യുജിസി അംഗീകാരം നഷ്ടമായ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി അടച്ചുപൂട്ടില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബെംഗളൂരു ∙ യുജിസി അംഗീകാരം നഷ്ടമായ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി (കെഎസ്ഒയു) അടച്ചുപൂട്ടില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. യുജിസി അംഗീകാരം സംബന്ധിച്ച പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തയച്ചിട്ടുണ്ട്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ മുൻ വൈസ് ചാൻസലർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

സർവകലാശാലയ്ക്കു യുജിസി അംഗീകാരം തിരികെ ലഭിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രിയും ജനതാദൾ എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമിയും കേന്ദ്രത്തിനു കത്തെഴുതി. 2013ൽ അംഗീകാരം നഷ്ടമായശേഷം സർവകലാശാലയിലെ മൂന്നു ലക്ഷത്തോളം വിദ്യാർഥികൾക്കു ജോലി നിഷേധിക്കപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രി പ്രകാശ് ജാവഡേക്കർ എന്നിവർക്കയച്ച കത്തിൽ‌ ചൂണ്ടിക്കാട്ടി. സർവകലാശാല അടച്ചുപൂട്ടേണ്ടി വന്നേക്കുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡിയുടെ പരാമർശത്തെയും കുമാരസ്വാമി വിമർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts