ഐക്യരാഷ്ട്ര സഭയുടെ പഴയ അണ്ടര്‍ സെക്രട്ടെരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ ഒരു എഴുത്തുകാരന്‍ ആണ് എന്നു കാര്യം നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ്,സോഷ്യല്‍ മീഡിയ ബുദ്ധിപരമായി ഉപയോഗിക്കുന്ന ചുരുക്കം ചില രാഷ്ട്രീയക്കാരില്‍ ഒരാളാണ് മലയാളിയ ശശി തരൂര്‍,പലപ്പോഴും അദ്ധേഹത്തിന്റെ കമന്റ് കള്‍ക്ക് ഫേസ് ബുക്കില്‍ ആയാലും ട്വിറ്റെരില്‍ ആയാലും ചിലര്‍ കൃത്യമായ മറുപടി നല്‍കാറുണ്ട്.
എന്നാല്‍ പഴയ ബുദ്ധിജീവി പരിവേഷത്തില്‍ നിന്നും രാഷ്ട്രീയക്കാരന്‍ എന്ന ലേബലില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് പാകമാകാത്ത കുപ്പായമാണ് ഇട്ടിരിക്കുന്നത് എന്നു പലര്‍ക്കും തോന്നി തുടങ്ങി,സംഭവം ഇന്ന് രാവിലെ പാകിസ്താനി പത്രമായ “ഡോണ്‍ ” നെ ഉദ്ധരിച്ചു കൊണ്ട് തരൂര്‍ ഒരു വാര്‍ത്ത ഇട്ടു ഫേസ്ബുക്കില്‍,”വിഷയം കൃത്യമല്ലെങ്കിലും ഈ വിഷയം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് “(Despite inaccuracies (3 Muslim Lt.Generals in the Army, not 0, & 1 Air force Chief) this raises an important issue:) എന്ന് പറഞ്ഞുകൊണ്ട് ഡോണ്‍ ന്റെ ഒരു പേജ് കൊടുത്തിരിക്കുന്നു,”ഇന്ത്യന്‍ പട്ടാളത്തിലെ മുസ്ലിങ്ങള്‍” എന്നാണ് വിഷയം,തരൂര്‍ പറയാന്‍ ശ്രമിക്കുന്നത് കണക്കു തെറ്റാണു എങ്കിലും ഇത് ശ്രദ്ധിക്കപ്പെടേണ്ട വിഷയം തന്നെയാണ് എന്നാണ്.
എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ഇതുവരെ മുസ്ലിങ്ങള്‍ക്ക് വേണ്ട പോലെ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന് അര്‍ഥം,ഡോണ്‍ പറഞ്ഞ തു തെറ്റാണു മൂന്നു പേര്‍ മുസ്ലിങ്ങള്‍ ആര്‍മിയില്‍ ഉണ്ടെന്നു തരൂര്‍ പറയുന്നു.എന്നാല്‍ പലരും കമെന്റ് ബോക്സില്‍ ഇതിനെ പ്രതിരോധിക്കുന്നുണ്ട്,എന്നാല്‍ ഒരു വിരുതന്‍ ചോദിച്ചത് ഇങ്ങനെയാണ് “തരൂര്‍ താങ്കള്‍ക്ക് മൂന്നു ഭാര്യമാര്‍ ഉണ്ടായിരുന്നു ..അതില്‍ ഒന്നും പോലും മുസ്ലിം അല്ല,ഇതൊരു പ്രത്യേക മത വിഭാഗത്തോടുള്ള അവഗണന അല്ലെ”…
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.