കേരളീയത വിളിച്ചോതുന്ന റോയൽ സ്ട്രോക്സ് ചിത്രപ്രദർശനത്തിന് ആർട് ഗാലറിയിൽ തുടക്കമായി

ബെംഗളൂരു ∙ കേരളത്തിന്റെ തനത് സൗന്ദര്യക്കാഴ്ചകളുമായി റോയൽ സ്ട്രോക്സ് ചിത്രപ്രദർശനത്തിനു ചിത്രകലാ പരിഷത് ആർട് ഗാലറിയിൽ തുടക്കമായി. ക്ഷേത്രച്ചുമരുകളെ മനോഹരമാക്കുന്ന ചുമര്‍ ചിത്രങ്ങളുമായി കോഴിക്കോട് സ്വദേശി നിബിൻരാജും കേരളീയ കലാരൂപങ്ങളും മനുഷ്യഭാവങ്ങളും വരകളിലാക്കിയ ബെംഗളൂരു മലയാളി അംബിക ജി.നായരുമാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഗുരുവായൂരിലെ ചുമർ ചിത്രകലാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡിപ്ലോമ നേടിയ നിബിൻ മാഹി കേരള കലാഗ്രാമത്തിലെ ചിത്രകലാ അധ്യാപകനാണ്.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിബിൻ വരച്ച ചുമർ ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും കലാരൂപങ്ങളുമാണ് അംബിക വാട്ടർ കളറിലും അക്രിലിക്കിലുമായി വരച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ അംബിക വിവാഹശേഷം വസുന്ധരലേഔട്ടിലാണ് താമസം. ചിത്രകലാപരിഷത്തിൽനിന്നു പരിശീലനം നേടിയ അംബിക ചിത്രരചനാ ക്ലാസുകൾക്കു നേതൃത്വം നൽകുന്നുണ്ട്. പ്രദർശനത്തിന്റെ ഉദ്ഘാടനം ചിത്രകാരൻ പി.വി.ഭാസ്കരൻ ആചാരി നിർവഹിച്ചു. രാവിലെ 10.30 മുതൽ വൈകിട്ട് ഏഴു വരെയുള്ള പ്രദർശനം 22നു സമാപിക്കും.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts