വിദ്യാര്‍ത്ഥി കണ്‍സഷനില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേരള ആർ.ടി.സി

തിരുവനന്തപുരം: വിദ്യാര്‍ത്ഥി കണ്‍സഷനില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേരള ആർ.ടി.സി. ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ഇനിമുതല്‍ യാത്രാ ഇളവുണ്ടാകില്ല. ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര ഒരുക്കും. 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ല.

2016 മുതല്‍ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശം. ഈ തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. നിലവില്‍ കെ.എസ്.ആര്‍.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും വ്യാപകമായി അനുവദിച്ച വരുന്ന സൗജന്യങ്ങള്‍ തുടരാന്‍ കഴിയില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ കോളജുകള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പ്രഫഷണല്‍ കോളജുകള്‍, ഐടിസികള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന ആദായ നികുതി നല്‍കുന്നവരുടെ മക്കള്‍ക്ക് ഇനിമുതല്‍ കണ്‍സഷന്‍ അനുവദിക്കില്ല. ബാക്കി കുട്ടികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കും. സ്വാശ്രയ കോളജുകളിലേയും സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേയും ബിപിഎല്‍ പരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ നിരക്കില്‍ കണ്‍സഷന്‍ അനുവദിക്കും. സെല്‍ഫ് ഫിനാന്‍സ് കോളജുകള്‍, സ്വകാര്യ അണ്‍ എയ്ഡഡ്, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് 30 ശതമാനം കണ്‍സഷന്‍ അനുവദിക്കും.

യഥാര്‍ഥ ടിക്കറ്റ് നിരക്കിന്റെ 35 ശതമാനം തുക വിദ്യാര്‍ഥിയും 35 ശതമാനം തുക മാനേജ്‌മെന്റും ഒടുക്കണമെന്നാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ചീഫ് ഓഫീസില്‍ നിന്ന് അനുമതി ലഭിക്കുന്നത് അനുസരിച്ചാകും ഈ കണ്‍സഷന്‍ അനുവദിക്കുക. പെന്‍ഷന്‍കാരായ പഠിതാക്കള്‍, പ്രായപരിധി ബാധകമല്ലാത്ത റഗുലര്‍ കോഴ്‌സ് പഠിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് കണ്‍സഷന്‍ ആനുകൂല്യം നല്‍കില്ല. വിദ്യാര്‍ഥി കണ്‍സഷന്‍ പ്രായപരിധി 25 വയസായി പരിമിതപ്പെടുത്തും.

  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ രീതി തുടരും. നിലവില്‍ പ്ലസ്ടുവരെ കെഎസ്ആര്‍ടിസി പൂര്‍ണ സൗജന്യയാത്രയും മറ്റ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കിലുള്ള യാത്രക്കുമാണ് കണ്‍സഷന്‍ ടിക്കറ്റ് നല്‍കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts