മലയാളികള്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു ഭാഷാ സ്നേഹത്തിന്റ്റെ കഥ;റെയില്‍വേ ടിക്കെറ്റില്‍ പ്രിന്റ്‌ ചെയ്യുന്ന ആദ്യ പ്രാദേശിക ഭാഷയായി കന്നഡ.

ബെംഗളൂരു : റെയിൽവേ ടിക്കറ്റിൽ ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾക്കു പുറമെ കന്നഡയും. സ്റ്റേഷൻ കൗണ്ടറുകളിൽ നിന്നു ലഭിക്കുന്ന അൺറിസർവ്ഡ് ടിക്കറ്റുകളിലാണ് കന്നഡയിലും യാത്രാവിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. റിസർവേഷൻ ടിക്കറ്റുകൾ സാധാരണ രീതിയിൽ തുടരും. ബെംഗളൂരുവിനു പുറമെ മൈസൂരു, ഹുബ്ബള്ളി റെയിൽവേ ഡിവിഷനുകളിലാണ് സംവിധാനം നിലവിൽ വന്നിരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ ഇതു പിന്നീട് വ്യാപിപ്പിക്കും.

ഇന്ത്യയിൽ ആദ്യമായാണ് റെയിൽവേ ടിക്കറ്റിൽ ഇംഗ്ലിഷിനും ഹിന്ദിക്കും പുറമെ മറ്റൊരു പ്രാദേശിക ഭാഷ കൂടി ഉൾപ്പെടുത്തുന്നതെന്ന് ഹുബ്ബള്ളി ഡിവിഷനിലെ ചീഫ് പിആർഒ വിജയ പറഞ്ഞു. യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഷനുകൾ, ക്ലാസ് തുടങ്ങിയ വിവരങ്ങളാണ് കന്നഡയിൽ കൂടി രേഖപ്പെടുത്തുന്നത്. കന്നഡ ഭാഷാ വാദം ഉന്നയിക്കുന്ന കന്നഡ രക്ഷണ വേദികെ പോലെയുള്ള സംഘടനകളുടെ കാലങ്ങളായുള്ള ആവശ്യം കൂടിയാണ് നടപ്പാക്കിയിരിക്കുന്നത്. ജനുവരി ഒന്നു മുതൽ ടിക്കറ്റിൽ കന്നഡ ഉൾപ്പെടുത്തണമെന്ന നിർദേശം യാത്രികരുടെ സൗകര്യങ്ങൾ വിലയിരുത്തുന്ന റെയിൽവേ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

ഹിന്ദിക്കു പകരം കന്നഡ ഉൾപ്പെടുത്തണമെന്നായിരുന്നു ഭാഷാവാദികളുടെ ആവശ്യം. റെയിൽവേയുടെ പുതിയ നീക്കത്തെ സമൂഹ മാധ്യമങ്ങളിൽ വലിയ ആഘോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. കന്നഡ സൗഹൃദ സംഘടനകളുടെ സമ്മർദത്തെ തുടർന്ന്, നമ്മ മെട്രോ ബോർഡുകളിൽനിന്നു ഹിന്ദി നീക്കി, പകരം കന്നഡ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര സർക്കാരിന് കത്തെഴുതിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts