കർണാടകയിൽ കണ്ണും കാതും കൂർപ്പിച്ച് ഫേസ് ബുക്ക്;വ്യാജ തെരഞ്ഞെടുപ്പ് വാർത്തകൾ കണ്ടാൽ ഉടൻ നടപടി.

ബെംഗളൂരു: കാംബ്രിഡ്ജ് അനലിറ്റിക്കയും വാർത്ത ചോരലും മറ്റും അഗോളതലത്തിൽ ഫേസ്ബുക്കിന് ഉണ്ടാക്കിയ ക്ഷതം ചെറുതല്ല, ഫേസ്ബുക്ക് സ്ഥാപക തലവൻ മാർക്ക് സുക്കൻബർഗിനെ അമേരിക്കൻ കോൺഗ്രസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നിടം വരെ കാര്യങ്ങൾ നീണ്ടു. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധിച്ചോളാം എന്ന് അന്നേ ഫേസ്ബുക്ക് തീരുമാനമെടുത്തതാണ്.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിക്കുന്നതു തടയാൻ ഫെയ്സ്ബുക്, പ്രമുഖ വെബ്സൈറ്റ് ബൂം എന്നിവ കൈകോർക്കുന്നു. ഏതെങ്കിലും വാർത്ത വ്യാജമാണെന്നു കണ്ടെത്തിയാൽ ആ വാർത്തയുടെ ലിങ്ക് ഫെയ്സ്ബുക്കിൽ വരുന്നതു നിയന്ത്രിക്കാനാകുമെന്നു ബൂം എംഡി ജെൻസി ജേക്കബ് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായി വാർത്തയുടെ ലിങ്ക് മാത്രമേ പരിശോധനയ്ക്കു വിധേയമാക്കുന്നുള്ളു. ഫെയ്സ്ബുകിൽ വരുന്ന ഇംഗ്ലിഷ് വാർത്തകളായിരിക്കും പരിശോധനയ്ക്കു വിധേയമാക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts