ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കിയ ബെംഗളൂരു മലയാളികളുടെ പ്രമുഖ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ്, ഭാരതത്തിൻ്റെ എഴുപതാം സ്വാതന്ത്ര്യദിനം ബെംഗളൂരു കൊത്തന്നൂരിലെ നിരാലംബരായ പെൺകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ” ന്യൂ ഹോമിലെ” അന്തേവാസികൾക്കൊപ്പം ചിലവഴിച്ചു കൊണ്ട് ആഘോഷിച്ചു.
ആഘോഷത്തോടനുബന്ധിച്ച് ട്രസ്റ്റിലെ അംഗങ്ങൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് അന്തേവാസികളായ പെൺകുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ട്രസ്റ്റ് പ്രസിഡൻ്റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി പ്രജിത്ത്, ജോ. ട്രഷറർ സൂരജ്, വനിതാ വിഭാഗം പ്രസിഡൻ്റ് നളിനി തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Related posts
-
പ്രജ്വൽ രേവണ്ണയിൽ നിന്നും നഷ്ടപ്പെട്ട ഫോൺ വീണ്ടെടുക്കാൻ ശ്രമം
ബെംഗളൂരു: പ്രജ്ജ്വല്‍ രേവണ്ണ അശ്ലീല വീഡിയോകള്‍ പകർത്തിയ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി... -
ശക്തമായ മഴ; നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷം
ബെംഗളൂരു: നഗരത്തിൽ പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മരങ്ങൾ... -
നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു .
ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു . എം.ജി...