നഗരത്തില്‍ 133 ബാറുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം!

ബെംഗളൂരു∙ അഗ്‌നി സുരക്ഷാ സംവിധാനമില്ലാത്ത 133 റൂഫ്ടോപ്പ് ബാറുകൾ അടച്ചുപൂട്ടാൻ ബിബിഎംപി നോട്ടിസ് നൽകി. കർണാടക ഫയർ ആൻഡ് എമർജൻസി വിഭാഗത്തിന്റെ നിർദേശപ്രകാരമാണ് ബാറുകൾക്ക് നോട്ടിസ് നൽകിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന പബ്ബുകളിലും ബാറുകളിലും നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. വൈദ്യുതി, വെള്ളം കണക്ഷനുകൾ വിച്ഛേദിക്കാൻ ബെസ്കോമിനും ബിഡബ്ലുഎസ്എസ്ബിക്കും നിർദേശം നൽകിയിട്ടുണ്ട്. പുതുവർഷദിനത്തിൽ മുംബൈയിലെ പബ്ബിലുണ്ടായ അഗ്‌നിബാധയെ തുടർന്നാണ് നഗരത്തിലെ ബാറുകളിലും പരിശോധന കർശനമാക്കിയത്.

Read More

ശ്രീദേവിയുടേത് സ്വാഭാവിക മരണമല്ല! അപകട മരണം;നടി ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു!

ദുബായ്∙ നടി ശ്രീദേവിയുടേത് അപകടമരണമാണെന്നു റിപ്പോർട്ട്. ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിലാണ് ഇക്കാര്യമുള്ളത്. 24നാണു ശ്രീദേവിയുടെ മരണം സംഭവിച്ചത്. മുങ്ങി മരിച്ചെന്നാണു റിപ്പോർട്ടിൽ പറയുന്നത്. യുഎഇ പൊതു ആരോഗ്യമന്ത്രാലയം പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിലാണ് ഇക്കാര്യമുള്ളത്. ‘മുങ്ങിമരണം’ എന്നാണ് അപകടത്തിന്റെ കാരണമായി സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയസ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. എന്നാൽ ബാത് ടബിൽ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയതെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. മുങ്ങിമരണമാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണ് ഇപ്പോൾ മരണ സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നതും. ഇന്നലെ മുതൽ തന്നെ ശ്രീദേവിയുടെ മരണം…

Read More

യെലച്ചനഹള്ളിക്കു സമീപം മെട്രോ പാളത്തിലെ വിള്ളൽ കണ്ടെത്തിയ സംഭവം നിർമാണ കമ്പനിയോട് വിശദീകരണം തേടി

ബെംഗളൂരു :നമ്മ മെട്രോയുടെ പാളത്തിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ നിർമാതാക്കളായ ഓസ്ട്രേലിയൻ കമ്പനിയോടു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) വിശദീകരണം ആവശ്യപ്പെട്ടു. യെലച്ചനഹള്ളിക്കു സമീപം കഴിഞ്ഞ ആഴ്ചയാണു പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ട്രെയിൻ സർവീസ് ആരംഭിച്ച് ഒരുവർഷമാകുന്നതിനു മുൻപുതന്നെ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചും ബിഎംആർസിഎൽ ആലോചിക്കുന്നുണ്ട്. വിള്ളൽ കണ്ടെത്തിയതിനെത്തുടർന്നു കഴിഞ്ഞ ദിവസം ഗ്രീൻ ലൈനിലെ ആർവി റോഡ്-യെലച്ചനഹള്ളി റീച്ചിൽ മെട്രോ സർവീസ് നിർത്തിവച്ചിരുന്നു. പാളം മാറ്റുന്ന പ്രവൃത്തികൾ പൂർത്തിയായ സാഹചര്യത്തിൽ ഇന്നു രാവിലെ അഞ്ചുമുതൽ നാഗസന്ദ്ര-യെലച്ചനഹള്ളി…

Read More

എസ്എൻഡിപി ബെന്നാർഘട്ടെ റോഡ് ശാഖ കുടുംബ പൂജ

ബെംഗളൂരു∙ എസ്എൻഡിപി യൂണിയൻ ബെന്നാർഘട്ടെ റോഡ് ശാഖയുടെ നേതൃത്വത്തിൽ കുടുംബ പൂജ നടത്തി. പ്രസിഡന്റ് ഹരിദാസൻ, എം.കെ.രാജേന്ദ്രൻ, വാസുദേവൻ, വിജയൻ, മോഹനൻ, ഉദയകുമാർ, സജിനി, ഷീജ, ജ്യോതി എന്നിവർ നേതൃത്വം നൽകി.

Read More

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ കേരള ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

ബെംഗളൂരു: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കേരള ആർടിസി കണ്ടക്ടർക്കെതിരെ കേസ്. തൃപ്പൂണിത്തുറ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ എറണാകുളം ഡിപ്പോയിലെ കണ്ടക്ടർ എം.പി സുനിൽകുമാറി (45)നെ എസ് ജി പാളയ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 18ന് എറണാകുളത്തു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസിയുടെ വോൾവോ എസി ബസിലാണ് സംഭവം. യുവതി ആദ്യം ഇരുന്ന സീറ്റിൽ നിന്ന് മാറിയിരിക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടതോടെ യുവതി മുൻവശത്തെ വിൻഡോ സീറ്റിലേക്ക് മാറി. സേലത്തെത്തിയപ്പോൾ, സമീപ സീറ്റിലിരിക്കുകയായിരുന്ന കണ്ടക്ടർ ശരീരത്തിൽ…

Read More

“ഐ ഡ്രീം ഇന്‍ അനതെര്‍ ലാംഗ്വേജ്” ചലച്ചിത്ര ആസ്വാദക വഫ റിയ വിലയിരുത്തുന്നു.

ബെംഗളൂരു : രാജ്യാന്തര ചലച്ചിത്രമേള അതിന്റെ രണ്ടാം പാദത്തിലേക്ക് കടന്നു,ഇന്ന് ആറാം ദിവസം,പങ്കാളിത്തം കൊണ്ടും സിനിമകളുടെ തെരെഞ്ഞെടുപ്പുകൊണ്ടും വളരെ നല്ല ഒരു മേളയാണ് ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. “ഐ ഡ്രീം ഇന്‍ അനതെര്‍ ലാംഗ്വേജ്” എന്ന വിദേശ ചിത്രത്തെ ചലച്ചിത്ര ആസ്വാദകയും ബെംഗളൂരു മലയാളിയുമായ വഫ റിയ വിലയിരുത്തുന്നു. കൂടുതല്‍ ചലച്ചിത്ര മേള വാര്‍ത്തകള്‍ക്ക് ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് ഞങ്ങള്‍ തയ്യാറാക്കിയ പ്രത്യേക പേജ് സന്ദര്‍ശിക്കുക  

Read More

ലാലേട്ടന്‍ ഫാന്‍സിന്‍റെ മനസ്സുകീഴടക്കിയ ആ കൊച്ചുഗായിക ആര്?

മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ സിനിമാജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.  മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന ഒരു ചിത്രം കൂടിയാണിത്. ടീസറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന് എന്താണെന്നറിയണ്ടേ? മാത്രമല്ല  ‘ഞാന്‍ ജനിച്ചന്നു മുതല്‍’ എന്ന് തുടങ്ങുന്ന, ലാലേട്ടന്‍റെ ഫാന്‍സിന്‍റെ മനസ്സ് കീഴടക്കിയ ആ ഗാനം ആലപിച്ച കൊച്ചു ഗായിക ആരാണെന്നറിയണ്ടേ? അത് വേറാരുമല്ല നമ്മുടെ പ്രിയപ്പെട്ട മല്ലികാ സുകുമാരന്‍റെ ചെറുകുട്ടിയും ഇന്ദ്രജിത്തിന്‍റെ മകളുമായ പ്രാര്‍ത്ഥനയുടെ ഗാനമാണ്.  അച്ഛന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മകളുടെ…

Read More

രാഷ്ട്രീയ കൊലപാതകം തുടർക്കഥയാകുന്നു… യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനും മണ്ണാർക്കാട് നഗരസഭാ കൗൺസിലർ സിറാജിന്‍റെ മകനുമായ സഫീറാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതോടെ സഫീറിന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ അതിക്രമിച്ചു കയറിയ മൂന്നംഗസംഘം സഫീറിനെ കുത്തുകയായിരുന്നുവെന്നാണ് സൂചന. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് ദേശീയപാത ഉപരോധം ഉള്‍പടെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ യൂത്ത് ലീഗ് ഹര്‍ത്താല്‍ ആചരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിനു…

Read More

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും.

ന്യൂഡല്‍ഹി: ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. അടുത്ത മാസമാണ് മത്സരങ്ങള്‍ നടക്കുക. കൊഹ്ലിക്ക് പുറമെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. പരുക്കിനെ തുടർന്ന് ശനിയാഴ്ച നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക അവസാന ട്വന്‍റി-ട്വന്‍റി മത്സരത്തില്‍ നിന്ന് കൊഹ്ലി വിട്ടു നിന്നിരുന്നു. യുവാക്കൾക്കു കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് ആറിന് ശ്രീലങ്കയിലെ കൊളംബോയില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും.

Read More

ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും; മുംബൈയിലെ വസതിയിലേക്ക് ആരാധക പ്രവാഹം.

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയിലെത്തിക്കും.  മൃതദേഹം ചാർട്ടേഡ് ഫ്ളൈറ്റിലാണ് ഇന്ത്യയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിൽ അംബാനിയുടെ സ്വകാര്യ ജെറ്റ് ഇതിനായി ഇന്നലെ ദുബായില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. റിലയൻസ് ട്രാൻസ്പോർട്ട് ആൻഡ് ട്രാവൽ ലിമിറ്റഡിന്‍റെ 13 സീറ്റര്‍ വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം എത്തിക്കുക. പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ടെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറൻസിക് നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം മൃതദേഹം വിട്ടുനല്‍കുമെന്നും ദ ഖലീജ് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ പാര്‍ട്ടിയ്ക്ക് ശേഷം ദുബൈയിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലിലെ മുറിയില്‍ എത്തിയ ശ്രീദേവി…

Read More
Click Here to Follow Us