കന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ താരവും പ്രമുഖ എല്‍ജിബിടി ആക്ടിവിസ്റ്റുമായ ആദം പാഷ അറസ്റ്റില്‍.

കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ആദം പാഷയെ അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. ഈ കേസില്‍ രണ്ടാം പ്രതിയാണ് ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ മുഹമ്മദ് അനൂപ്.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

അറിയപ്പെടുന്ന ഡാന്‍സര്‍ കൂടിയായ ആദം പാഷ മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതിയും നടിയുമായ അനിഖയില്‍ നിന്നു ലഹരി വസ്തുകള്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.

ആദം പാഷയെ കേസില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. അനിഖയെ അറിയാം എന്നാല്ലാതെ അവരുമായി മറ്റു ബന്ധമില്ലെന്നാണ് ആദം പാഷ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts