വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് കൂട്ടത്തല്ല്; 3 പേർക്ക് പരിക്ക്

ഹരിപ്പാട് മുട്ടത്ത് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ മുട്ടത്തെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.

വരന്റെ സുഹൃത്തുക്കളിൽ ചിലര്‍ സദ്യ കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

  കേരളം വിധി കാക്കുന്നു; പന്തൽ, പായസം, ലഡു എല്ലാം സെറ്റ് ആക്കി കോൺ​ഗ്രസ്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ, തലസ്ഥാനം ആവേശക്കടലിൽ

ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍, ജോഹന്‍, ഹരി എന്നിവർക്കാണ് പരിക്കേറ്റത്. കരീലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts