ബെംഗളൂരു ∙ വെള്ളച്ചാട്ടം കാണാൻ പോയ വിദ്യാർഥി പാറക്കെട്ടിനു മുകളിൽ നിന്നു സെൽഫി എടുക്കവെ വീണു മരിച്ചു. ദൊഡ്ഡബെല്ലാപുര ഗവ. കോളജ് വിദ്യാർഥി നവീൻ (21) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ചന്നഗിരി വെള്ളച്ചാട്ടം കാണാൻ പോകവേ ആയിരുന്നു അപകടം. വഴിയിൽ വച്ച് വലിയ പാറക്കെട്ടിനു മുകളിൽ കയറിയ നവീൻ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ വീഴുകയായിരുന്നു
Read MoreYear: 2017
ചർച്ച് ഓഫ് ഗോഡ് കർണാടക കൺവൻഷൻ ഇന്ന് മുതൽ
ബെംഗളൂരു ∙ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് കൺവൻഷൻ ഇന്നു മുതൽ 22 വരെ ലിംഗരാജപുരം ഇന്ത്യ ക്യാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്നു വൈകിട്ട് ആറിനു സിജിഐ കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സി.സി. തോമസ്, ബാബു ചെറിയാൻ (പിറവം), ഏബ്രഹാം വർഗീസ്, സണ്ണി താഴാംപള്ളം, ഷിബു സാമുവൽ, ജയിംസ് കോശി, സാജൻ മാത്യു, ഡോ. ഷിബു കെ. മാത്യു, ഡോ. ജോളി ജോസഫ് താഴംപള്ളം എന്നിവർ പ്രഭാഷണം നടത്തും. ബൈബിൾ…
Read More“എന്തിനും കരച്ചിൽ ശീലമാക്കരുത്,സ്വന്തമായി വിലകളയുന്ന ജന്മങ്ങൾ”കേരള സര്‍ക്കാരിന്റെ വ്യാപാര മേളയെ വിമര്‍ശിച്ച അന്‍വര്‍ മുത്ത് ഇല്ലത്തിന് ഒരു മറുപടി.
അൻവർ മുത്ത്‌ഇല്ലത്തു എന്തിനാണ് ഇത്ര ആവേശഭരിതനായി എഴുതിയത് എന്ന് മനസിലാകുന്നില്ല. ഇത് ഒരു സർക്കാർ പരിപാടി ആണ്.കേരളസർക്കാർ ഇങ്ങനെ ഒരു പരിപാടി നടത്തുമ്പോൾ അതിനു വേണ്ട പ്രചാരണം കൊടുക്കുന്നതിന് പകരം ഈ മേളയെ തകർക്കുവാൻ ബോധപൂർവം ശ്രമിക്കുകയാണ് എന്ന് അദ്ദേഹത്തിൻെറ പ്രസ്താവനയിൽ നിന്നും മനസിലാകും. ഈ പ്രോഗ്രാം കാണുവാൻ ഈ വ്യക്തി അവിടെ വന്നോ എന്നു എനിക്ക് സംശയം ഉണ്ട് . കാരണം ഇതു വന്നു കണ്ടിരുന്നു എങ്കിൽ ഇദ്ദേഹം ഇങ്ങനെ എഴുതില്ല എന്നു അറിയാം. ഇവിടെ സംഘടനകൾ പരിപാടി നടത്തുന്നു എന്നുള്ളതാണ് ഒരു…
Read Moreനഗരത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനും അതിവേഗം പരിഹാരം കാണാനും ബിബിഎംപിയുടെ ‘ഫിക്സ് മൈ സ്ട്രീറ്റ്’ മൊബൈൽ ആപ്പ്;റോഡിലെ കുഴിയെക്കുറിച്ചോ,നീക്കംചെയ്യാതെ കിടക്കുന്ന മാലിന്യത്തെ കുറിച്ചോ അറിയിച്ചാല്‍ ഉടന്‍ നടപടി.
ബെംഗളൂരു ∙ നഗരത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനും അതിവേഗം പരിഹാരം ഉണ്ടാക്കാനും വഴിതുറന്ന് ബെംഗളൂരു മഹാനഗരസഭയുടെ (ബിബിഎംപി) ‘ഫിക്സ് മൈ സ്ട്രീറ്റ്’ മൊബൈൽ ആപ്പ്. റോഡിലെ കുഴിയോ നീക്കംചെയ്യാതെ കിടക്കുന്ന മാലിന്യമോ പ്രശ്നം എന്തായാലും ചിത്രമെടുത്ത് ആപ്പ് വഴി അയച്ചാൽ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്നാണു ബിബിഎംപിയുടെ വാഗ്ദാനം. ഓരോ വാർഡിന്റെയും ചുമതലയുള്ള എൻജിനീയർമാർക്ക് ആപ്പ് വഴി എസ്എംഎസ് അയയ്ക്കാനും സംവിധാനമുണ്ട്. പരാതികൾ അതത് എൻജിനീയർക്കു നേരിട്ടു ലഭിക്കുന്നതിനാൽ ഉടൻ നടപടി സ്വീകരിക്കാനാകും. ഓരോരുത്തരും നൽകിയ പരാതിയിൽ എന്തു നടപടി സ്വീകരിച്ചു, ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ…
Read Moreയുജിസി അംഗീകാരം നഷ്ടമായ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി അടച്ചുപൂട്ടില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ.
ബെംഗളൂരു ∙ യുജിസി അംഗീകാരം നഷ്ടമായ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി (കെഎസ്ഒയു) അടച്ചുപൂട്ടില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. യുജിസി അംഗീകാരം സംബന്ധിച്ച പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തയച്ചിട്ടുണ്ട്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ മുൻ വൈസ് ചാൻസലർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സർവകലാശാലയ്ക്കു യുജിസി അംഗീകാരം തിരികെ ലഭിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രിയും ജനതാദൾ എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമിയും കേന്ദ്രത്തിനു കത്തെഴുതി. 2013ൽ അംഗീകാരം നഷ്ടമായശേഷം സർവകലാശാലയിലെ മൂന്നു ലക്ഷത്തോളം വിദ്യാർഥികൾക്കു ജോലി…
Read More1683 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ ഉള്ള സ്ഥലം അനുവദിച്ചു;അര്‍ഹാരയവരെ കണ്ടെത്തിയത് നറുക്കെടുപ്പിലൂടെ.
മൈസൂരു : രവീന്ദ്രനാഥ ടഗോർ നഗറിൽ (ആർടി നഗർ) 1683 പേർക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ വീട് നിർമിക്കാനുള്ള സ്ഥലം അനുവദിച്ചു. 88,000 പേർ അപേക്ഷ നൽകിയിരുന്നതിനാൽ നറുക്കെടുപ്പിലൂടെയാണ് അർഹരായവരെ കണ്ടെത്തിയത്. ഇവർക്കു വീട് നിർമിക്കാൻ ഉടൻ വായ്പ ലഭ്യമാക്കാൻ ഇന്ത്യൻ ബാങ്ക് പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിരുന്നു. അയ്യായിരം പേർക്കു കൂടി ഡിസംബറിൽ സൈറ്റ് അനുവദിക്കാൻ മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി(മുഡ)യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ റോഷൻ ബെയ്ഗ്, തൻവീർ സേട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി…
Read Moreപോലിസ് രേഖ ചിത്രം പുറത്തുവിട്ടു;പണികിട്ടിയത് എം.എല്‍.യുടെ പി.എ.ക്ക്.
ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുറത്തുവിട്ടതുമുതൽ ആശങ്കയിലാണു ബിജെപി പ്രവർത്തകനും തുമകൂരു എംഎൽഎ സുരേഷ് ഗൗഡയുടെ പഴ്സനൽ സ്റ്റാഫ് അംഗവുമായ പ്രഭാകർ. രേഖാചിത്രങ്ങളിലൊന്നിന് ഇദ്ദേഹത്തിന്റെ മുഖവുമായി സാമ്യമുള്ളതാണു കാരണം. ഗൗരി വധത്തിൽ നേരിട്ടു പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന രണ്ടു പ്രതികളുടെ മൂന്നു രേഖാചിത്രങ്ങൾ ശനിയാഴ്ചയാണ് എസ്ഐടി പുറത്തുവിട്ടത്. സമൂഹ മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയുമെല്ലാം ഇതു പ്രചരിച്ചതോടെ പ്രഭാകറിനെ തേടി ധരാളം ഫോൺവിളികളെത്തുന്നു. സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവർക്കു പുറമെ പരിചയമില്ലാത്തവരിൽനിന്നും അന്വേഷണങ്ങളുണ്ടാകുന്നു. പ്രതിയെക്കുറിച്ചു സൂചനനൽകുന്നവർക്കു പത്തുലക്ഷം രൂപയാണു…
Read Moreകേരളീയത വിളിച്ചോതുന്ന റോയൽ സ്ട്രോക്സ് ചിത്രപ്രദർശനത്തിന് ആർട് ഗാലറിയിൽ തുടക്കമായി
ബെംഗളൂരു ∙ കേരളത്തിന്റെ തനത് സൗന്ദര്യക്കാഴ്ചകളുമായി റോയൽ സ്ട്രോക്സ് ചിത്രപ്രദർശനത്തിനു ചിത്രകലാ പരിഷത് ആർട് ഗാലറിയിൽ തുടക്കമായി. ക്ഷേത്രച്ചുമരുകളെ മനോഹരമാക്കുന്ന ചുമര്‍ ചിത്രങ്ങളുമായി കോഴിക്കോട് സ്വദേശി നിബിൻരാജും കേരളീയ കലാരൂപങ്ങളും മനുഷ്യഭാവങ്ങളും വരകളിലാക്കിയ ബെംഗളൂരു മലയാളി അംബിക ജി.നായരുമാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഗുരുവായൂരിലെ ചുമർ ചിത്രകലാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡിപ്ലോമ നേടിയ നിബിൻ മാഹി കേരള കലാഗ്രാമത്തിലെ ചിത്രകലാ അധ്യാപകനാണ്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിബിൻ വരച്ച ചുമർ ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും കലാരൂപങ്ങളുമാണ് അംബിക വാട്ടർ കളറിലും അക്രിലിക്കിലുമായി വരച്ചിരിക്കുന്നത്. കോഴിക്കോട്…
Read Moreസർക്കാർ മേളകൾ ഉദ്യോഗസ്ഥരുടെ “കറവപ്പശുക്കൾ “
കേരള സർക്കാരിന്റെ പി ആർ ഡി വിഭാഗം, (മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പ്) ഇന്ത്യയിൽ വിവിധ പട്ടണങ്ങളിൽ ഒരുക്കുന്ന വ്യാപാര- സാംസ്കാരിക മേളയുടെ ആദ്യത്തേതാണ് കഴിഞ്ഞ ഞായറാഴ്ച (14 /10/2017) മന്ത്രി ശ്രീ കെ ടി ജലീൽ ബാംഗ്ലൂരിൽ ഉദ്‌ഘാടനം ചെയ്തത്. ബാംഗ്ലൂരിലെ ഭൂരിപക്ഷം മലയാളി സംഘടനകളും ബഹിഷ്കരിച്ച മേള, ആളുകളുടെ ആരവമില്ലാത്ത സദസ്സിനു മുന്നിൽ മന്ത്രി തിരി തെളിയിച്ച ശേഷം ജന സാന്നിധ്യമില്ലായ്മയുടെ പ്രശ്നം പ്രസംഗത്തിൽ പരാമർശിക്കുക കൂടി ചെയ്തു. എന്ത് കൊണ്ട് 15 ലക്ഷത്തിൽ പരം മലയാളികളുള്ള ബാംഗ്ലൂരിൽ , ആയിരങ്ങൾ…
Read Moreകനത്ത മഴയെ തുടര്‍ന്ന് ബെന്നാർഘട്ടെ പാർക്ക് അടച്ചു
ബെംഗളൂരു∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെന്നാർഘട്ടെ ബയോളജിക്കൽ പാർക്ക് താൽക്കാലികമായി അടച്ചു. സഫാരി പാർക്കിലേക്കും മൃഗശാലയിലേക്കും സഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചതായി പാർക്ക് എക്സിക്യുട്ടീവ് ഡയറക്ടർ സന്തോഷ്കുമാർ അറിയിച്ചു. സഫാരി പാർക്കിൽ വെള്ളം കയറിയതോടെ മൃഗങ്ങളെയെല്ലാം കൂട്ടിനുള്ളിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്. പാർക്കിനുള്ളിലെ റോഡുകളും തകർന്നു.
Read More