നേര്‍കാഴ്ച-2

എന്ത് തീരു‍മാനം എടുക്കുമ്പോഴും അത് ആലോചിച്ചാവുന്നത് നല്ലത് തന്നെ ആണ്. പക്ഷെ ആലോചിക്കുന്നതെങ്കിലും കൃത്യ സമയത്ത് ആയിരിക്കണം. ബസ് പോയിക്കഴിഞ്ഞ ശേഷം,  കൈനീട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ നിര്‍ത്തുമായിരുന്നു എന്ന് ചിന്തിച്ചിട്ട് കാര്യമില്ല. 

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഒക്കെ റിസള്‍ട്ട് ഉണ്ടാവുകയോ ഉണ്ടായിക്കൊണ്ടിരിക്കുകയോ ചെയ്യുന്നുമുണ്ട്. എന്നാല്‍ പലപ്പോഴും പല നിര്‍ണ്ണായക ഘട്ടങ്ങളിലും പാര്‍ടിയോ സര്‍ക്കാരോ തീരുനത്തില്‍ എത്താന്‍ അറച്ച് നില്‍ക്കുന്ന ധാരാളം സന്ദര്‍ഭങ്ങളും ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് കാണാന്‍ കഴിയും.

അധികം ആലോചന കൂടാതെയാണ്. പാര്‍ടി തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നോട്ടു വെച്ച പല വാഗ്ദാനങ്ങളും എടുത്തത്‌ എന്ന് സംശയമുണ്ട്‌. ഭരണത്തില്‍ വന്നശേഷം പാര്‍ടിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നത്, അധികാരത്തില്‍ വന്നാല്‍ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ കള്ളപ്പണം തിരികെ എത്തിക്കും എന്നും അത് ജനങ്ങളുടെ അക്കൌണ്ടില്‍ നിക്ഷേപിക്കപ്പെടും എന്നുമുള്ളതായിരുന്നു. കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കുഴഞ്ഞുമറിഞ്ഞ നൂലാമാലകല്‍ക്കിടയിലും കുറെ ഒക്കെ ആ കാര്യത്തില്‍ വിജയിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പക്ഷെ അത് വെറും ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നു എന്നൊരു ഫീലിംഗ് ആണ് ജനങ്ങള്‍ക്കുള്ളത്‌.

അതുപോലെ തന്നെ ആണ് ഇന്ധന വില നിയന്ത്രണവും. കോണ്ഗ്രസ് സര്‍ക്കാരിനെ ആക്രമിക്കാന്‍ ബി ജെ പ്പി ഏറ്റവും അധികം ഉപയോഗിച്ച വിഷയമായിരുന്നു അത്. പക്ഷെ, ഭരണം കിട്ടിയപ്പോള്‍ സര്‍ക്കാരിന്റെ ആലോചനയില്‍ പോലും ആ വിഷയമില്ല. പക്ഷെ, സര്‍ക്കാരിന്റെ ആ പോളിസിയാണ് ശരി എന്ന് അഭിപ്രായപ്പെടുന്ന ഒരുപാട് സാമ്പത്തിക വിദഗ്ദ്ധരുണ്ട്. 

ദേശീയ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും ത്രസിപ്പിക്കുന്ന വിജയം ഉണ്ടായ ശേഷവും അവിടെ നിയമ സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വളരെയധികം വൈകിപ്പിച്ചത് എന്ത് ആലോചനയുടെ ഫലമായിരുന്നു എന്നത് ഇപ്പോഴും ദുരൂഹമാണ്. ഉടന്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ തീര്‍ച്ചയായും ദല്‍ഹി നിയമസഭയുടെ അവസ്ഥ ഇതാവുമായിരുന്നില്ല.

.ഈ സര്‍ക്കാരിനെയും ബി ജെ പ്പി യെയും സംബന്ധിച്ച്.ആലോചിച്ചിട്ടും  തീരുമാനമെടുക്കാത്ത ചില കാര്യങ്ങളും ഉണ്ട്  അതില്‍ പ്രധാനപ്പെട്ട ഒന്ന് പാര്‍ടിയുടെ ചില ഘടക കക്ഷികളുടെ കാര്യം .  ഇടതുപക്ഷമോ കോണ്‍ഗ്രസ്സോ ഉന്നയിക്കുന്നതില്‍ കൂടുതല്‍ പരിഹാസവും വിമര്‍ശനവും പാര്‍ടിക്കെതിരെ ഇന്ന് ഉന്നയിക്കുന്നത് ശിവസേന എന്ന അവരുടെ പ്രാദേശിക ഘടക കക്ഷിയാണ്.  കുടുംബവഴക്കും അഴിമതിയും തമില്‍ തല്ലും മൂലം മഹാരാഷ്ട്രയിലെ   അവരുടെ അടിത്തറ ഇളകിക്കഴിഞ്ഞിരിക്കുകയാണ്. കൂടാതെ മണ്ണിന്റെ മക്കള്‍ വാദത്തിന് ഒന്നും ഇപ്പോള്‍ പ്രസക്തിയില്ലാതെയുമായി. അപ്പോള്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കുവാന്‍ അല്പം തീവ്ര ഹിന്ദുത്വ വാദങ്ങളും, അവരുടെ തകര്‍ച്ചയില്‍ നിന്നും നേട്ടം കൊയ്യുന്ന ബെജെപ്പിക്ക് എതിരെ ഉള്ള ചില ആരോപണങ്ങളും ആവശ്യമായിരിക്കാം…എന്നാല്‍ നിയമ സഭാ തിരഞ്ഞെടുപ്പ് വേളയില്‍ അവരുടെ ധാര്‍ഷ്ട്യത്തിനു നിന്ന് കൊടുക്കാതെ   ഒറ്റയ്ക്ക് നിന്ന് പോരാടുവാന്‍ മഹാരാഷ്ട്രാ ബി ജെ പ്പി നേതൃത്വം എടുത്ത തീരുമാനം വളരെ കൃത്യമായിരുന്നു. ശിവസേനയുടെ ദൌര്‍ബല്യം മുഴുവന്‍ അനാവരണം ചെയ്യാന്‍ ആ ഇലക്ഷന്‍ കൊണ്ട് ബി ജെ പ്പി ക്ക് കഴിഞ്ഞു. പക്ഷെ, കേന്ദ്രവും മഹാരാഷ്ട്രയും ഭരിക്കുവാനുള്ള കേവല ഭൂരിപക്ഷം പാര്‍ട്ടിക്കുണ്ടായിട്ടും ആരോപണങ്ങളും പരിഹാസങ്ങളും കേട്ടുകൊണ്ട് ഇപ്പോഴും സഖ്യം തുടരുന്നത് പാര്‍ടിയുടെ ഒരു ഗതികേട് തന്നെ ആണ്. ആ ഗതികേട് അധിക കാലം തുടരില്ല എന്നാണ് എന്റെ പക്ഷം. രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തത് മാത്രമാണ് ബന്ധം  തുടരുവാന്‍ അവരെ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം. SHIVA SENA

തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഇന്ന് ശക്തമാണ്. ബീഹാറില്‍ഉണ്ടായ തോല്‍വി ആണ് കേന്ദ്ര സര്‍ക്കാര്‍ വന്നതിനു ശേഷം പാര്‍ടിക്ക് ഡല്‍ഹിക്ക് ശേഷം ഉണ്ടാവുന്ന  ഏറ്റവും വലിയ തിരിച്ചടി. എന്നാല്‍ മറ്റു സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാന്‍ പാര്‍ടിക്ക് കഴിഞ്ഞു. ഇനിയും നടക്കാന്‍ പോകുന്ന വലിയ പരീക്ഷണങ്ങള്‍ ഗുജറാത്തും യൂ പി യും ആണ്. രണ്ടിടത്തും ശക്തമായ അടിത്തറ ആണ് പാര്‍ട്ടിക്കുള്ളത്. പട്ടേല്‍ സമരവും ദളിത്‌ പീഡനവും ഗോ സംരക്ഷകരുടെ അഴിഞാട്ടവും ഒക്കെ ഗുജറാത്തില്‍ പാര്‍ടിക്ക് തിരിച്ചടി ആകും എന്ന് സംശയിക്കുന്നവര്‍ ധാരാളം. പക്ഷെ ഏതാണ്ട് ഒരു വര്‍ഷത്തിനു മുകളില്‍ ഇനിയും സമയം ഉണ്ട് എന്നതും പുതുതായി വന്ന ശക്തനും ജനപ്രിയനും ആയ മുഖ്യമന്ത്രിയും പിന്നെ ഇപ്പോഴും ദുര്‍ബ്ബലമായ കോണ്ഗ്രസ് അടിത്തറയും പിടിച്ചു നില്‍ക്കുവാന്‍ പാര്‍ട്ടിയെ സഹായിക്കും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. 

ഉത്തര പ്രദേശില്‍ ദേശീയ തിരഞ്ഞെടുപ്പില്‍ ഉണ്ടായ മൃഗീയമായ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഒരുപക്ഷെ കഴിഞ്ഞു എന്ന് വരില്ല. പക്ഷെ അവിടെ പാര്‍ടി അധികാരത്തില്‍ വരും എന്നുതന്നെ ആണ് ഇപ്പോഴുള്ള സൂചന.

ഇതൊക്കെയാണെങ്കിലും പാര്‍ട്ടി ഘടകത്തിന്റെ ഏറ്റവും ദയനീയമായ അവസ്ഥ കാണണമെങ്കില്‍ നമ്മുടെ കേരളത്തില്‍ തന്നെ വരണം. ഭാരതത്തിലെ തന്നെ ഏറ്റവും ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം ബി ജെ പ്പിയില്‍ നടക്കുന്ന സംസ്ഥാനം കേരളമാണ് എന്ന് എനിക്ക് തോന്നുന്നു. കുമ്മനത്തിനെ പോലെ കഴിവും ഊര്‍ജ്ജസ്വലതയും സ്വീകാര്യതയും ഉള്ള ഒരാള്‍ അമരത്ത് വന്നിട്ടും പാര്‍ടിക്ക് പറയത്തക്ക നേട്ടം ഒന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത. അത് പ്രവര്‍ത്തകരുടെയോ അനുഭാവികളുടെയോ കുഴപ്പം കൊണ്ടല്ല, മറിച്ച് സംസ്ഥാനത്തെ പാര്‍ടി  നേതാക്കന്മാരുടെ അഹങ്കാരവും അധികാര മോഹവും സ്വജനപക്ഷപാതവും കൊണ്ട് തന്നെ ആണ്. 

കുമ്മനത്തെ പോലെ ഒരാളെ പാര്‍ടി സംസ്ഥാന ഘടകം അധ്യക്ഷന്‍ ആകാന്‍ കിട്ടുക എന്നത് തന്നെ ഒരു വലിയ കാര്യമാണ്. അതില്‍ കേന്ദ്ര നേതൃത്വം എടുത്തത്‌ കൃത്യമായ നിലപാടായിരുന്നു. പക്ഷെ അതിനു ശേഷം പ്രാദേശിക ഘടകങ്ങള്‍ പുന സംഘടിപ്പിച്ചപ്പോzzള്‍ ആര്‍ എസ് എസ് ഇടപെടല്‍ എന്നപേരില്‍ യാതൊരു പ്രവര്‍ത്തന പാരമ്പര്യവും ഇല്ലാത്ത ചില സംഘ നേതാക്കള്‍ ചില സ്ഥലങ്ങളില്‍ എങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍ വന്നത് അണികളെ നിരാശരാക്കിയിട്ടുണ്ട്, ചില സ്ഥലങ്ങളില്‍ അത് ഗുണം ചെയ്തിട്ടുണ്ട് എങ്കിലും.

ഒരു സീറ്റ് നേടാനായത് ഒന്നും ഒരു വലിയ നേട്ടമായി കേരളത്തില്‍ കാണാന്‍ കഴിയില്ല. കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിലായി പാര്‍ട്ടി പ്രതീക്ഷിക്കുന്നതുതന്നെ ആയിരുന്നു .  ഇത്തവണ കഷ്ടിച്ച് കടന്നുകൂടി എന്നുമാത്രം. അതൊരു വന്‍വിജയമായി ഒന്നും ഞാന്‍ കാണുന്നില്ല. എന്റെ അഭിപ്രായത്തില്‍ പാര്‍ട്ടിയുടെ നേട്ടം എന്ന് പറയുന്നത്, ഒരുകാലത്ത് എല്ലാവരും തൊട്ടുകൂടാത്തവരായി മാറ്റി നിര്‍ത്തിയിരുന്നു ബി ജെ പ്പി പാളയത്തിലേക്ക് പ്രമുഖരായ മൂന്നു പേരെ എത്തിക്കാന്‍ കഴിഞ്ഞതാണ്. അല്‍ഫോന്‍സ്‌ കണ്ണന്താനം, സുരേഷ് ഗോപി, സീ കെ ജാനു.  എന്നിട്ടും അവരെ വേണ്ടവിധം ഉപയോഗിക്കാന്‍ പാര്‍ടി സംസ്ഥാന കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞില്ല എന്നത് ദയനീയമാണ്. 

ആദ്യമായി ശ്രീ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ കാര്യമെടുക്കാം.  ദേശീയ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ കാര്യക്ഷമത തെളിയിച്ച ഒരു നേതാവാണ്‌ അദ്ദേഹം.  അത്ഭുതത്തോടെ ആണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ് എല്ലാവരും നോക്കി കണ്ടത്. പക്ഷെ, സംസ്ഥാന നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് അത് ഒട്ടും താല്‍പ്പര്യമില്ലാത്ത കാര്യമായിരുന്നു. കാരണം, അവരുടെ മുകളില്‍ ഒരു നേതാവാകുമോ ഇദ്ദേഹം എന്നവര്‍ ഭയക്കുന്നു.  സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകള്‍ ആകാം, തീര്‍ച്ചയായും ഒരു ക്യാബിനറ്റ് മന്ത്രിയാകാന്‍ യോഗ്യതയുള്ള അദ്ദേഹം ഇന്നും വെറും കയ്യോALPHONES KANNANTHANAMടെ പാര്‍ട്ടിയില്‍  നില്‍ക്കേണ്ടി വരുന്നതിന്റെ കാരണം. പക്ഷെ, ഇതുകൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങളെയും  നഷ്ടപ്പെടുന്ന നേട്ടങ്ങളെയും കുറിച്ച് അവര്‍ ഒട്ടും വ്യാകുലരല്ല എന്ന് തോന്നുന്നു. കേവലം ഒരു ഹിന്ദു പാര്‍ടി മാത്രമായി മറ്റുള്ളവര്‍ കാണുന്ന പാര്‍ട്ടി യുടെ ആ പ്രതിച്ഛായ മാറ്റിയെടുക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരമായിരുന്നു കളഞ്ഞു കുളിച്ചത്. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ പാര്‍ട്ടിയിലേക്ക് വരുവാന്‍ ഇനിയും മടിച്ചാല്‍ ഒരിക്കലും അവരെ കുറ്റം പറയാന്‍ കഴിയില്ല.  ഹിന്ദു പാര്‍ടി എന്ന പേരുദോഷം ഒരിക്കലും മാറാനും പോകുന്നില്ല. 

കൂടുതല്‍ ദയനീയം സുരേഷ് ഗോപിയുടെ കാര്യമാണ്.  N F D C ചെയെര്മാന്‍ സ്ഥാനം വരെ കേന്ദ്രം അദ്ദേഹത്തിന് വാഗ്ദാനം ചെയ്തതാണ്, അതിനും പാരയായത്‌ സംസ്ഥാനത്തെ ചില നേതാക്കള്‍ ആണെന്നുള്ളതാണ് വിവരം. എന്നിട്ടും തിരഞ്ഞെടുപ്പുപ്രചാരണങ്ങളില്‍ ആളെ കൂട്ടുവാനുള്ള ഒരു യന്ത്രമായി അദ്ദേഹം ഇന്നും പാര്ട്ടിയോടൊപ്പം നില്‍ക്കുന്നു.  ഒരു എം പി സ്ഥാനം എങ്കിലും കിട്ടിയത് അദ്ദേഹത്തിന് അല്പമൊരു ആശ്വാസം, അത്രമാത്രം. 

പാര്‍ട്ടി യുടെ ഏറ്റവും അലസമായ നിലപാട് ശ്രീമതി  C K ജാനുവിനോടാണ്. അവരെ SURESH GOPI IN RAJYASABHAN D A മുന്നണിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് ഒരു വന്‍ നേട്ടം തന്നെ ആണ് എന്ന് സമ്മതിക്കുമ്പോഴും തുടര്‍ന്ന് അവരെ പരിഗണിക്കുവാന്‍ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. എന്താണ് പ്രശ്നം എന്ന് മനസ്സിലാവുന്നില്ല. ഇത്രയും ജനകീയയും പ്രശസ്തയും ആയ ഒരു ആദിവാസി നേതാവിന്റെ ഏതെങ്കിലും ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുക തന്നെ വേണമായിരുന്നു. ഒരു ആദിവാസി ക്ഷേമ  സഹമന്ത്രി എങ്കിലും ആക്കാമായിരുന്നു പുനസ്സന്ഘടനയില്‍. സവര്‍ണ്ണ പാര്‍ടി എന്ന  ബീ ജെ പ്പിയുടെ ദുഷ്പേര് മാറുവാന്‍ ഒരളവെങ്കിലും ജാനുവിന് കഴിയുമായിരുന്നു. ഇനിയും സമയം അതിക്രമിച്ചിട്ടില്ല ഈ കാര്യത്തില്‍ എന്ന് ഞാന്‍ കരുതുന്നു. 

