ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.ബലൂചിസ്ഥാനിലെയും പാക്ക് അധിനിവേശ കാശ്മീരിലെയും ജനങ്ങളോട് നന്ദി !

ന്യൂഡൽഹി: ചക്രധാരിയായ മോഹനനിൽ തുടങ്ങി ചർക്ക ധാരിയായ മോഹനനിലേക്കും മഹാഭാരതത്തിലെ ഭീമനി ൽ തുടങ്ങി ഭീമ റാവുവിലൂടെ തുടരുന്നതാണ് നമ്മുടെ ചരിത്രം എന്ന് പറഞ്ഞു തുടങ്ങിയ പ്രധാനമന്ത്രി. തന്റെ സർക്കാറിന്റെ നേട്ടം എണ്ണിയെണ്ണി പറഞ്ഞു.

Read More

ബോൾട്ട് തന്റെ വേഗരാജാവ്

റിയോ: നൂറു മീറ്ററിൽ ബോൾട്ടിന് വിജയം ,തുടർച്ചയായ മൂന്നാം ഒളിംബിക്സിലും ഈ ജമൈക്കൻ താരം തന്നെയാണ് ഈ ഇനത്തിൽ വിജയി. ഇത് ബോൾട്ടിന്റെ ഏഴാം ഒളിമ്പിക് സ്വർണമാണ്, 9.81 സെക്കന്റി ൽ ആണ് ബോൾട്ട് ഓടിയെത്തിയത് ,അമേരിക്കയുടെ ജസ്റ്റിൽ ഗാഡ്ലിൻ 9.89 സെക്കന്റിൽ രണ്ടാമതെത്തി. തന്റെ നേട്ടം ജമൈക്കൻ ജനതക്ക് സമർപ്പിക്കുന്നു എന്ന് ബോൾട്ടിന്റെ ട്വീറ്റ്.  

Read More

നിരഞ്ജന് ശൗര്യ ചക്ര

ബെംഗളൂരു : പഠാൻ കോട്ട് ഭീകരാക്രമണത്തിൽ വീരചരമം ഏറ്റു വാങ്ങിയ മലയാളിയായ ലഫ്റ്റ: കേണൽ ഇ.കെ.നിരഞ്ജൻ കുമാറിന് ശൗര്യ  ചക്ര. കാശ്മീർ ഭീകരരുമായി ഏറ്റുമുട്ടലിൽ മരിച്ച ഹവിൽദാർ ഹാങ്ങ്പൻ ദാദക്ക് ധീരതക്ക  നൽകുന്ന പരമോന്നത ബഹുമതിയായ അശോക ചക്രപ്രഖ്യാപിച്ചു.

Read More

ഒരു പ്രതീക്ഷ കൂടി മങ്ങി 120 കോടി ജനങ്ങളുടെ പ്രതീക്ഷ ചുമലില്‍ ഏറ്റിയ ദിപ കര്മാര്‍ക്കര്‍ക്ക് നാലാം സ്ഥാനം മാത്രം.

റിയോ : നേരിയ വ്യത്യാസത്തില്‍ 120 കോടി ജനങ്ങളുടെ പ്രതീക്ഷ ചുമലില്‍ ഏറ്റിയ ത്രിപുരക്കാരി ദിപ കര്മാര്‍ക്കാര്‍ നാലാം സ്ഥാനത്ത്,വോള്‍ട്ട് വിഭാഗത്തില്‍ നിന്ന് നടന്ന ഫൈനലില്‍ അവസാന നിമിഷം വരെ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയ ദിപക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തി പ്പെടെണ്ടി വന്നു.

Read More

നേര്‍കാഴ്ച-2

എന്ത് തീരു‍മാനം എടുക്കുമ്പോഴും അത് ആലോചിച്ചാവുന്നത് നല്ലത് തന്നെ ആണ്. പക്ഷെ ആലോചിക്കുന്നതെങ്കിലും കൃത്യ സമയത്ത് ആയിരിക്കണം. ബസ് പോയിക്കഴിഞ്ഞ ശേഷം,  കൈനീട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ നിര്‍ത്തുമായിരുന്നു എന്ന് ചിന്തിച്ചിട്ട് കാര്യമില്ല.  കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഒക്കെ റിസള്‍ട്ട് ഉണ്ടാവുകയോ ഉണ്ടായിക്കൊണ്ടിരിക്കുകയോ ചെയ്യുന്നുമുണ്ട്. എന്നാല്‍ പലപ്പോഴും പല നിര്‍ണ്ണായക ഘട്ടങ്ങളിലും പാര്‍ടിയോ സര്‍ക്കാരോ തീരുനത്തില്‍ എത്താന്‍ അറച്ച് നില്‍ക്കുന്ന ധാരാളം സന്ദര്‍ഭങ്ങളും ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് കാണാന്‍ കഴിയും.…

Read More

പാക് സ്വാതന്ത്ര്യദിനത്തിൽ ബലൂചിസ്ഥാനിൽ പാക്ക് പ്രതികൂല മുദ്രാവാക്യവും പതാക ഉയർത്തലും

പാകിസ്ഥാന്റെ തലവേദനയായ ബലൂചിസ്ഥാനിൽ  ഇന്ന് “ആസാദി” മുദ്രാവാക്യങ്ങൾ ഉയർന്നു, ഇന്ന് പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിൽ ഒരു ഉയർന്ന കെട്ടിടത്തിൽ പാകിസ്ഥാന്റെ പതാക  താഴ്ത്തി ബലൂചിസ്ഥാന്റെ പതാക ഉയർത്തിയതായും ദേശീയ ചാനൽ ആയ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. കാശ്മീരിനെ സ്വതന്ത്രമാക്കും എന്ന് ,ഇന്ത്യയിലെ പാക്ക് ഹൈകമ്മീഷണർ ആയ അബ്ദുൾ ബാസിത് ഇന്ന് രാവിലെ പ്രസ്താവനയിൽ  പറഞ്ഞിരുന്നു.

Read More

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്

ന്യൂഡൽഹി : സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി ജേക്കബ് തോമസ് നേടി. കഴിഞ്ഞ  യു ഡി എഫ് മന്ത്രിസഭയുടെ സമയത്ത് അപ്രധാന വകുപ്പിൽ  ജോലി ചെയേണ്ടി വന്നിരുന്ന അദ്ദേഹത്തെ ഇടതുപക്ഷ സർക്കാർ വന്നതിന് ശേഷമാണ് വിജിലൻസ് ഡയറക്ടറായി നിയമിച്ചത്.

Read More

ദീപ തരുമോ ആ മെഡൽ .രാജ്യം പ്രാർത്ഥനയിൽ

റിയോ ഡി ജനീറോ: ജിംനാസ്റ്റിക്സില്‍ മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ദിപ കര്‍മാക്കര്‍ ഇന്നിറങ്ങും. രാത്രി 11.17നവോള്‍ട്ട് വിഭാഗത്തില്‍ ദിപയുടെ ഫൈനല്‍ പോരാട്ടം. ജിംനാസ്റ്റിക്സില്‍ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോര്‍ഡ് ഇതിനകം സ്വന്തം പേരിലാക്കിയ ദിപ ഇന്ന് ലക്ഷ്യമിടുന്നത് മറ്റൊരു ചരിത്രമാണ്. ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റ് എന്ന ബഹുമതി. പിറന്നാളാഘോഷം പോലും വേണ്ടെന്ന് വച്ച് കഠിന പരിശ്രമത്തിലാണ് ദിപ. യോഗ്യത റൗണ്ടില്‍ അവസാന സ്ഥാനക്കാരിയായി ഫൈനലിലേക്ക് യോഗ്യത നേടിയ ദിപക്ക് മെഡലിലേക്കുള്ള വഴി അത്ര എളുപ്പമാകില്ല. ടീം ഇനത്തില്‍…

Read More

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു

കോഴിക്കോട്: വടകര തൂണേരിയില്‍ വെള്ളിയാഴ്ച വൈകുന്നേരം മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ ഉടമ രണ്ട് വര്‍ഷം മുമ്പ് വാഹനം വിറ്റിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം പ്രതികള്‍ കണ്ണൂര്‍ ജില്ലയിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അസ്‍ലമും ഒപ്പമുണ്ടായിരുന്ന സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിനെ, ഇന്നോവ കാറില്‍ ഏറെ നേരം പിന്തുടര്‍ന്ന ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാറിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു. ഈ നമ്പര്‍ പിന്തുടര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ്…

Read More

റിയോ ഒളിംപിക്സ് നീന്തലില്‍ മൈക്കല്‍ ഫെല്‍പ്സിന് അഞ്ചാം സ്വര്‍ണം

റിയോ ഒളിംപിക്സ് നീന്തലില്‍ മൈക്കല്‍ ഫെല്‍പ്സിന് അഞ്ചാം സ്വര്‍ണം. 4 X 100 മീറ്റര്‍ മെഡ്ലെ റിലേയില്‍ ഒന്നാമതെത്തിയതോടെയാണ് ഫെല്‍പ്സ് റിയോയില്‍ അഞ്ചുസ്വര്‍ണമെന്ന നേട്ടത്തിലെത്തിയത്.ഒളിംപിക്സില്‍ ഏറ്റവുമധികം മെഡലുകള്‍  ഏറ്റവുമധികം സ്വര്‍ണം, ഏറ്റവുമധികം വ്യക്തിഗത സ്വര്‍ണം എന്നീ റെക്കോര്‍ഡുകള്‍ ഫെല്പ്സിന്റെ പേരിലാണ്

Read More
Click Here to Follow Us