ഒരൊറ്റ ദിവസം രോഗികളുടെ എണ്ണത്തിൽ അർദ്ധ സെഞ്ച്വറികടന്ന് കർണാടക;ആകെ രോഗികളുടെ എണ്ണം 800കടന്നു;രോഗം ഭേദമായവരുടെ എണ്ണം 400 കടന്നു.

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന.

ഇന്ന് രാവിലെ 12ന് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൽ പ്രകാരം, ഇന്നലെ വൈകുന്നേരം 5 മണി മുതൽ രാവിലെ 12 മണി വരെ ആകെ പുതിയ കോവിഡ് രോഗികളുടെ എണ്ണം 53 ആയി.

രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയിരുന്ന 56 കാരി ഇന്ന് ബെംഗളൂരു നഗര ജില്ലയിൽ മരിച്ചു.

ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 847 ആയി, ഇതുവരെ 31 പേർ മരിച്ചു.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

ബെംഗളൂരു നഗര ജില്ല (3), ബെളഗാവി (22),ചിക്കബലാപുര (1), ഉത്തര കന്നഡ (7), കലബുറഗി (3), ശിവമൊഗ്ഗ (8), ബാഗൽകോട്ടെ (8), ദാവനഗെരെ (1) എന്നിങ്ങനെയാണ് പുതിയ കേസുകൾ.

ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു മീഡിയ ബുള്ളറ്റിൻ കൂടി ആരോഗ്യ വകുപ്പ് പുറത്തിറക്കും.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts