സ്പെഷ്യല്‍ ട്രെയിനുകള്‍ ഇല്ലെങ്കിലും യാത്രക്കാര്‍ക്ക് റെയില്‍വേയുടെ വക ചെറിയ ഒരാശ്വാസം;യശ്വന്ത്പുര–എറണാകുളം പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് നീട്ടി

ബെംഗളൂരു : ശബരിമല തീർഥാടകരുടെയും പുതുവർഷാവധിക്കു ശേഷം മടങ്ങുന്നവരുടെയും സൗകര്യാർഥം യശ്വന്ത്പുര–എറണാകുളം പ്രതിവാര തത്കാൽ സ്പെഷൽ ട്രെയിനിന്റെ(06547-48) സർവീസ് ജനുവരി 16 വരെ ദീർഘിപ്പിച്ചു. ചൊവ്വാഴ്ചകളിൽ ബെംഗളൂരുവിൽനിന്നും ബുധനാഴ്ചകളിൽ എറണാകുളത്തു നിന്നും പുറപ്പെടുന്ന സ്പെഷൽ ട്രെയിനിന്റെ സർവീസ് ആദ്യം ജൂലൈ 25വരെയും പിന്നീട് ഓഗസ്റ്റ് 30 വരെയും പിന്നീട് സെപ്റ്റംബർ 26 വരെയും ഒടുവിൽ ഡിസംബർ 27 വരെയും നീട്ടിയിരുന്നു.

ചൊവ്വാഴ്ചകളിൽ രാത്രി 10.45നു യശ്വന്ത്പുരയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ(06547) പിറ്റേന്നു രാവിലെ 10.30ന് എറണാകുളത്തെത്തും. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 2.45ന് എറണാകുളത്തുനിന്നുള്ള മടക്കട്രെയിൻ(06548) പിറ്റേന്നു പുലർച്ചെ 4.30ന് യശ്വന്ത്പുരയിലെത്തും. ആലുവ(3.11), തൃശൂർ(4.30), ഒറ്റപ്പാലം(6.43), പാലക്കാട്(7.18), കോയമ്പത്തൂർ(8.37), തിരുപ്പുർ(9.23), ഈറോഡ്(10.10), സേലം(11.07), തിരുപ്പത്തുർ(1.00), ബെംഗാർപേട്ട് (2.18), കെആർ പുരം(3.15) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.ഒരു സെക്കൻഡ് എസി, രണ്ട് തേഡ് എസി, എട്ട് സ്ലീപ്പർ കോച്ചുകളും രണ്ട് ജനറൽ കംപാർട്ട്മെന്റുമാണ് സ്പെഷൽ ട്രെയിനിലുള്ളത്.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
[masterslider id="10"]

Related posts