പാര്‍ടി കൃത്യമായി ഒരു സഖ്യം ഉണ്ടാക്കിയത് വെള്ളാപ്പള്ളിയുടെ B J D S ഉം ആയാണ്. അങ്ങിനേ ഒരു പാര്‍ട്ടി ഉണ്ടാക്കാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത് ബി ജെ പ്പി നേതൃത്വത്തിന്റെ ശരിയായ തീരുമാനമാണ് എന്ന് ഒറ്റ നോട്ടത്തില്‍ നമുക്ക് തോന്നാം. എന്നാല്‍ അത് ഒരു മണ്ടന്‍ നിലപാടായിരുന്നു എന്ന് ഞാന്‍ പറയും. കാരണം, സംസ്ഥാന മാര്‍ക്സിസ്റ്റ്‌ നേതൃത്വം ഏതാCK JANUണ്ട് ഈഴവ സമൂഹവുമായി അകന്നു വരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഗുരുടെവനോടുള്ള അപമാനവും സമുടായതോടുള്ള അവഗണനയും  അ
വജ്ഞയും ഒരുവശത്ത് , മറുവശത്ത് ന്യൂനപക്ഷ പ്രീണനവും… ഇതെല്ലാം കൂടി ഈഴവ സമൂഹത്തിലെ ഒരു നല്ല പങ്കു ബി ജെ പ്പി എന്ന പ്രസ്ഥാനത്തിലേക്ക് എത്തുവാനുള്ള ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ബി ജെ ഡി എസ്  എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപീകരണം B J P നേതൃത്വത്തിന്റെ മുഖ്യ കാര്‍മ്മികതവതില്‍ നടക്കുന്നത്. അതോടെ മാര്‍ക്സിസ്റ്റ്‌ പാര്‍ടി വിടുവാന്‍ വെമ്പി നിന്ന ഈഴവ സഹോദരങ്ങള്‍ വെള്ളാപ്പള്ളിയുടെ പാര്‍ടിയിലേക്ക് ചേക്കേറി. അതോടെ ബി ജെ പ്പി ക്ക് കൊയ്യുവാന്‍ കഴിയുമായിരുന്ന ഒരു നല്ല അവസരം ഇല്ലാതായി. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയെ ഒന്നും ഒരുകാരണവശാലും ബി ജെ പ്പി ക്ക് വിശ്വസിക്കാന്‍ കഴിയില്ല. സഖ്യ രൂപീകരണത്തിന് ശേഷം പോലും അവസരവാദ നിലപാടുകള്‍ സ്വീകരിച്ച നടേശന്‍ എപ്പോള്‍ വേണമെങ്കിലം മുന്നണിയെ  തള്ളി പറയും എന്നകാര്യം ഉറപ്പ്. അതുകൊണ്ടു തന്നെ, ബി ജെ പ്പി ക്ക് കിട്ടിയ ഒറ്റയാള്‍ നേതാക്കന്മാര്‍ ഒരോ സമൂഹത്തിന്റെയും പ്രതിനിധികളായി കണ്ടു അവര്‍ക്ക് വേണ്ട പരിഗണന നല്‍കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള അര്‍ജ്ജവമാണ് ഇന്ന് നേതൃത്വം കാണിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം.

(ഈ ലേഖനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അഭിനന്ദനങ്ങളും വിയോജനക്കുറിപ്പുകളും താഴെ കമന്റ് ബോക്സില്‍ രേഖപ്പെടുത്താം,ഈ ലേഖനം ഷെയര്‍ ചെയ്യാന്‍ താഴെ നല്‍കിയ സോഷ്യല്‍ മീഡിയ ചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തുക,ഇത്തരം വാര്‍ത്തകള്‍ ലേഖനങ്ങള്‍ തുടര്‍ച്ചയായി നിങ്ങള്ക് ലഭിക്കണമെങ്കില്‍ മുകളില്‍ വലതുവശത്ത് കൊടുത്ത സോഷ്യല്‍ മീഡിയ ചിഹ്നത്തില്‍ പോയതിനു ശേഷം ഞങ്ങളുടെ പേജ് ലൈക്‌ ചെയ്യുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us