നമ്മ മെട്രോയുടെ സമയത്തില്‍ മാറ്റം !

ബെംഗളൂരു: നമ്മ മെട്രോ സർവ്വീസിൽ സമയമാറ്റം വരുന്നു, ഒരു ട്രെയിൻ പോയതിന് ശേഷമുള്ള ഇടവേള സമയത്തിൽ ആണ് മാറ്റം വരുത്തുന്നത്.

തിരക്കുള്ള സമയങ്ങളിൽ അഞ്ചുമിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ 12 മിനിറ്റ് ഇടവിട്ടുമായിരിക്കും മെട്രോ സർവീസ് നടത്തുക.

ഈ മാസം 22 മുതൽ പുതിയ സമയമാറ്റം നിലവിൽ വരും.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

ഇതുവരെ തിരക്കില്ലാത്ത സമയങ്ങളിൽ 10 മിനിറ്റ് ഇടവിട്ടായിരുന്നു സർവീസ് നടത്തിയിരുന്നത്.

ലോക്ഡൗണിനു ശേഷം സെപ്റ്റംബർ ഏഴിനാണ് നമ്മ മെട്രോ സർവീസ് പുനരാരംഭിച്ചത്.

മുൻപത്തെ അത്രയും യാത്രക്കാർ ഇല്ലെങ്കിലും ഇപ്പോൾ ഒരു യാത്രക്കാരുടെ എണ്ണം വർധിച്ച് ഇപ്പോൾ 55,000-ത്തിന്‌ മുകളിൽ എത്തിയിട്ടുണ്ട്.

കോവിഡ് നഗരത്തിൽ പടരുന്നതിൻ്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷാ മാർഗനിർദേശങ്ങളോടെയാണ് നമ്മ മെട്രോ സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts