പിണറായി വിജയനെ കൊല്ലാന്‍ കെ. സുധാകരന്‍ ലക്ഷ്യമിട്ടിരുന്നു,അത് സാധിക്കില്ലെന്ന് മനസിലായതോടെയാണ് തനിക്ക് നേരെ തിരിഞ്ഞത്.

കണ്ണൂര്‍: പിണറായി വിജയനെ കൊല്ലാന്‍ കെ. സുധാകരന്‍ ലക്ഷ്യമിട്ടിരുന്നെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍. എന്നാല്‍ അത് സാധിക്കില്ലെന്ന് മനസിലായതോടെയാണ് തനിക്ക് നേരെ സുധാകരന്‍ തിരിഞ്ഞതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ഇപി പറഞ്ഞത് ഇങ്ങനെ: ‘ട്രെയിന്‍ വച്ചുണ്ടായ കൊലപാതകശ്രമം യഥാര്‍ത്ഥത്തില്‍ പിണറായി വിജയനെ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിണറായിയെ കൊല്ലാന്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കിയ ആളാണ് കെ സുധാകരന്‍.’

നാല്‍പാടി വാസുവിന്റെ കൊലപാതകത്തില്‍ കെ. സുധാകരന്‍ നേരിട്ടു പങ്കെടുത്തിരുന്നു. ഗണ്‍മാന്റെ കയ്യില്‍നിന്നു തോക്കു പിടിച്ചുവാങ്ങി വാസുവിനെ വെടിവച്ചത് സുധാകരനാണ്. മട്ടന്നൂര്‍ പൊലീസ് സുധാകരനെ പ്രതിയാക്കിയാണ് കേസെടുത്തതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

എന്തും വായില്‍തോന്നി വിളിച്ചുപറയുന്ന രാഷ്ട്രീയ ക്രിമിനലാണ് സുധാകരനെന്നും ഇപി വ്യക്തമാക്കി.

ട്രെയിനില്‍ വച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ കോടതി ശിക്ഷിച്ചിരുന്നു. തന്നെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വാടകുണ്ടകള്‍ തന്നെ സുധാകരനെതിരെ മൊഴി നല്‍കിയതാണ്. സുധാകരനെതിരായ ഗൂഡാലോചനക്കേസ് ഇപ്പോഴും നിലനില്‍ക്കുന്നു.

അതുള്‍പ്പെടെ നിരവധി കേസുകളില്‍ ഇപ്പോഴും പ്രതിസ്ഥാനത്തുള്ള സുധാകരനാണ് നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നതെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

മാനസികവിഭ്രാന്തിയുള്ളയാളെ പോലെ സംസാരിക്കുന്ന സുധാകരന്‍ ആശയസംവാദം നടത്താന്‍ പോലും നിലവാരമില്ലാത്തയാളാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

ക്രിമിനല്‍ സ്വഭാവമുള്ള കെ സുധാകരനെ നിരാഹാരം സമരത്തിനയച്ചത് കോണ്‍ഗ്രസിന്റെ പരിതാപകരമായ അവസ്ഥയാണ് കാണിക്കുന്നതെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

സുധാകരന്റെ നിരാഹാര പന്തലിലെ ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യം ഗൗരവമായി കാണേണ്ടതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ചെന്നൈയില്‍ വച്ച് സുധാകരന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts