ആരോടും പരിഭവമില്ലാതെ ..

സപ്തതിയാണ് ഇന്ന് അമ്മയ്ക്ക് . അതേ…. അമ്മയെന്ന് തന്നെയാണ് ഞാൻ ഉപയോഗിച്ചത് . നൂറ്റിയിരുപത്തിയഞ്ചു  കോടി മക്കളെ പ്രസവിച്ച ‘അമ്മ . അമ്മയ്ക്ക് സ്വന്തം മക്കൾ തമ്മിൽ പക്ഷഭേദങ്ങളുണ്ടാവുമോ ? കറുത്തവരായാലും വെളുത്തവരായാലും  പണമുള്ളവരായാലും  ഒന്നുമില്ലാത്ത വെറും പാവങ്ങളായാലും അമ്മയ്ക്ക് അവരെല്ലാവരും   ഒരുപോലെയായിരിക്കും .
ഞാൻ പ്രധാനമന്ത്രിയുടെ  ചെങ്കോട്ടയിലെ  സ്വാതന്ത്ര്യ ദിന സന്ദേശം  കേട്ടു .മൊബൈലിൽ മെസ്സേജ് വന്നിരുന്നു പിയെമ്മിന്റെ .  ഒരു പാട് കാര്യങ്ങൾ എനിക്കിഷ്ടപ്പെട്ടു . ചിലതൊന്നും ഭാഷാ പരിജ്ഞാനമില്ലാത്ത കൊണ്ടാവാം  വേണ്ടത്ര മനസ്സിലായില്ല ..IMG_20160815_083341_1471231615368
മനസ്സിലായിട്ടും മനസ്സിലാവാത്ത ഒരു കാര്യം പറഞ്ഞു അദ്ദേഹം …”സ്വരാജിൽ നിന്ന് സുരാജിലേക്കാണ്  ഇനി നമ്മുടെ യാത്ര ” എന്ന് .  അദ്ദേഹത്തിനറിയാമോ  സ്വരാജ് എന്താണെന്ന് ? ഗാന്ധിജി വിഭാവനം ചെയ്ത സ്വരാജ് എന്താണെന്ന്  ഒരു ആർ.എസ്.എസ്  പ്രവർത്തകന് മനസ്സിലാവണമെന്നില്ല . ഗാന്ധിയുടെ ‘സത്യാന്വേഷണ പരീക്ഷണങ്ങൾ ‘ അല്ല  വിചാരധാരയാണ്   പരിവാർ പ്രവർത്തകന്റെ മാനിഫെസ്റ്റോ .  എന്നാലും  രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലക്ക്  സ്വരാജിനെ പറ്റി സംസാരിക്കും മുൻപ്  അതെന്താണെന്നു അദ്ദേഹം അറിഞ്ഞിരിക്കണം
. അത് ഗാന്ധിയൻ സാഹിത്യം മുഴുവൻ വായിച്ചിട്ടു വേണമെന്നില്ല . ഗാന്ധിജി ഉദ്ദേശിച്ച ഗ്രാമസ്വരാജ്  എന്തായിരുന്നുവെന്ന് ലളിതമായി വിവരിക്കുന്ന  അരവിന്ദ് ഖേജ്രിവാളിന്റെ  ‘സ്വരാജ് ‘ എന്ന പുസ്തകം വായിച്ചിട്ടായാലും  മതി . 118 പേജുള്ള മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച  അതിന്റെ മലയാള പരിഭാഷ  എന്റെ പ്രിയപ്പെട്ട പരിവാർ സുഹൃത്തുക്കളും ഒന്ന് വായിച്ചാൽ തെറ്റില്ല . പരിവാറിന്റെ ഏറ്റവും  വലിയ ശത്രു ആം ആദ്മി പാർട്ടിയാണല്ലോ ! ശത്രുവിനെ തോൽപ്പിക്കാൻ  ഏറ്റവും  നല്ല ഉപായം ശത്രുവിന്റെ ആവനാഴിയിൽ എന്തൊക്കെയുണ്ടെന്നു മനസ്സിലാക്കുന്നത് തന്നെയല്ലേ ?KEJRIWAL
സംഘപരിവാറിനെ  ഉപദേശിക്കാൻ ധൈര്യം കാണിക്കുന്ന ഒരു ധിക്കാരിയാണ് ഞാനെന്നു കരുതുകയില്ലെങ്കിൽ  ഏതാനും കാര്യങ്ങൾ കൂടി ഞാനെഴുതട്ടെ . ഒത്തിരി  പരിവാർ സുഹൃത്തുക്കൾ എനിക്കുണ്ട് . സവർണ്ണ സമുദായത്തിൽ ജനിച്ചിട്ടും  ഒരിക്കൽ പോലും തന്റെ ജാതിയെ കുറിക്കുന്ന അവസാന ഭാഗം പേരിനൊപ്പം ചേർക്കാത്തവർ.  ഉത്തരേന്ത്യയിലെ സവർണ്ണ ജാതിപ്പിശാചുക്കളുടെ  കടന്നു കയറ്റങ്ങളോട്  വെറുപ്പും  അറപ്പും  വെട്ടിത്തുറന്നു പറയുന്നവർ . അത്തരം അസഹിഷ്ണുക്കളെ  ആക്ഷേപിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ  പ്രസ്താവനയിൽ  സന്തോഷം പ്രകടിപ്പിച്ചവർ ….
അവരോടൊക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യത്തിന് യഥാർത്ഥത്തിൽ മറുപടി പറയേണ്ടത് സംഘപരിവാർ കുടുംബത്തെ നയിക്കുന്ന  സ്വയം സേവക സംഘമാണ് .പ്രധാനമന്ത്രി  ഒന്നിലധികം തവണ  ‘ഗോരക്ഷാ സംഘത്തെയും   നിയമം കയ്യിലെടുക്കുന്നതിനെയും നിശിതമായി വിമർശിച്ചിട്ടും   അത്തരം ‘കടന്നു കയറ്റങ്ങളെ ‘ നിയന്ത്രിക്കാൻ ശ്രമിച്ചാൽ  അടുത്ത തിരഞ്ഞെടുപ്പിൽ  മോഡിയെ വിജയിപ്പിക്കാൻ  തങ്ങളെ  കിട്ടില്ലെന്ന്‌ പരസ്യമായി പറഞ്ഞവർ ,  മാതാവ് എന്ന് കരുതി തങ്ങൾ സ്നേഹിക്കുകയും പൂജിക്കുകയും ചെയ്യുന്ന പശുവിന്റെ തോൽ പൊളിച്ചെടുക്കാൻ താഴ്ന്ന ജാതിക്കാരെ അനുവദിക്കണമെന്നും  അവരെ കയ്യേറ്റം ചെയ്യരുതെന്നും (മഹാമനസ്കതയോടെ ) പറഞ്ഞ വി.എച്.പി യുടെ ഏറ്റവും  സമുന്നതനായ നേതാവ് , കോൺഗ്രസ്  മുക്തഭാരതം എന്ന തങ്ങളുടെ സ്വപ്നം ഏറെക്കുറെ സഫലീകരിച്ചു കഴിഞ്ഞെന്നും  അടുത്തലക്ഷ്യം  മുസ്ലിം മുക്ത ഭാരതമാണെന്നും പരസ്യമായി പ്രസ്താവിച്ച സാക്ഷി മഹാരാജിനെപ്പോലെയുള്ളവർ  …..
ഇവരൊക്കെ സംഘപരിവാറിൽ  തന്നെ തുടരുമ്പോൾ എവിടെയാണ്  ഭാരതാംബയുടെ 125 കോടി മക്കൾക്കിടയിൽ ഐക്യവും സാഹോദര്യവും ആണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന എന്റെ നല്ലവരായ സുഹൃത്തുക്കളുടെ  വാദത്തിന്റെ  നിലനിൽപ്പ് ?
ഈ ലേഖനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അഭിനന്ദനങ്ങളും വിയോജനക്കുറിപ്പുകളും താഴെ കമന്റ് ബോക്സില്‍ രേഖപ്പെടുത്താം,ഈ ലേഖനം ഷെയര്‍ ചെയ്യാന്‍ താഴെ നല്‍കിയ സോഷ്യല്‍ മീഡിയ ചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തുക,ഇത്തരം വാര്‍ത്തകള്‍ ലേഖനങ്ങള്‍ തുടര്‍ച്ചയായി നിങ്ങള്ക് ലഭിക്കണമെങ്കില്‍ മുകളില്‍ വലതുവശത്ത് കൊടുത്ത സോഷ്യല്‍ മീഡിയ ചിഹ്നത്തില്‍ പോയതിനു ശേഷം ഞങ്ങളുടെ പേജ് ലൈക്‌ ചെയ്യുക)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us