25 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് ആവര്‍ത്തിക്കാന്‍ വീണ്ടും മാധുരിയും സഞ്ജയ് ദത്തും.

മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ബോളിവുഡിന്‍റെ പ്രിയ താരജോഡികളായിരുന്നു. നിരവധി ചിത്രങ്ങളാണ് ഇരുവരുടെയും അഭിനയത്തിലൂടെ സൂപ്പര്‍ഹിറ്റായത്.

ഇപ്പോഴിതാ, 25 വര്‍ഷങ്ങള്‍ക്ക് ശേഷം കരണ്‍ ജോഹറിന്‍റെ ‘കളങ്ക്’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുകയാണ്. ചരിത്രകഥയെ മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും ഉണ്ട്.

അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്. കളങ്ക് എന്ന സിനിമ വളരെ അഭിമാനത്തോടും ആകാംഷയോടും കൂടിയാണ് പ്രഖ്യാപിക്കുന്നതെന്ന് കരണ്‍ ട്വിറ്ററില്‍ കുറിച്ചു. 2019 ഏപ്രില്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

1990 കളില്‍ സഞ്ജയ് ദത്ത് മാധുരി ദീക്ഷിത്ത് പ്രണയം ഏറെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. നിരവധി ചിത്രങ്ങളില്‍ ജോടിയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കിടയില്‍ പ്രണയം വളര്‍ന്നുവെന്നും വിവാഹിതനായ സഞ്ജയ് ദത്തിന്‍റെ ദാമ്പത്യ ബന്ധത്തെ അത് ഉലച്ചു കളഞ്ഞുവെന്നുമൊക്കെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us