പോലിസ് രേഖ ചിത്രം പുറത്തുവിട്ടു;പണികിട്ടിയത്‌ എം.എല്‍.യുടെ പി.എ.ക്ക്.

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുറത്തുവിട്ടതുമുതൽ ആശങ്കയിലാണു ബിജെപി പ്രവർത്തകനും തുമകൂരു എംഎൽഎ സുരേഷ് ഗൗഡയുടെ പഴ്സനൽ സ്റ്റാഫ് അംഗവുമായ പ്രഭാകർ. രേഖാചിത്രങ്ങളിലൊന്നിന് ഇദ്ദേഹത്തിന്റെ മുഖവുമായി സാമ്യമുള്ളതാണു കാരണം. ഗൗരി വധത്തിൽ നേരിട്ടു പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന രണ്ടു പ്രതികളുടെ മൂന്നു രേഖാചിത്രങ്ങൾ ശനിയാഴ്ചയാണ് എസ്ഐടി പുറത്തുവിട്ടത്.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

സമൂഹ മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയുമെല്ലാം ഇതു പ്രചരിച്ചതോടെ പ്രഭാകറിനെ തേടി ധരാളം ഫോൺവിളികളെത്തുന്നു. സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവർക്കു പുറമെ പരിചയമില്ലാത്തവരിൽനിന്നും അന്വേഷണങ്ങളുണ്ടാകുന്നു. പ്രതിയെക്കുറിച്ചു സൂചനനൽകുന്നവർക്കു പത്തുലക്ഷം രൂപയാണു സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. എന്തെങ്കിലും സൂചന കണ്ടെത്തി നൽകാൻ എല്ലാവരും ഉൽസാഹിക്കുന്നതാണു പ്രഭാകറിനു തലവേദനയായത്. തനിക്കെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങുകയാണ് ഇദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts