ഒളിംപിക്സ് വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന് മത്സരിക്കാനിറങ്ങും

ഒളിംപിക്സ് വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന് മത്സരിക്കാനിറങ്ങും.എട്ടു ഹീറ്റ്സുകളുള്ള ആദ്യ റൗണ്ടില്‍ മൂന്നാം ഹീറ്റ്സിലാണ് ടിന്റുവിന്റെ മത്സരം. ദേശീയ റെക്കോര്‍ഡിനുടമയായ ടിന്റുവിന് ഇത് രണ്ടാം ഒളിംപിക്സാണ്,വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

Read More

കബാലി നായികയുടെ ചൂടന്‍ രംഗങ്ങള്‍ വീണ്ടും തരംഗമാകുന്നു.

രാധിക ആപ്തെ എന്ന നടിയുടെ നഗ്ന വീഡിയോ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു,മുന്‍പ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു ഹൃസ്വ ചിത്രത്തിന് വേണ്ടി തുണിയുരിഞ്ഞ നടി,പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നു.ഇത് വാര്‍ത്തകളില്‍ ഇടം നേടി.ചര്‍ച്ചകള്‍ക്ക് വഴിവച്ചു. 12 സെക്കന്റ്‌ നീളമുള്ള വീഡിയോ പ്രചരിക്കുന്നതായി ആണ് പുതിയ റിപ്പോര്‍ട്ട്‌,പുതിയ ചിത്രമായ പര്ചാടിലെ രംഗമാണ് ഇത് എന്നും കേള്‍ക്കുന്നു.സഹതാരമായ ആദില്‍ ഹുസൈനുമായി ഉള്ള ഒരു കിടപ്പറ രംഗത്തില്‍ ആണ് നടി പൂര്‍ണനഗ്നയായി ഇഴുകി ചേര്‍ന്ന് അഭിനയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്‌. സൂപ്പര്‍ താരം അജയ് ദേവ്ഗന്‍ നിര്‍മിക്കുന്ന ഈ…

Read More

ഇന്ന് ചിങ്ങം ഒന്ന്: ഓണക്കാലത്തെ വരവേല്‍ക്കാന്‍ മലയാളികളുടെ മനസ് ഒരുങ്ങി

സമ്പത്തിന്റെയും  സമൃദ്ധിയുടെ ഓണക്കാലത്തെ വരവേല്‍ക്കാന്‍ മലയാളികളുടെ മനസ് ഒരുങ്ങി,മലയാളിയുടെ പുതുവര്‍ഷ പിറവിയാണ് ചിങ്ങം ഒന്ന്. മലയാള വര്‍ഷമായ കൊല്ലവര്‍ഷം ആരംഭിയ്ക്കുന്നത് ചിങ്ങം ഒന്നിനാണ് .വര്‍ഷം മുഴുവന്‍ സുഖവും സമ്ബര്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്.. എല്ലാ ഹിന്ദു ദേവാലയങ്ങളിലും പ്രത്യേക പൂജകളും  ഈ ദിവസം ഉണ്ടാവും. എല്ലാ ദിവസവും തുറക്കാത്ത ശബരിമല ക്ഷേത്രവും ഈ ദിവസം തുറക്കും.

Read More

പൊളിച്ചടുക്കൽ തുടരുന്നു; വില്ലേജ് മാപ്പിൽ വ്യക്തത ഇല്ല ; മൊത്തം ആശയക്കുഴപ്പം;നടപടി നാലു മാസത്തോളം തുടരും.

ബെഗളൂരു: കുറച്ച് ദിവസമായി തുടരുന്ന ” പൊളിച്ചടുക്കൽ” പരിപാടികൾ തുടർച്ചയായി വന്ന അവധികൾ മൂലം നിർത്തിവച്ചിരുന്നു എങ്കിലും പരിപാടിയുമായി മുന്നോട്ട് പോകാൻ തന്നെ ആണ് സർക്കാറിന് തീരുമാനം. ഈ വിഷയത്തെ ക്കുറിച്ച് നാട്ടുകാർക്ക് വ്യക്തത നൽകുന്നതിലേക്കായി സോണുകൾ തിരിച്ചുള്ള വില്ലേജ് മാപ്പുകൾ ബി.ബി.എം.പി തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.എന്നാൽ അവ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് എന്നാണ് ആരോപണം. ബെംഗളൂരു ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, ആർ ആർ നഗർ, യെലഹങ്ക, ദാസറഹള്ളി എന്നിങ്ങനെ സോണുകൾ തിരിച്ചുള്ള മാപ്പുകൾ ആണ് വെബ് സൈറ്റിൽ ഉള്ളത്. ഓരോ മേഖലയിലേയും വാർഡ്…

Read More

സ്വാതന്ത്ര്യ ദിനം “ന്യൂ ഹോമി”ലെ അന്തെവാസികള്‍ക്കൊപ്പം ആഘോഷിച്ചു ബി.എം .എഫ് മാതൃകയായി.

ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കിയ ബെംഗളൂരു മലയാളികളുടെ പ്രമുഖ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ്, ഭാരതത്തിൻ്റെ  എഴുപതാം സ്വാതന്ത്ര്യദിനം ബെംഗളൂരു കൊത്തന്നൂരിലെ നിരാലംബരായ പെൺകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ” ന്യൂ ഹോമിലെ” അന്തേവാസികൾക്കൊപ്പം ചിലവഴിച്ചു കൊണ്ട് ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് ട്രസ്റ്റിലെ അംഗങ്ങൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് അന്തേവാസികളായ പെൺകുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ട്രസ്റ്റ് പ്രസിഡൻ്റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി പ്രജിത്ത്, ജോ. ട്രഷറർ സൂരജ്, വനിതാ വിഭാഗം പ്രസിഡൻ്റ് നളിനി തുടങ്ങിയവർ ആഘോഷങ്ങൾക്ക്…

Read More

ബാഡ്മിന്റണ്‍:സിന്ധു സെമിഫൈനലില്‍

റിയോ ഒളിമ്ബിക്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ അട്ടിമറി വിജയത്തോടെ ഇന്ത്യന്‍ താരം പി.വി സിന്ധു സെമിഫൈനലില്‍ കടന്നു. ചൈനയുടെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള വാങ് യിഹാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പത്താം റാങ്കുകാരിയായ സിന്ധു അവസാന നാലില്‍ ഇടം പിടിച്ചത്.

Read More

സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം. കാശ്മീരിലെ ബാരമുള്ളായിലാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.പുലര്‍ച്ചേ 2.30 ഓടെയായിരുന്നു ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ വരുന്ന വഴിയില്‍ പതുങ്ങിയിരുന്ന സൈനികര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.. ആക്രമണം നടത്തിയ ശേഷം തീവ്രവാദികള്‍ രക്ഷപെട്ടുവെന്നും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു

Read More

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിക്ക് പണികൊടുത്തു വിദ്യാര്‍ഥികള്‍.

ബെന്ഗളൂരു : മാണ്ട്യ ജില്ലയുടെ ഇന്‍ ചാര്‍ജ് ആയ മന്ത്രി ആണ് സിദ്ധരാമയ്യ സര്‍ക്കാരിലെ ഊര്‍ജ മന്ത്രിയായ ഡി.കെ. ശിവകുമാര്‍,സ്വാഭാവികമായും മാണ്ട്യ ജില്ലയില്‍ നടന്ന സ്വാതന്ത്ര്യ ദിനച്ചടങ്ങിനു അദ്ദേഹം തന്നെയായിരുന്നു മുഖ്യാതിഥി, മന്ത്രിയും മറ്റു വിഷിഷ്ട അതിഥികളും ഉള്ള വേദിക്ക് മുന്‍പില്‍ കുട്ടികള്‍ നൃത്തം ആരംഭിച്ചു ,പഴയ പ്രശസ്തമായ ഒരു കന്നഡ ഗാനത്തിന് ഒപ്പിച്ചാണ് നൃത്ത ചുവടുകള്‍.സ്ഥലത്തെ സ്കൂളിലെ ഏകദേശം 250 ഓളം വരുന്ന കുട്ടികള്‍ നൃത്തം വക്കുന്നുണ്ട്,പക്ഷെ ഇനിയാണ് യഥാര്‍ത്ഥ ക്ലൈമാക്സ്. നൃത്തത്തിന്റെ ഇടയില്‍ തന്നെ നൃത്തത്തിന്റെ ഭാഗമായി,മൂന്നുകുട്ടികള്‍ വെവ്വേറെ ഫോട്ടോകള്‍ പിടിച്ചു…

Read More

സന്തോഷവാര്‍ത്ത;സില്‍ക്ക് ബോര്‍ഡ്‌ മുതല്‍ കെ.ആര്‍.പുരം വരെയും മെട്രോ വരും;മെട്രോ ഒന്നാം പാദം നവംബറോട് കൂടി പ്രവര്‍ത്തന സജ്ജം;എയര്‍പോര്‍ട്ട് മെട്രോ മൂന്നാം പാദത്തില്‍ മാത്രം.

ബെന്ഗളൂരു : ഇന്നലെ സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രഖ്യാപനങ്ങളുടെ ദിനമായിരുന്നു,അദ്ധേഹത്തിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അതെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.വളരെയധികം ട്രാഫിക്‌ ബ്ലോക്കുകള്‍ നേരിടുന്ന ഔട്ടെര്‍ റിംഗ് റോഡില്‍ സില്‍ക്ക് ബോര്‍ഡ്‌ ജങ്ങ്ഷന്‍ മുതല്‍ കെ.ആര്‍.പുര വരെ മെട്രോലൈന്‍ സ്ഥാപിക്കും,അത് സില്‍ക്ക് ബോര്‍ഡില്‍ ബൊമ്മസാന്ദ്ര ലൈനുമായും കെ.ആര്‍.പുര ഭാഗത്ത്‌ മൈസുരു റോഡ്‌ ലൈനുമായും ബന്ധിപ്പിക്കും. എയര്‍പോര്‍ട്ട് മെട്രോയുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് നിവാരണം ആകാനും മുഖ്യമന്ത്രിയുടെ പ്രസ്താവന കാരണമായി,രണ്ടാം ഘട്ടത്തില്‍ ഉണ്ടാകും എന്ന് കരുതിയ എയര്‍പോര്‍ട്ട് മെട്രോ മൂന്നാം പാദത്തിലേക്ക് മാറ്റിവച്ചു.മാത്രമല്ല അത് നാഗവര-കൊട്ടിഗരെ ലൈനിന്റെ ഭാഗമായിരിക്കും എം.ജി.റോഡില്‍ വച്ചു…

Read More

തമിഴ്നാട്ടിലെ സിനിമ സ്റ്റൈൽ ട്രെയിൻ കൊള്ളയുടെ അന്വേഷണം കൊച്ചിയിലേക്കും

സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിനിൽ കൊണ്ടുപോയ കോടികൾ കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം കൊച്ചിയിലേക്ക്.. സേലം-ചെന്നൈ എഗ്‌മോര്‍ എക്‌സ്‌പ്രസിന്റെ പ്രത്യേക കോച്ചിനു മുകളില്‍ ദ്വാരം ഉണ്ടാക്കിയാണു കവര്‍ച്ച നടത്തിയത്. കൊള്ള നടന്നതിനു രണ്ടു ദിവസം മുന്‍പ് ഈ കോച്ചിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി എറണാകുളം സൗത്തിലെ യാര്‍ഡില്‍ നടത്തിയിരുന്നു. അറ്റകുറ്റപ്പണി നടന്ന സമയത്ത് ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നു തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലെത്തി പരിശോധിച്ചു. ഇവിടെ വെച്ചാണോ ബോഗിക്ക് മുകളില്‍ ദ്വാരം ഉണ്ടാക്കിയതെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. യാര്‍ഡിലെ സിസി ടി വി ദൃശ്യങ്ങളും…

Read More
Click Here to Follow Us