തിരുവനന്തപുരം: രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ സാധാരണക്കാരാണ് കൊല്ലപ്പെടാറുള്ളതെന്ന നടന്‍ ശ്രീനിവാസന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണക്കാര്‍ മാത്രമല്ല, നേതാക്കളും പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയുമെല്ലാം ഇതിനുദാഹരണമാണ്. ഇക്കാര്യങ്ങള്‍ കുപ്രചാരകര്‍ മറന്നു പോകരുതെന്നും കോടിയേരി വ്യക്തമാക്കി. രക്തസാക്ഷികളെ ഉണ്ടാക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞുവെന്ന് നേരത്തെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെ ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് നേതാക്കന്മാരുടെ തന്ത്രമാണ്. രക്തസാക്ഷികളുടെ ഫ്ലെക്സ് വെച്ച് ജനകീയ വികാരമുയര്‍ത്തി പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ വിശ്വാസം. പക്ഷേ,…
Read MoreYear: 2016
വീണ്ടും വിദ്വേഷം വിതറി ട്രംപ്
വീണ്ടും വിദ്വേഷ പ്രസംഗവുമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്. മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്നവരെ സൂഷ്മ പരിശോധനയ്‌ക്ക് ശേഷമേ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയിലെ ഒഹിയോയില്‍ നടന്ന പൊതുപരിപാടിയില്‍ ഇസ്ലാമിക തീവ്രവാദത്തെ നേരിടുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നടത്താന്‍ പോകുന്ന പദ്ധതികളെക്കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് വാചാലനായത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അമേരിക്കയിലേക്ക് വരുമ്പോള്‍ സൂഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് ട്രംപിന്റെ തീരുമാനം. പാശ്ചാത്യരാജ്യങ്ങളുടെ മൂല്യങ്ങളില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ പൂര്‍ണമായും വിലക്കുമെന്ന് പറഞ്ഞ ട്രംപ്…
Read Moreകുഞ്ഞിക്കുറിപ്പ്-2
വര്‍ഷം 1888 ഗാന്ധിജി നിയമപഠനത്തിനായി ലണ്ടനിലെത്തിയ അതെ വര്‍ഷമായിരുന്നു സര്‍. ജോണ്‍ സ്ട്രാച്ചി കേംബ്രിഡ്ജ് സര്‍വ്വകലാശാലയില് ഇന്ത്യയെപ്പറ്റി ഒരു പ്രഭാഷണപരമ്പര നടത്തിയത്. ഇത് പിന്നീട് ഇന്ത്യ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. സ്ട്രാച്ചി ബ്രിട്ടീഷ് ഇന്ത്യയിലെ ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നു. 1872ല്‍ മേയോ പ്രഭു വധിക്കപ്പെട്ടപ്പോള്‍ വൈസ്രോയിയുടെ താല്‍ക്കാലിക ചുമതല വഹിച്ചതും അദ്ദേഹമായിരുന്നു. തന്‍റെ സര്‍വ്വീസ്കാലയളവില്‍ സ്ട്രാച്ചി ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്തു. സ്ട്രാച്ചി തന്‍റെ കേംബ്രിഡ്ജ് പ്രഭാഷണത്തില്‍ അവതരിപ്പിച്ചത് ഇന്ത്യയിലെ വിവിധപ്രദേശങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങളായിരുന്നു. അദ്ദേഹം പറയുന്നു “സ്പെയിനും ബ്രിട്ടനും…
Read Moreടി.എ.റസാഖിന് ചലച്ചിത്ര ലോകത്തിന്റെ അന്ത്യാഞ്ജലി
അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടി.എ.റസാഖിന് ചലച്ചിത്ര ലോകത്തിന്റെ അന്ത്യാഞ്ജലി. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാമൂഹ്യ-സാംസ്കാരിക – സിനിമാ ലോകത്തെ നിരവധി പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ 11.30ന് തുറയ്ക്കല്‍ ജുമാ മസ്ജിദില്‍ കബറടക്കം നടക്കും. തിങ്കളാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റസാഖിന്റെ അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.
Read Moreദേശവിരുദ്ധ മുദ്രാവാക്യം ഉയർന്നെന്ന് സംശയം ; ആംനെസ്റ്റി ഇന്റർനാഷണൽ (ഇന്ത്യ) ന് എതിരേ അന്വേഷണം
ബെംഗളൂരു: രണ്ട് ദിവസം മുൻപ് തിയോളജിക്കൽ കോളേജിൽ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ” ബ്രോക്കൺ ഫാമിലീസ്” എന്ന പരിപാടിയാണ് വിവാദത്തിന്റെ തുടക്കം. കാശ്മീരിൽ നിന്ന് ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾ ആണ് പങ്കെടുത്തത്, വൈകീട്ട് ഏഴര മുതൽ ഒരു മണിക്കൂർ നേരത്തേക്കാണ് പോലീസ് അനുമതി നൽകിയത്, അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ കനത്ത സുരക്ഷയും ഏർപ്പെടുത്തി, എന്നാൽ വ്യാജ ഏറ്റുമുട്ടലിലൂടെ സൈന്യം തങ്ങളുടെ ഉറ്റവരെ കൊലപ്പെടുത്തിയതായി ചില കുടുംബങ്ങൾ ആരോപിച്ചു, കാശ്മീർ പണ്ഡിറ്റുകളുടെ പ്രതിനിധി ,ഞങ്ങൾ 27 വർഷമായി അഭയാർത്ഥികളായി അന്യദേശത്ത് കഴിയുകയാണ് എന്ന്…
Read Moreപ്രശസ്ത തിരക്കഥാകൃത്ത് ടി എ.റസാക്ക് ഓർമ്മയായി.വിട പറഞ്ഞത് വിഷ്ണുലോകവും പെരുമഴക്കാലവും നമുക്ക് തന്ന കഥാകാരൻ.
കൊച്ചി : പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ ടി.എ. റസാഖ് നിര്യാതനായി, ഇന്നലെ രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 ൽ പ്രേമനസീറിന്റെ അവസാന സിനിമയായ ധ്വനിയിലുടെ സഹസംവിധായകനായിട്ടാണ് ടി.എ റസാഖിന്റെ സിനിമ പ്രവേശനം. പിന്നീടിങ്ങോട്ട് മുപ്പത് തിരക്കഥകൾ എഴുതി എല്ലാ സിനിമ ളും ജനഹൃദയങ്ങളിൽ പ്രതിഷ്ടിക്കപ്പെട്ടു . വിഷ്ണുലോകം ,ഗസൽ, പെരുമഴക്കാലം, വേഷം, നാടോടി, ഘോഷയാത്ര, കാണാക്കിനാവ്, രാപ്പകൽ, ബസ് കണ്ടക്ടർ, വാൽകണ്ണാടി, മായാബസാർ എന്നിവയാണ് അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ.
Read Moreആരോടും പരിഭവമില്ലാതെ ..
സപ്തതിയാണ് ഇന്ന് അമ്മയ്ക്ക് . അതേ…. അമ്മയെന്ന് തന്നെയാണ് ഞാൻ ഉപയോഗിച്ചത് . നൂറ്റിയിരുപത്തിയഞ്ചു കോടി മക്കളെ പ്രസവിച്ച ‘അമ്മ . അമ്മയ്ക്ക് സ്വന്തം മക്കൾ തമ്മിൽ പക്ഷഭേദങ്ങളുണ്ടാവുമോ ? കറുത്തവരായാലും വെളുത്തവരായാലും പണമുള്ളവരായാലും ഒന്നുമില്ലാത്ത വെറും പാവങ്ങളായാലും അമ്മയ്ക്ക് അവരെല്ലാവരും ഒരുപോലെയായിരിക്കും . ഞാൻ പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന സന്ദേശം കേട്ടു .മൊബൈലിൽ മെസ്സേജ് വന്നിരുന്നു പിയെമ്മിന്റെ . ഒരു പാട് കാര്യങ്ങൾ എനിക്കിഷ്ടപ്പെട്ടു . ചിലതൊന്നും ഭാഷാ പരിജ്ഞാനമില്ലാത്ത കൊണ്ടാവാം വേണ്ടത്ര മനസ്സിലായില്ല .. മനസ്സിലായിട്ടും മനസ്സിലാവാത്ത ഒരു…
Read Moreകാലടി ശ്രീശങ്കര സർവകലാശാലയിൽ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതിന് ഇടതു സംഘടനകൾ പ്രധിഷേധത്തിലേക്ക്. ഹിന്ദുത്വവൽക്കരണം എന്ന ആരോപണം.അനാവശ്യ വിവാദം എന്ന് പി ടി തോമസ് എം എൽ എ
കൊച്ചി: കാലടി ശ്രീശങ്കര സര്‍വ്വകലാശാലയില്‍ ശങ്കരന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധത്തിലേക്ക്.എ ഐ എസ് എഫിന്റെ നേതൃത്വത്തിലാണ് പ്രധിഷേധം തുടങ്ങിയത് .ഇടതു അദ്ധ്യാപക സംഘടനകളും പ്രശ്‍നം ഏറ്റടുത്തുവെങ്കിലും ക്യാമ്പസ്സിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഇ നിലപാടിനെ എതിർത്ത് രംഗത്തു വന്നു. ക്യാമ്പ്‌സിൽ ഹിന്ദുത്വ വിരുദ്ധ ദിനം ആചരിക്കുന്നു എന്ന പേരിൽ ബാനറുകളും പ്രത്യക്ഷപെട്ടു . ക്യാമ്പസ്സിന്റെ കവാടം പണിയുന്നത് ക്ഷേത്ര മാതൃകയിലാണെന്ന വാദവും ഇടതു സംഘടനകൾ ആരോപിക്കുന്നു .ഇവിടെ കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വവൽക്കരണം അടിച്ചു ഏൽപ്പിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇതിനെ ഇടതു സംഘടനകൾ…
Read Moreകൊച്ചിയിൽ നിശാപാർട്ടികളുടെ മറവിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകം .കേരളത്തിലെ യുവതി യുവാക്കൾ മയക്കുമരുന്നിന്റെ മായാലോകത്തിൽ
കൊച്ചി മുളവുകാടുള്ള ദ്വീപിൽ നിശാ പാർട്ടിയുടെ മറവിൽ വ്യാപകമായ രീതിയിൽ ലഹരി ഉപയോഗം നടക്കുന്നതായി പൊലീസ് കണ്ടെത്തി. നിശാ പാർട്ടിയുടെ മറവിൽ അനുമതിയില്ലാതെ ബിക്കിനി ഫാഷൻ ഷോയും നടത്തിയതായി പൊലീസ് കണ്ടെത്തി. പാർട്ടിക്കെത്തിച്ച ലഹരി മരുന്നും ഷാഡോ പൊലീസ് പിടിച്ചെടുത്തു.പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിൽ മയക്കുമരുന്നും പെൺവാണിഭവും നടത്തുന്ന സംഘങ്ങൾ കൊച്ചി കേന്ദ്രികരിച്ചു പ്രവർത്തിച്ചു വരുന്ന കാര്യം പോലീസും അധികാരികളും ഗൗരവമായി എടുക്കേണ്ടതാണ്
Read Moreഇനി പെണ്ണുങ്ങളെ നോക്കാനും പാടില്ല .14 സെക്കന്റ് നോക്കിയാൽ കേസെടുക്കാമെന്ന് ഋഷിരാജ് സിംഗ്
പതിന്നാല് സെക്കന്‍ഡ് ഒരാള്‍ ഒരു പെണ്‍കുട്ടിയെ തുറിച്ച് നോക്കിയാല്‍ പൊലീസ് കേസെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. എന്നാല്‍, അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. ഇതും ചൂഷണത്തിന്റെ ഒരു വശമാണ്. പെണ്‍കുട്ടികള്‍ യഥാസമയത്ത് പ്രതികരിക്കാത്തത് ചൂഷണം കൂടിവരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അനുകൂലമാണ് രാജ്യത്തെ നിയമങ്ങള്‍. കൊച്ചിയില്‍ സി എ വിദ്യാര്‍ത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഋഷിരാജ്…
Read More