പോപ്പുലർ ഫ്രണ്ട്‌ അർഹിക്കാത്തതു നേടുന്നുവോ? നാളെത്തെ  ഭാരതം സംഘർഷത്തിന്റെയോ,സമാധാനത്തിന്റെയോ?

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര്‍ എസ് എസ് )
ന്യൂനപക്ഷ- ദളിത്  വിരുദ്ധ രാഷ്ട്രീയത്തിനെതിരെ കേരളത്തിൽ പിറവിയെടുത്ത പോപ്പുലർ ഫ്രണ്ട്‌ ഓഫ് ഇന്ത്യ പിന്നീട്‌ ദക്ഷിണേന്ത്യ മുഴുവൻ ശക്തമാവുകയും ആർ എസ്‌ എസ്സിന്റെ  അതെ സായുധ രാഷ്ട്രീയം  (കൊലപാതക  വിദ്വേഷ രാഷ്ട്രീയം) സ്വീകരിക്കുകയും ചെയ്തു.
ശ്രീ  നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം  ദേശീയതലത്തിൽ മുസ്ലിങ്ങൾ വേട്ടയാടപ്പെടുംബോൾ ഉത്തരേന്ത്യ അടക്കം ഭാരതത്തിലെ മുസ്ലിം സാന്നിധ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും  പോപ്പുലർ ഫ്രണ്ട്‌  അതിവേഗതയിൽ വളരുകയാണ്.
മലയാളികളാൽ തുടങ്ങപ്പെട്ട ഈ മുസ്ലിം തീവ്ര രാഷ്ട്രീയ പ്രസ്ഥാനം ആര്‍ എസ് എസ് നു പകരമാവാൻ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ഇടയിൽ വേരോട്ടത്തിനു ശ്രമിക്കുമ്പോൾ നാളത്തെ  ഇന്ത്യ സമാധാനത്തിന്റേതാവുമോ ?
ഇടതുപക്ഷ പ്രസ്ഥനങ്ങളുടെ പരാജയം ചർച്ചചെയ്യപ്പെടേണ്ടത് ഈ സന്ദർഭത്തിലാണ് .
ഭീതിയിലകപ്പെട്ട ദളിത് – ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ പുതിയ പ്രകാശമായി വർത്തിക്കാൻ  ഇടതുപക്ഷത്തിന് ദേശീയതലത്തിൽ കഴിയാതെ പോകുന്നത്  എന്തുകൊണ്ട്.. ?
ദേശീയതലത്തിൽ ഇടതുപക്ഷം വളർന്നില്ലങ്കിൽ ന്യൂനപക്ഷ – ദളിത്  ജനവിഭാഗങ്ങൾക്കിടയിൽ പോപ്പുലർ  ഫ്രണ്ട്‌ പോലുള്ള സായുധ രാഷ്ട്രീയ സംഘങ്ങൾക്കു അടിവേരുണ്ടാക്കാൻ എളുപ്പമായിരിക്കും.
അതിനവരെ കുറ്റം  പറഞ്ഞിട്ട് കാര്യമുണ്ടാവില്ല.
കാരണം , ജീവന് പോലും സുരക്ഷയില്ലാത്ത  പുതിയ സംഘപരിവാര്‍ ഇന്ത്യയിൽ നിർഭയം സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിർക്കുന്ന ഏതു  ചെകുത്താനും അവർക്കു പുതിയ  സുരക്ഷയുടെ പ്രതീക്ഷയാവും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us