ഗൃഹലക്ഷ്മിക്കെതിരെ പരാതിയുമായി അഭിഭാഷകന്‍!

കൊല്ലം: അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ പരാതിയുമായി അഭിഭാഷകന്‍. മുലയൂട്ടുന്ന അമ്മമാരെ തുറിച്ചുനോക്കുന്നതിനെതിരെ നടത്തുന്ന ക്യാമ്പയിന്‍റെ ഭാഗമായാണ് ഗൃഹലക്ഷ്മി മാറ് മറയ്ക്കാതെ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം കവര്‍ പേജില്‍ പ്രസിദ്ധീകരിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ചിത്രം പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് അഭിഭാഷകനായ വിനോദ് മാത്യു വിൽസണ്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പി .വി ഗംഗാധരൻ, പി.വി ചന്ദ്രൻ, എം പി ഗോപിനാഥ്എന്നിവര്‍ക്കെതിരെയാണ് കേസ്. കവര്‍ ചിത്രത്തിന് മോഡലായ ജിലു ജോസഫിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

അഡ്വ. ജോളി അലക്സാണ് പരാതിക്കാരന് വേണ്ടി കോടതിയില്‍ ഹാജരായത്. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പരാതിക്കാരനായ വിനോദ് മാത്യു വിൽസണ്‍ വ്യക്തമാക്കി. കേസ് മാര്‍ച്ച് 16ന് കോടതി പരിഗണിക്കും.

‘കേരളത്തോട് അമ്മമാര്‍, തുറിച്ചുനോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടോടെ മാതൃഭൂമിയുടെ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ പുതിയ ലക്കത്തിന്‍റെ കവര്‍ പേജ് വൈറലായിരുന്നു. ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ പേജിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts