ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും; മുംബൈയിലെ വസതിയിലേക്ക് ആരാധക പ്രവാഹം.

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയിലെത്തിക്കും.  മൃതദേഹം ചാർട്ടേഡ് ഫ്ളൈറ്റിലാണ് ഇന്ത്യയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിൽ അംബാനിയുടെ സ്വകാര്യ ജെറ്റ് ഇതിനായി ഇന്നലെ ദുബായില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. റിലയൻസ് ട്രാൻസ്പോർട്ട് ആൻഡ് ട്രാവൽ ലിമിറ്റഡിന്‍റെ 13 സീറ്റര്‍ വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം എത്തിക്കുക.

പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ടെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറൻസിക് നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം മൃതദേഹം വിട്ടുനല്‍കുമെന്നും ദ ഖലീജ് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ പാര്‍ട്ടിയ്ക്ക് ശേഷം ദുബൈയിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലിലെ മുറിയില്‍ എത്തിയ ശ്രീദേവി ബാത്‌റൂമില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നു. അബോധാവസ്ഥയിലായ അവരെ റഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

ബോളിവുഡ് താരം ശ്രീദേവിയുടെ അകാല നിര്യാണവാര്‍ത്ത പരന്നതോടെ നൂറുകണക്കിന് ആരാധകര്‍ താരത്തിന്‍റെ മുംബൈയിലെ വസതിയിലേക്ക് ഒഴുകുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആരാധകര്‍ താരത്തിന്‍റെ വിയോഗത്തില്‍ ദുഃഖഭരിതരായി മുംബൈയിലെ ശ്രീദേവിയുടെ വസതിക്ക് മുന്നില്‍ കാത്തുനില്‍ക്കുകയാണ്. ബാന്ദ്രയിലും അന്ധേരിയിലും ശ്രീദേവിക്ക് വീടുകളുണ്ട്. ഇതില്‍ എവിടേക്കാവും മൃതദേഹം എത്തിക്കുക എന്നത് വ്യക്തമായിട്ടില്ല.

ആരാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വന്‍നിര തന്നെ മുംബൈയിലെ രണ്ട് വസതികള്‍ക്ക് മുന്‍പിലുമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇന്ന് രാത്രിയോടെ മൃതദേഹം മുംബൈയില്‍ എത്തിക്കുമെന്നാണ് വിവരം. എന്നാല്‍ സംസ്കാര ചടങ്ങുകളെപ്പറ്റി ഔദ്യോഗികമായി കുടുംബാംഗങ്ങള്‍ ഒന്നും തന്നെ അറിയിച്ചിട്ടില്ല.

  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്

ശ്രീദേവിയുടെ മരണവിവരം അറിഞ്ഞയുടനെ അടുത്ത ബന്ധുക്കള്‍ യു.എ.ഇയിലേക്ക് തിരിച്ചിരുന്നു. സഞ്ജയ് കപൂറാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബാത്ത്റൂമില്‍ കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ ശ്രീദേവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമായതെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts