണം പരസ്യമാക്കുന്നതിന് മുമ്പ് പാകിസ്ഥാനെയാണ് ഇന്ത്യ ആദ്യം വിളിച്ചറിയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനെ വിവരം അറിയിക്കാനായി ഒരു മണിക്കൂറോളം കാത്തിരുന്നുവെന്നും ഫോണ്‍ വിളിച്ചിട്ട് അവര്‍ ഫോണ്‍ എടുത്തിരുന്നില്ലയെന്നും അദ്ദേഹം ലണ്ടനില്‍ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് ‘ഭാരത് കീ ബാത്, സബ് കെ സാത്’ എന്ന പരിപാടിയില്‍ സംസാരിക്കുവേ പറഞ്ഞു. പാക് സൈന്യത്തെ ഫോണില്‍ വിളിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ശേഖരിക്കാന്‍ ആവശ്യപ്പെട്ടെന്നും മോദി പറഞ്ഞു. മാത്രമല്ല, മിന്നാലാക്രമണത്തിന് ശേഷം രാവിലെ 11…
Read Moreസുഹൃത്തായ ശ്രീരാമലുവിന് വേണ്ടി വോട്ടു തേടി വിവാദ ഖനി വ്യവസായി ജനാർദ്ധന റെഡ്ഢി.
ബെംഗളൂരു : വിവാദ ഖനി വ്യവസായിയും മുൻ മന്ത്രിയുമായ ജി.ജനാർദന റെഡ്ഡി ബിജെപി സ്ഥാനാർഥിക്കായി പ്രചാരണരംഗത്ത്. ചിത്രദുർഗയിലെ മുളകാൽമുരു മണ്ഡലത്തിൽ മൽസരിക്കുന്ന തന്റെ വിശ്വസ്തൻ ബി.ശ്രീരാമുലുവിനു വേണ്ടിയാണ് ജനാർദനറെഡ്ഡി ഇറങ്ങിയത്. അനധികൃത ഖനനക്കേസിൽ ജയിൽശിക്ഷ ലഭിച്ച റെഡ്ഡിയെ ബിജെപി അകറ്റി നിർത്തിയിരിക്കുകയാണ്. റെഡ്ഡിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നു ദേശീയാധ്യക്ഷൻ അമിത്‌ഷായും വ്യക്തമാക്കിയിരുന്നു. എന്നാൽ തന്നെക്കുറിച്ച് ഷാ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ബിജെപിയോടുള്ള സ്നേഹം രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്നും തുമകൂരുവിലെ സിദ്ധഗംഗാ മഠം സന്ദർശിച്ച ശേഷം റെഡ്ഡി പറഞ്ഞു. സ്വദേശമായ ബെള്ളാരിയിൽ പ്രവേശിക്കുന്നതിനു വിലക്കുള്ളതിനാൽ ചിത്രദുർഗയിലെ രാംപുരയിൽ…
Read More