കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി മുഖ്യമന്ത്രി; മധുവിന്‍റെ വീട് സന്ദർശിച്ചു.

പാലക്കാട്: അട്ടപ്പാടിയിൽ മർദ്ദനമേറ്റ് മരിച്ച മധുവിന്‍റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പ്രതികൾക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി.

സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചിണ്ടക്കി ഊരിലേക്കുളള റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊരിലെ  കുടിവെളള പ്രശ്നവും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി അട്ടപ്പാടിയിലെത്തിയത്. മോഷ്ടാവെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതും തുടര്‍ന്ന് മധു മരണപ്പെട്ടതും കേരളത്തെ നടുക്കിയിരുന്നു. മര്‍ദ്ദനത്തിന് ശേഷം കൈകള്‍ കൂട്ടിക്കെട്ടിയ മധുവിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത ആള്‍ക്കൂട്ടത്തിന്‍റെ മാനസികാവസ്ഥയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
[masterslider id="10"]

Related posts