ബെംഗളൂരു–കേരള റൂട്ടില്‍ കൂടിയത് 110 രൂപവരെ.

ബെംഗളൂരു : ബസ്ചാർജ് വർധന നിലവിൽവന്ന ഇന്നലെ മുതൽ ബെംഗളൂരു–കേരള റൂട്ടിലെ കേരള ആർടിസി ബസുകളിൽ കൂടിയതു 110 രൂപ വരെ. സേലം വഴി തിരുവനന്തപുരത്തേക്കുള്ള സ്കാനിയ–വോൾവോ ബസുകളിലാണ് 110 രൂപ കൂടിയത്. തിരക്കേറിയ ദിവസങ്ങളിൽ ബെംഗളൂരു–തിരുവനന്തപുരം എസി ബസിൽ 1518 രൂപയാണു പുതിയ നിരക്ക്. 1408 രൂപയായിരുന്നു പഴയ നിരക്ക്.ഡീലക്സ് ബസുകളിൽ മൂന്നാർ യാത്രയ്ക്കാണു കൂടുതൽ പണം ചെലവാകുക, 885 രൂപ. കുറഞ്ഞ നിരക്ക് തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കും, 431രൂപ. കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ പകൽ സർവീസ് നടത്തുന്ന ഡീലക്സ് ബസുകളിൽ 10 രൂപയും വർധിച്ചു.

സ്കാനിയ–വോൾവോ ബസുകളിൽ 110 രൂപയോളം നിരക്കു കൂടിയതു കേരളത്തിലേക്കുള്ള യാത്രക്കാർക്കു തിരിച്ചടിയാകും. കർണാടക ആർടിസിയുടെ സ്കാനിയ–വോൾവോ സർവീസുകളെക്കാൾ 300 രൂപ കൂടുതലാണു കേരള ആർടിസിയിൽ. നിരക്കിലെ വലിയ അന്തരം കേരള ആർടിസി റിസർവേഷനെ സാരമായി ബാധിച്ചേക്കാം.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു–തിരുവനന്തപുരം എസി ബസിൽ കേരള ആർടിസിയിൽ തിരക്കനുസരിച്ചു 1176 മുതൽ 1518 രൂപവരെയാണു നിരക്ക്. കർണാടക ആർടിസിയിൽ 1100 മുതൽ1200 രൂപ വരെയും. ട്രെയിനിലെ തേഡ് ക്ലാസ് എസിയിൽ തിരുവനന്തപുരത്തേക്കു 1125 രൂപയാണു ടിക്കറ്റ് നിരക്ക്.യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥ് എസി എക്സ്പ്രസിൽ 785 രൂപയും. അതേസമയം സൂപ്പർഡീലക്സ്, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ബസുകളിലെ നിരക്കുവർധന കേരള ആർടിസിക്കു കാര്യമായ ക്ഷീണം ചെയ്യില്ല. കർണാടക ആർടിസിയുടെ രാജഹംസ, സാരിഗെ ബസുകൾക്കു സമാനമായ നിരക്കിലാണ് ഇവ സർവീസ് നടത്തുന്നത്.

പുതിയ നിരക്ക് : തിരക്കു കൂടിയ ദിവസം, കുറഞ്ഞ ദിവസം, സാധാരണദിവസം ക്രമത്തിൽ

∙ വോൾവോ–സ്കാനിയ

– കോഴിക്കോട്:–737 രൂപ; 671 രൂപ; 671രൂപ – എറണാകുളം:–1111; 861; 1011 – കോട്ടയം:–1188; 921; 1081 – പത്തനംതിട്ട:– 1342; 1040; 1221 – കൊട്ടാരക്കര:– 1386; 1074; 1261 – തിരുവനന്തപുരം (സേലം വഴി):– 1518; 1176; 1381 – തിരുവനന്തപുരം (കോഴിക്കോട് വഴി) :– 1430; 1301; 1301 

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ഡീലക്സ്

– കോട്ടയം:– 806; 733 – മൂന്നാർ:– 885; 805 – പാലാ:– 795; 723 – പിറവം:– 786; 715 – എറണാകുളം:– 807; 734 – തൃശൂർ:– 719; 654 – പാലക്കാട്:– 653; 594 – ഗുരുവായൂർ:– 633; 605 – പൊന്നാനി:– 719; 654 – നിലമ്പൂർ:– 642; 584 – കോഴിക്കോട്:– 544; 505 – ബത്തേരി:– 405; 405 – തലശ്ശേരി:– 504; 431 – കണ്ണൂർ:– 504; 431 – കാഞ്ഞങ്ങാട്:– 574; 490 

സൂപ്പർ എക്സ്പ്രസ്

– കോഴിക്കോട് (പകൽ) 414; 414 – കോഴിക്കോട് (രാത്രി) 427–478, 389–450 – തലശ്ശേരി 414; 377 – കണ്ണൂർ 436; 387 – വടകര:– 445, 405 – തൊട്ടിൽപാലം:–417, 380 – കാസർകോട്:– 435 

  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര

സൂപ്പർഫാസ്റ്റ്

– കോഴിക്കോട് 326 (പകൽ); 358 (രാത്രി) – വടകര-338

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts