വീണ്ടുമൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് ? വീണ്ടും നിയന്ത്രണ രേഖ മറികടന്ന് ആക്രമണം നടത്തി ഇന്ത്യന്‍ സേന;പാകിസ്താന്റെ നാല് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു.

ന്യൂഡല്‍ഹി: പാക് ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന പ്രഖ്യാപനം നിറവേറ്റി ഇന്ത്യന്‍ സേന. ശക്തമായ തിരിച്ചടിയില്‍ നിയന്ത്രണരേഖ കടന്ന് സേന ആക്രമണം നടത്തി. നാലോളം സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്ത് അംഗങ്ങളുള്ള സൈനികസംഘമാണ് നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയതെന്ന് സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതൊരു സര്‍ജിക്കല്‍ സട്രൈക്കല്ലെന്നും കൃത്യമായി ചില പാക് പോസ്റ്റുകളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണം മാത്രമാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു‍.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

ആക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം നടത്തിയ പാക് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമാണെന്നാണ് അനൗദ്യോഗിക വിവരങ്ങളെന്നും എന്‍ഡിടിവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മേജറടക്കം നാല് ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ശിനിയാഴ്ചയാണ് പാക് സൈനികരുടെ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts