ലാലേട്ടന്‍ ഫാന്‍സിന്‍റെ മനസ്സുകീഴടക്കിയ ആ കൊച്ചുഗായിക ആര്?

മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ സിനിമാജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.  മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന ഒരു ചിത്രം കൂടിയാണിത്.

ടീസറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന് എന്താണെന്നറിയണ്ടേ? മാത്രമല്ല  ‘ഞാന്‍ ജനിച്ചന്നു മുതല്‍’ എന്ന് തുടങ്ങുന്ന, ലാലേട്ടന്‍റെ ഫാന്‍സിന്‍റെ മനസ്സ് കീഴടക്കിയ ആ ഗാനം ആലപിച്ച കൊച്ചു ഗായിക ആരാണെന്നറിയണ്ടേ?

അത് വേറാരുമല്ല നമ്മുടെ പ്രിയപ്പെട്ട മല്ലികാ സുകുമാരന്‍റെ ചെറുകുട്ടിയും ഇന്ദ്രജിത്തിന്‍റെ മകളുമായ പ്രാര്‍ത്ഥനയുടെ ഗാനമാണ്.  അച്ഛന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മകളുടെ പാട്ടുമുണ്ട് എന്നൊരു പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

പ്രാര്‍ത്ഥന പാടിയ ‘ഞാന്‍ ജനിച്ചന്നു മുതല്‍’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. തന്‍റെ സിനിമയ്ക്ക് വേണ്ടി മകള്‍ പാടിയതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ലുലുമാളില്‍ നടന്ന ടീസര്‍ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സേതുമാധവന്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

പ്രാര്‍ത്ഥനയുടെ ഗാനത്തിന് ലഭിച്ച സ്വീകാര്യതയില്‍ അതീവ സന്തുഷ്ടരാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. ഫെയ്‌സ്ബുക്കിലൂടെ ഇരുവരും ഈ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts