രാഷ്ട്രീയ കൊലപാതകം തുടർക്കഥയാകുന്നു… യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനും മണ്ണാർക്കാട് നഗരസഭാ കൗൺസിലർ സിറാജിന്‍റെ മകനുമായ സഫീറാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒൻപതോടെ സഫീറിന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ അതിക്രമിച്ചു കയറിയ മൂന്നംഗസംഘം സഫീറിനെ കുത്തുകയായിരുന്നുവെന്നാണ് സൂചന. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

സംഭവ സ്ഥലത്ത് ദേശീയപാത ഉപരോധം ഉള്‍പടെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ യൂത്ത് ലീഗ് ഹര്‍ത്താല്‍ ആചരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചു.

സംഭവത്തിനു പിന്നിൽ സിപിഐ ആണെന്നാണ് മുസ്‌ലിം ലീഗ് ആരോപണം. കുന്തിപ്പുഴയിലെ മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഐ– ലീഗ് തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts