ഗോവയെ തകർത്ത് ചെന്നൈ ഫൈനലിൽ..

ചെന്നൈയിൽ നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തിൽ എതിരാളികളായ ഗോവയുടെ വലയിൽ മൂന്നു ഗോളുകൾ അടിച്ചു കയറ്റി,  ഇരു പാദങ്ങളിലുമായി 4-1 ഇന്റെ ലീഡോടെ ചെന്നൈ ഫൈനലിൽ പ്രവേശിച്ചു. ബെംഗളൂരുവാണ് ഫൈനലിൽ ചെന്നൈയുടെ എതിരാളികൾ.

ഒരു ഗോളെങ്കിലും അടിക്കണം എന്ന ഉദ്വേശത്തോടെ രണ്ടാം പാദം കളിക്കാനിറങ്ങിയ ഗോവയുടെ പ്രതീക്ഷ ജെജെ 26 -ആം  മിനുട്ടിൽ തന്നെ കെടുത്തി. മൂന്നു മിനിറ്റുകൾക്കകം ധൻപാൽ ഗണേഷും സ്കോർ ചെയ്തപ്പോൾ കളി ഗോവയുടെ കയ്യിൽ നിന്നും പോയി. ഗോൾ പോസ്റ്റിൽ കരഞ്ജിതും തന്റെ നല്ല ഫോമ് തുടർന്നപ്പോൾ ഫസ്റ്റ് ഹാഫിൽ തിരിച്ചു ഒരു ഗോൾ പോലും അടിക്കാൻ ലാൻസറോട്ടക്കും കൂട്ടർക്കും കഴിയാതെ ആയി.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

രണ്ടാം പകുതിയിൽ അവസാനം നല്ലൊരു ഫിനിഷോടെ ഗോവൻ ഗോളിക്ക് പ്രതേയ്കിച്ചൊന്നും ചെയ്യാൻ അവസരം കൊടുക്കാതെ ജെജെ തന്റെ രണ്ടാമത്തെ ഗോളും  സ്കോർ ചെയ്തതോടെ ഗോവയുടെ പതനം ഉറപ്പായി. ചെന്നൈ പ്രതിരോധത്തിൽ ഉരുക്കു തൂണ് പോലെ നിന്ന മൈൽസണിനാണ് ഹീറോ ഓഫ് ദി മാച്ച് അംഗീകാരം ലഭിച്ചത്. ചെന്നൈക്കിനി ബംഗുളൂരുവിനെ ബെംഗളുരുവിന്റെ തന്നെ തട്ടകത്തിൽ 17ആം തീയതി ലീഗിലെ കിരീടത്തിനായി നേരിടാം.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts