1683 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ ഉള്ള സ്ഥലം അനുവദിച്ചു;അര്‍ഹാരയവരെ കണ്ടെത്തിയത് നറുക്കെടുപ്പിലൂടെ.

മൈസൂരു : രവീന്ദ്രനാഥ ടഗോർ നഗറിൽ (ആർടി നഗർ) 1683 പേർക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ വീട് നിർമിക്കാനുള്ള സ്ഥലം അനുവദിച്ചു. 88,000 പേർ അപേക്ഷ നൽകിയിരുന്നതിനാൽ നറുക്കെടുപ്പിലൂടെയാണ് അർഹരായവരെ കണ്ടെത്തിയത്. ഇവർക്കു വീട് നിർമിക്കാൻ ഉടൻ വായ്പ ലഭ്യമാക്കാൻ ഇന്ത്യൻ ബാങ്ക് പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിരുന്നു. അയ്യായിരം പേർക്കു കൂടി ഡിസംബറിൽ സൈറ്റ് അനുവദിക്കാൻ മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി(മുഡ)യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ റോഷൻ ബെയ്ഗ്, തൻവീർ സേട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി…

Read More

പോലിസ് രേഖ ചിത്രം പുറത്തുവിട്ടു;പണികിട്ടിയത്‌ എം.എല്‍.യുടെ പി.എ.ക്ക്.

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുറത്തുവിട്ടതുമുതൽ ആശങ്കയിലാണു ബിജെപി പ്രവർത്തകനും തുമകൂരു എംഎൽഎ സുരേഷ് ഗൗഡയുടെ പഴ്സനൽ സ്റ്റാഫ് അംഗവുമായ പ്രഭാകർ. രേഖാചിത്രങ്ങളിലൊന്നിന് ഇദ്ദേഹത്തിന്റെ മുഖവുമായി സാമ്യമുള്ളതാണു കാരണം. ഗൗരി വധത്തിൽ നേരിട്ടു പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന രണ്ടു പ്രതികളുടെ മൂന്നു രേഖാചിത്രങ്ങൾ ശനിയാഴ്ചയാണ് എസ്ഐടി പുറത്തുവിട്ടത്. സമൂഹ മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയുമെല്ലാം ഇതു പ്രചരിച്ചതോടെ പ്രഭാകറിനെ തേടി ധരാളം ഫോൺവിളികളെത്തുന്നു. സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവർക്കു പുറമെ പരിചയമില്ലാത്തവരിൽനിന്നും അന്വേഷണങ്ങളുണ്ടാകുന്നു. പ്രതിയെക്കുറിച്ചു സൂചനനൽകുന്നവർക്കു പത്തുലക്ഷം രൂപയാണു…

Read More

കേരളീയത വിളിച്ചോതുന്ന റോയൽ സ്ട്രോക്സ് ചിത്രപ്രദർശനത്തിന് ആർട് ഗാലറിയിൽ തുടക്കമായി

ബെംഗളൂരു ∙ കേരളത്തിന്റെ തനത് സൗന്ദര്യക്കാഴ്ചകളുമായി റോയൽ സ്ട്രോക്സ് ചിത്രപ്രദർശനത്തിനു ചിത്രകലാ പരിഷത് ആർട് ഗാലറിയിൽ തുടക്കമായി. ക്ഷേത്രച്ചുമരുകളെ മനോഹരമാക്കുന്ന ചുമര്‍ ചിത്രങ്ങളുമായി കോഴിക്കോട് സ്വദേശി നിബിൻരാജും കേരളീയ കലാരൂപങ്ങളും മനുഷ്യഭാവങ്ങളും വരകളിലാക്കിയ ബെംഗളൂരു മലയാളി അംബിക ജി.നായരുമാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഗുരുവായൂരിലെ ചുമർ ചിത്രകലാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡിപ്ലോമ നേടിയ നിബിൻ മാഹി കേരള കലാഗ്രാമത്തിലെ ചിത്രകലാ അധ്യാപകനാണ്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിബിൻ വരച്ച ചുമർ ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും കലാരൂപങ്ങളുമാണ് അംബിക വാട്ടർ കളറിലും അക്രിലിക്കിലുമായി വരച്ചിരിക്കുന്നത്. കോഴിക്കോട്…

Read More

സർക്കാർ മേളകൾ ഉദ്യോഗസ്ഥരുടെ “കറവപ്പശുക്കൾ “

കേരള സർക്കാരിന്റെ പി ആർ ഡി വിഭാഗം, (മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പ്) ഇന്ത്യയിൽ വിവിധ പട്ടണങ്ങളിൽ ഒരുക്കുന്ന വ്യാപാര- സാംസ്കാരിക മേളയുടെ ആദ്യത്തേതാണ് കഴിഞ്ഞ ഞായറാഴ്ച (14 /10/2017) മന്ത്രി ശ്രീ കെ ടി  ജലീൽ ബാംഗ്ലൂരിൽ ഉദ്‌ഘാടനം ചെയ്തത്. ബാംഗ്ലൂരിലെ ഭൂരിപക്ഷം മലയാളി സംഘടനകളും ബഹിഷ്കരിച്ച മേള, ആളുകളുടെ ആരവമില്ലാത്ത സദസ്സിനു മുന്നിൽ മന്ത്രി  തിരി തെളിയിച്ച ശേഷം ജന സാന്നിധ്യമില്ലായ്മയുടെ  പ്രശ്നം പ്രസംഗത്തിൽ പരാമർശിക്കുക കൂടി ചെയ്തു. എന്ത് കൊണ്ട് 15  ലക്ഷത്തിൽ പരം മലയാളികളുള്ള ബാംഗ്ലൂരിൽ , ആയിരങ്ങൾ…

Read More
Click Here to Follow Us