ഐക്യരാഷ്ട്ര സഭയുടെ പഴയ അണ്ടര്‍ സെക്രട്ടെരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ ഒരു എഴുത്തുകാരന്‍ ആണ് എന്നു കാര്യം നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ്,സോഷ്യല്‍ മീഡിയ ബുദ്ധിപരമായി ഉപയോഗിക്കുന്ന ചുരുക്കം ചില രാഷ്ട്രീയക്കാരില്‍ ഒരാളാണ് മലയാളിയ ശശി തരൂര്‍,പലപ്പോഴും അദ്ധേഹത്തിന്റെ കമന്റ് കള്‍ക്ക് ഫേസ് ബുക്കില്‍ ആയാലും ട്വിറ്റെരില്‍ ആയാലും ചിലര്‍ കൃത്യമായ മറുപടി നല്‍കാറുണ്ട്. എന്നാല്‍ പഴയ ബുദ്ധിജീവി പരിവേഷത്തില്‍ നിന്നും രാഷ്ട്രീയക്കാരന്‍ എന്ന ലേബലില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് പാകമാകാത്ത കുപ്പായമാണ് ഇട്ടിരിക്കുന്നത് എന്നു പലര്‍ക്കും തോന്നി തുടങ്ങി,സംഭവം ഇന്ന് രാവിലെ പാകിസ്താനി…
Read MoreMonth: October 2017
എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് -എംപ്ലോയബിലിറ്റി സെന്റർ ന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള നടത്തുന്നു.
എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് -എംപ്ലോയബിലിറ്റി സെന്റർ ന്റെ ആഭിമുഖ്യത്തിൽ ‘ലക്ഷ്യ 2017’ തൊഴിൽ മേള നടത്തുന്നു. 04/11/2017, ശനിയാഴ്ച ആലുവ ‘സെന്റ് സേവിയേഴ്‌സ് കോളേജിൽ’ വച്ച് നടക്കുന്ന ഈ മഹാ മേളയിൽ വിവിധ മേഖലയിലെ 40 ഓളം കമ്പനികളും 1500+ തൊഴിൽ അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലെ എല്ലാ ജില്ല കാർക്കും പങ്കെടുക്കാവുന്ന ഈ തൊഴിൽ മേളയെ കുറിച്ച് കൂടുതൽ അറിയാൻ … Contact ————– Employability centre Dist. Employment exchange 5th Floor Civil station Kakkanad-Kochi ph:0484-2422452 / 2427494
Read More‘മിറക്കിൾ ബെറി’ ദിവസങ്ങൾ കൊണ്ട് വണ്ണം കുറയ്ക്കുമോ ?
‘മിറക്കിൾ ബെറി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ബെറി, ദിവസങ്ങൾ കൊണ്ട് ശരീര ഭാരം കുറയ്ക്കുമെന്നാണ് ഐഐഎംസ് പ്രൊഫസറും ഗവേഷണ പണ്ഡിതനുമായ ഡോ കുമെയ്ൽ അവകാശപ്പെടുന്നത്. ഇത് ആഫ്രിക്കയിലെ കോംഗോ ഉൾനാടുകളിൽ മാത്രം ലഭ്യമാകുന്ന ഫലമാണത്രെ. ക്ലിനിക്കൽ പരീക്ഷണത്തിനായി ഇത് ഇറക്കുമതി ചെയ്യുകയും, അത് ഉണക്കി പൊടിച്ചു ഉപ്പു ലായനിയിൽ കലർത്തി, ഐഐഎംസ് ലാബിൽ ഉത്പാദിപ്പിച്ച കൊഴുപ്പ് ടിഷ്യുവിൽ ഇത് പരീക്ഷിക്കുകയും ചെയ്തു. 24 മണിക്കൂറിനകം അമ്പതു ശതമാനത്തിലധികം കൊഴുപ്പു കുറഞ്ഞത് കണ്ട് ആദ്ദേഹം അത് സ്വന്തം ശരീരത്തിൽ പരീക്ഷിക്കാനായി ഈ പൊടി ഓരോ…
Read Moreബെംഗളൂരു സിറ്റി പൊലീസിന്റെ സുരക്ഷ ആപ്പിന് മികച്ച പ്രതികരണം;ആറുമാസം കൊണ്ട് റജിസ്റ്റർ ചെയ്തത് 1886 പരാതികള്‍.
ബെംഗളൂരു ∙ അത്യാഹിത സന്ദർഭത്തിൽ അതിവേഗം പൊലീസ് സഹായം തേടാനായി ബെംഗളൂരു സിറ്റി പൊലീസ് ഇറക്കിയ ‘സുരക്ഷ’ മൊബൈൽ ആപ്പിനു മികച്ച പ്രതികരണം. ആപ്പ് പുറത്തിറക്കി ആറുമാസം കൊണ്ട് 1886 പരാതികളാണ് ഇതുവഴി റജിസ്റ്റർ ചെയ്തത്. ഇവയിൽ 408 എണ്ണം ഗൗരവമേറിയതായിരുന്നു. ജൂലൈയിലാണ് ആപ്പ് വഴി ഏറ്റവുമധികം കേസ് റജിസ്റ്റർ ചെയ്തത്, 538. അതേസമയം ആപ്പ് ഡൗൺലോഡ് ചെയ്തവരിൽ ഒട്ടേറെപ്പേർ അനാവശ്യമായി ‘പാനിക് ബട്ടൻ’ അമർത്തിയതു പൊലീസിന്റെ സമയം മെനക്കെടുത്തുകയും ചെയ്തു. ഫോൺ വിളിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഫോണിൽ വിരലമർത്തി പൊലീസിനെ വിവരമറിയിക്കാൻ സഹായിക്കുന്ന…
Read Moreദക്ഷിണേന്ത്യ നാടക മൽസരം ബെംഗളൂരുവിൽ നവംബർ 4,5 തീയതികളിൽ.
ബെംഗളൂരു : കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദക്ഷിണേന്ത്യൻ നാടക മൽസരം നവംബർ 4,5 തീയതികളിൽ ടൗൺ ഹാളിന് സമീപമുള്ള രവീന്ദ്ര കലാക്ഷേത്രയിൽ വച്ച് നടക്കും. നാടക മൽസരത്തോടനുബന്ധിച്ച് നടക്കുന്ന സാഹിത്യോൽസവത്തിൽ മലയാള സാഹിത്യത്തിലെ പ്രഗത്ഭരായ കവി മധുസൂദനൻ നായർ, കവി സച്ചിദാനന്ദൻ, വൈശാഖൻ, കെ പി മോഹനൻ തുടങ്ങിയവർ പങ്കെടുക്കും. കേരള സംസ്ഥാന ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നാടക മേളയുടെ ഉൽഘാടനം നിർവ്വഹിക്കും, തുടർന്ന് ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് നാടകങ്ങൾ അരങ്ങേറും. മലയാള മിഷൻ കുട്ടികളുടെ…
Read Moreസാധാരണ യാത്രക്കാർക് പഴഞ്ചൻ ബസ്സ്
ബിഎംടിസിയുടെ പുത്തൻ ബസുകളിലേറെയും ചാർട്ടർ സർവീസുകളായതോടെ സാധാരണയാത്രക്കാർക്ക് ആശ്രയം പഴഞ്ചൻ ബസുകൾ. രാവിലെയും വൈകിട്ടുമാണു വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, സ്കൂളുകൾ എന്നിവയ്ക്കായി കോൺട്രാക്ട് കാരെജ് വ്യവസ്ഥയിൽ ബിഎംടിസി ബസുകൾ സർവീസ് നടത്തുന്നത്. പ്രതിമാസം മികച്ച വരുമാനം കിട്ടുന്നതിനാൽ പുതുതായി പുറത്തിറക്കിയ 250 ബസുകളാണു ചാർട്ടർ സർവീസിനായി മാറ്റിയിരിക്കുന്നത്. തിരക്കേറിയ റൂട്ടുകളിൽ രാവിലെയും വൈകിട്ടും ബസ് കിട്ടാതെ യാത്രക്കാർ വലയുന്നതു പതിവു കാഴ്ചയാണ്.
Read Moreപന്തളം ബാലന്റെ നേതൃത്വത്തിലുള്ള സംഗീത നിശ;കേരള സമാജം കെ ആർ പുരം സോണിന്റെ ഓണാഘോഷം 29 ന്.
ബെംഗളൂരു: നഗരത്തിലെ മലയാളി സംഘടനകളുടെ ഓണാഘോഷപരിപാടികൾ തുടരുകയാണ്, കഴിഞ്ഞ ആഴ്ച ദൂർവാണി നഗർ കേരള സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത കീബോർഡ് വാദകൻ ശ്രീ സ്റ്റീഫൻ ദേവസ്സിയുടെ സംഗീത പരിപാടി അരങ്ങേറിയിരുന്നു. എന്നാൽ ഈ ആഴ്ച കേരള സമാജം കെ ആർ പുര സോണിന്റെ നേതൃത്വത്തിൽ പന്തളം ബാലന്റെ നേതൃത്വത്തിലുള്ള സംഗീത നിശ അരങ്ങേറുന്നു. ഒക്ടോബർ 29 ന് നാല് മണിക്ക് ദൂരവാണി നഗറിലുള്ള വിദ്യമന്ദിർ ഓഡിറ്റോറിയത്തിലാണ് സംഗീത പരിപാടി.
Read Moreബെംഗളൂരു സിറ്റി-കണ്ണൂർ എക്സ്പ്രസിന്റെ റിസര്‍വേഷന്‍ നിര്‍ത്തിവച്ചു.
ബെംഗളൂരു∙ ബെംഗളൂരു സിറ്റി- കാർവാർ ( 16523/ 16524) എക്സ്പ്രസ്, ബെംഗളൂരു സിറ്റി -കണ്ണൂർ (16517/ 16518) എക്സ്പ്രസ് ട്രെയിനുകളിലെ റിസർവേഷൻ സൗകര്യം 2018 ഫെബ്രുവരി ഒൻപത് വരെയാക്കി പരിമിതപ്പെടുത്തി. നിലവിൽ മൈസൂരു വഴിയുള്ള സർവീസ് ആഴ്ചയിൽ നാലു ദിവസം കുണിഗൽ-ഹാസൻ പാത വഴിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ബെംഗളൂരുവിൽ നിന്ന് ഒറ്റ ട്രെയിനായാണ് പുറപ്പെടുന്നതെങ്കിലും മംഗളൂരു സെൻട്രലിൽ എത്തി കാർവാറിലേക്കും കണ്ണൂരിലേക്കുമായി രണ്ടു ട്രെയിനായാണു സർവീസ് പൂർത്തിയാക്കുക. ആഴ്ചയിൽ നാലു ദിവസം കുണിഗൽ വഴിയും മൂന്നു ദിവസം മൈസൂരു വഴിയുമായിരിക്കും സർവീസ് പുന:ക്രമീകരിക്കുക. ബെംഗളൂരു -കാർവാർ…
Read Moreവരുന്നു ബസ് ടെര്‍മിനലുകളിലും ഇന്ദിരാ കന്റീനുകൾ
ബെംഗളൂരു ∙ കർണാടക ആർടിസി ബസ് ടെർമിനലുകളിൽ ഇന്ദിരാ കന്റീനുകൾ ആരംഭിക്കുമെന്നു ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ. ബെംഗളൂരുവിനു പുറമേ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലെ ബസ് ടെർമിനലുകളിലും കന്റീൻ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ അവതാറിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Read Moreരാഷ്ട്രപതിയുടെ സന്ദർശനം;നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.
ബെംഗളൂരു: രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം. രാവിലെ 10 മുതൽ 12.30 വരെ രാജ്ഭവൻ, അലി അസ്കർ റോഡ്, ഇൻഫെൻട്രി റോഡ്, കോഫി ബോർഡ്, പോലീസ് തിമ്മയ്യ സർക്കാർ, അംബേദ്കർ റോഡ്, ഗോപാൽ സൗധ എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിച്ചു. 12 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ വികാസ് സൗധ, ഇൻഫെൻട്രി റോഡ്, എം ജി റോഡ്, ട്രിനിറ്റി സർക്കിൾ, ഡൊമളൂർ, ഇന്ദിരാ നഗർ, മണിപ്പാൽ ആശുപത്രി, ഐസ് ആർ ഒ ജംഗ്ഷൻ, എച്ച് എ എൽ ഓൾഡ്…
Read More