ബെംഗളൂരു∙ അഗ്നി സുരക്ഷാ സംവിധാനമില്ലാത്ത 133 റൂഫ്ടോപ്പ് ബാറുകൾ അടച്ചുപൂട്ടാൻ ബിബിഎംപി നോട്ടിസ് നൽകി. കർണാടക ഫയർ ആൻഡ് എമർജൻസി വിഭാഗത്തിന്റെ നിർദേശപ്രകാരമാണ് ബാറുകൾക്ക് നോട്ടിസ് നൽകിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന പബ്ബുകളിലും ബാറുകളിലും നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
വൈദ്യുതി, വെള്ളം കണക്ഷനുകൾ വിച്ഛേദിക്കാൻ ബെസ്കോമിനും ബിഡബ്ലുഎസ്എസ്ബിക്കും നിർദേശം നൽകിയിട്ടുണ്ട്. പുതുവർഷദിനത്തിൽ മുംബൈയിലെ പബ്ബിലുണ്ടായ അഗ്നിബാധയെ തുടർന്നാണ് നഗരത്തിലെ ബാറുകളിലും പരിശോധന കർശനമാക്കിയത്.