ടെന്നിസ് മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ സാനിയ മിര്‍സ രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. സെമിയില്‍ തോറ്റെങ്കിലും വെങ്കല മെഡലിനുവേണ്ടി ഇന്ത്യന്‍ ജോഡിക്ക് മത്സരിക്കാം,അമേരിക്കയുടെ വീനസ് വില്യംസ് രാജീവ് റാം സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടത്.
Read MoreYear: 2016
മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയവും പരമ്പരയും
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 237 റണ്‍സിന്റെ ജയവും ഒപ്പംപരമ്പരയും . ഇന്ത്യ രണ്ടാം ഇന്നിങ്സ് ഏഴിന് 217 റണ്‍സിന് ഡിക്ളയര്‍ ചെയ്ത് 346 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ വിന്‍ഡീസ് 108 റണ്‍സിന് പുറത്തായി. ഇതോടെ നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പര ഇന്ത്യ സ്വന്തമാക്കി.
Read Moreപുഷ്പമേള ഇനി രണ്ടു ദിവസം കൂടി ; സെൽഫി നിരോധനം;പിഴയടക്കേണ്ടി വരും.
ബെംഗളൂരു: ലാൽബാഗിൽ ഇന്നും നാളെയും സെൽഫി നിരോധനം, സ്വാതന്ത്ര്യ ദിന പുഷ്പമേള കാണാനെത്തിയവരുടെ സെൽഫി ഭ്രമമാണത്രെ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അധികൃതരെ നിർബന്ധിച്ചത് ! ഗ്ലാസ് ഹൗസിനുള്ളിൽ നിർമ്മിച്ചിരിക്കുന്ന പാർലമെന്റ് മ ന്തിരത്തിന്റെ മുൻപിലാണ് കൂടുതൽ സെൽഫിയെടുക്കൽ നടക്കുന്നത്. ഇത് സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നുണ്ടത്രേ. അവസാന ദിവസങ്ങളായ ഇന്നും നാളെയും തിരക്ക് കൂടും .ഗ്ലാസ് ഹൗസിനുള്ളിൽ സെൽഫിയെടുക്കുന്നവരെ പോലീസും സുരക്ഷാ ജീവനക്കാരും ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും വാക്കേറ്റത്തിലും കയ്യാങ്കളിയിലും അവസാനിക്കുന്നു. അത് കൊണ്ട് തന്നെ സെൽഫിയെടുക്കുന്നവരിൽ പിഴ ഈടാക്കാനാണ് തീരു മാനം.
Read Moreനിരഞ്ജന്റെ വീടിന്റെ ഭാഗം കുടുംബം തന്നെ പൊളിച്ചു നീക്കും ; പിന്തുണയുമായി സൈന്യത്തിലെ സുഹൃത്തുക്കളും
ബെംഗളൂരു : കുറച്ചു ദിവസമായി നഗരത്തിൽ ബി.ബി.എം.പി.നടത്തുന്ന ” പൊളിച്ചടുക്കൽ” ചെന്നെത്തിയത് പഠാൻ കോട്ട് ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ശ്രീ നിരഞ്ജൻ കുമാറിന്റെ വീടിന്റെ മുൻഭാഗം പൊളിക്കണം എന്ന നിലയിലേക്ക് .എന്നാൽ കയ്യേറ്റമെന്ന് കണ്ടെത്തിയ ഭാഗം കുടുംബങ്ങൾ തന്നെ പൊളിച്ചു നീക്കും. വീടിന്റെ പ്രധാന തൂൺ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് പൊളിക്കാനുള്ളത്. വീടിന് കേടുപാടു സംഭവിക്കാത്ത വിധം ഇവ പൊളിച്ചുനീക്കാൻ സഹായവുമായി സൈനിക ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. കയ്യേറി നിർമ്മിച്ച പ്രധാന തൂണിന് പകരം വേറെ നിർമ്മിക്കാനാണ് പദ്ധതി.മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥർ ഇതിന് സഹായിക്കും.ഉടൻ…
Read Moreസ്വാതന്ത്ര്യദിനാഘോഷം;നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
ബെംഗളൂരു : നാളെ നഗരത്തിൽ വാഹന ഗതാഗതത്തിനും പാർക്കിംഗിനും നിയന്ത്രണമേർപ്പെടുത്തി. രാവിലെ 8.30 മുതൽ 10.30 വരെ ബി ആർ വി ജംഗ്ഷൻ മുതൽ കാമരാജ് റോഡ് ജംഗ്ഷൻ വരെ വാഹന ഗതാഗതം പൂർണ മായും നിരോധിച്ചു.ഈ റോഡിൽ വരുന്ന വാഹനങ്ങൾ മെഡിനോവ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മണിപ്പാൽ സെന്റർ, ഇൻഫൻ ട്രി റോഡ്, സഫീന പ്ലാസ വഴി ശിവാജി നഗറിലേക്ക് പോകണം. എം ജി റോഡ് കാവേരി ആർട്സ് സർക്കിളിൽ നിന്ന് വരുന്ന വാഹനങ്ങൾ അനിൽ കുംബ്ലെ സർക്കിളിൽ നിന്ന് തിരിഞ്ഞു വേണം…
Read Moreജമ്മുവിൽ സ്ഫോടനം.
ജമ്മു വിലെ പുഞ്ചിലെ മാർക്കറ്റിൽ ഇന്ന് വൈകിട്ട് നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
Read Moreനെഹ്റു ട്രോഫി ; കാരിച്ചാൽ ചുണ്ടൻ ജേതാക്കൾ
അലപ്പുഴ: ഇന്ന് പുന്നമടക്കായലിൽ നടന്ന 64 മത് നെഹ്റു ട്രോഫി വള്ളം കളിമൽസരത്തിൽ കാരിച്ചാൽ ചുണ്ടൻ ജേതാക്കളായി.യു ബി സി കൈനകരി തുഴഞ്ഞ ഗബ്രിയേൽ ചുണ്ടനാണ് രണ്ടാം സ്ഥാനം. നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി . 4 മിനിറ്റ് 22 സെക്കന്റിൽ ആണ് കാരിച്ചാൽ തുഴഞ്ഞെത്തിയത്. പതിനാലാം തവണയാണ് കാരിച്ചാൽ ജേതാക്കളാകുന്നത്. 25 ഓളം ചുണ്ടൻ വളളങ്ങൾ പങ്കെടുത്തു. ഇന്ന് കേരള ഗവർണർ ശ്രീ സദാശിവം ഉൽഘാടനം ചെയ്തുകൊണ്ടാണ് നെഹ്റു ട്രോഫി വള്ളം കളി ആരംഭിച്ചത്.
Read More“വരമഹാലക്ഷ്മി ഹബ്ബ “യിൽ ഭക്തി സാന്ദ്രമായി നഗരം
ബെംഗളൂരു: തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വളരെ ഭക്തിയോടെ ആചരിക്കുന്ന ഒരു ഉൽസവമാണ് വര മഹാലക്ഷ്മി വൃതം .കന്നഡയിൽ” വര മഹാലക്ഷ്മി ഹബ്ബ ” ( ഹബ്ബ – ഉൽസവം ). ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയോ അല്ലെങ്കിൽ പൗർണമി ക്ക് മുൻപുള്ള ശ്രാവണ മാസത്തിലെ വെള്ളിയാഴ്ചയിലോ ആണ് ഈ ഉൽസവം ആഘോഷിക്കുന്നത്. ഐശ്വര്യ ദേവതയായ ലക്ഷ്മിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ ആണ് ഇതിന് പിന്നിൽ, വര മഹാലക്ഷ്മി എന്നതിനർത്ഥം ചോദിക്കുന്ന വരം നൽകുന്ന ഐശ്വര്യ ദേവത.ഈ ദിവസം നടത്തുന്ന…
Read Moreമെസ്സി അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചു വരുന്നു ; ആവേശത്തോടെ ആരാധകർ.
കോപ അമേരിക്ക മൽസരത്തിൽ ഉണ്ടായ തോൽവി യെ തുടർന്ന് അന്താരാഷ്ട്ര മൽസരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അർജന്റീനയുടെ ഫുട്ബാൾ ഹീറോ ലെയണൽ മെസ്സിക്ക് മനം മാറ്റം. അന്താരാഷ്ട്ര മൽസരത്തിലേക്ക് തിരിച്ചു വരാൻ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചു. തന്റെ രാജ്യസ്നേഹം കൊണ്ടാണ് തിരിച്ചുവരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലേക്ക് ഉള്ള ടീ മിൽ സൂപ്പർ താരത്തെ അർജന്റീന ഉൾപ്പെടുത്തി.
Read Moreകോഴിക്കോട്ടേക്ക് ഇന്ന് ഒരു സ്പെഷൽ ബസ് കൂടി.
ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിയുടെ തിരക്കിനെ തുടർന്ന് കേരള ആർടിസി ഇന്നും സ്പെഷൽ സർവ്വീസുകൾ നടത്തുന്നു. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാന്റിൽ നിന്നും വൈകുന്നേരം 8.30 ന് പുറപ്പെടും. മാനന്തവാടി വഴിയാണ് സുപ്പർ ഫാസ്റ്റ് സർവ്വീസ് നടത്തുക. ഇന്നത്തെ പതിവ് സർവ്വീസുകളുടെ ടിക്കറ്റുകൾ എല്ലാം തീർന്ന സാഹചര്യത്തിലാണ് സ്പെഷൽ സർവ്വീസ്.ഇന്നലെ കേരള ആർടിസി നടത്തിയ 10 സ്പെഷൽ ബസുകളിലും മുഴുവൻ സീറ്റുകളും നിറഞ്ഞിരുന്നു. സീറ്റു കിട്ടാത്തവർ സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് യാത്ര ചെയ്തത്. ട്രൈയിനിലെ അവസ്ഥയും ഇതായിരുന്നു.
Read More