കാവേരി നദിയില്‍ നിന്ന് തമിഴ്നാടിനു പത്ത് ദിവസം വെള്ളം നല്‍കാന്‍ ഉത്തരവ്

കാവേരി നദിയില്‍ നിന്ന് തമിഴ്നാട്ടിന് പത്ത് ദിവസം വെള്ളം നല്‍കാന്‍ ഉത്തരവ്.ഈ മാസം 21 മുതല്‍ 30 വരെ ദിവസവും 3000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണം എന്നാണ് സമിതിയുടെ ഉത്തരവ്. ഇന്നലെ ഇരു സംസ്ഥാനങ്ങളും നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താന്‍ സാധിക്കാത്തതിനാല്‍ മേല്‍ നോട്ട സമിതി അധ്യക്ഷനും കേന്ദ്ര ജല വിഭവ സെക്രട്ടറിയുമായ ശശി ശേഖര്‍ പ്രത്യേക അധികാരം ഉപയോഗിച്ച്‌ തീരുമാനമെടുക്കുകയായിരുന്നു. ഈ മാസം 20 വരെ 12000 ക്യുസെക്സ് വെള്ളം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

Read More

കാവേരി വിഷയം ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ മുന്നിൽ ; രണ്ടു സംസ്ഥാനങ്ങളിലും ജാഗ്രത

ബെംഗളൂരു : കാവേരി നദിയിലെ ജലം പങ്കുവക്കുന്ന വിഷയത്തിൽ സുപ്രീം കോടതിക്ക് മുൻപിൽ ഇന്ന് തുടർവാദം നടക്കും ,പത്ത് ദിവസം മുൻപ് സുപ്രീം കോടതിയുടെ നിർദ്ദേശം പത്തു ദിവസത്തേക്ക് 15000 ഘന അടി ജലം തമിഴ്നാടിന് വിട്ടു കൊടുക്കണം എന്നതായിരുന്നു. പിന്നീട് അത് 12000 ആയി കുറച്ചു.  അത് ഇന്നത്തോടെ അവസാനിക്കുന്നു. ഇന്നലെ ഡെൽഹിയിൽ നടന്ന കേന്ദ്ര ജല സെക്രട്ടേറി അദ്ധ്യക്ഷനായി നടന്ന  മേൽനോട്ട സമിതിയുടെ യോഗത്തിൽ കാവേരിയിലെ ജല ദൗർലഭ്യം കണക്കിലെടുത്ത് അത് 3000 ഘന അടിയായി കുറച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ…

Read More

റഷ്യയിൽ വ്‌ളാദിമിർ പുടിന്റെ പാർട്ടി വമ്പിച്ച ജയം ഉറപ്പിച്ചു.

മോസ്കൊ:റഷ്യൻ പാർലമെന്ററി തിരഞ്ഞെടുപ്പിൽ 93 ശതമാനം വോട്ടെണ്ണിത്തീർന്നപ്പോൾ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ യൂണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ ഭൂരിപക്ഷം.450 സീറ്റുകൾ ഉള്ള പാർലിമെന്റ് തിരഞ്ഞെടുപ്പിൽ യൂണൈറ്റഡ് റഷ്യ പാർട്ടി 54 .2 ശതമാനം വോട്ടുകളും 343 സീറ്റുകളും ഉറപ്പിച്ചു.ഈ വിജയത്തോടെ 2018 ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വിജയ സാധ്യത പുടിൻ നിലനിർത്തി.ഇതോടെ തുടർച്ചയായി നാലാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് പുട്ടിന്റെ കുതിപ്പ് ഉറപ്പായി.റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ലിബറൽ ഡെമോക്രാറ്റിക്‌ പാർട്ടിക്കും 13 ശതമാനം വോട്ടുകളെ നേടാനായുള്ളു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമായതിനാൽ ഏറെ പ്രാധാന്യമേറിയതാണ്…

Read More

വീണ്ടും റെയിൽ ഗതാഗത സ്തംഭനം;കൊല്ലത്ത് ചരക്ക് തീവണ്ടി പാളം തെറ്റി;10 പാസഞ്ചറുകൾ റദ്ദാക്കി; എല്ലാ വണ്ടികളും വൈകും.

കൊല്ലം:കോട്ടയത്തേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടി കൊല്ലം മാരാരിത്തോട്ടത് വച്ച് പാളം തെറ്റി.ഒൻപത് ബോഗികളാണ് പാളം തെറ്റിയത്.തീവണ്ടിയുടെ വീലുകളും നാലു ബോഗികളും തെറിച്ചു പോയതായാണ് റിപ്പോർട്ടുകൾ.ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.അപകടം നടന്ന ട്രാക്ക് പൂർണമായും ഗതാഗത വിനിയോഗ്യമല്ല.രണ്ടാമത്തെ ട്രാക്കിലൂടെ തീവണ്ടികൾ കടത്തി വിട്ട് ഗതാഗത സ്തംഭനം ഒഴിവാക്കാൻ ശ്രമിക്കുകയാണ് അധികൃതർ.കറുകുറ്റിയിലെ അപകടത്തിന് ശേഷം തുടർച്ചയായ അറ്റകുറ്റപണികൾ നടന്നു വരവെയാണ് വീണ്ടുമൊരു തീവണ്ടി അപകടം .റെയിൽവേ റെസ്ക്യൂ ഫോഴ്സ് സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് തിരുവനന്തപുരം -കൊല്ലം -എറണാകുളം  റൂട്ടിൽ ഓടുന്ന 10 പാസഞ്ചർ ട്രൈയിനുകൾ റദ്ദാക്കി. മറ്റെല്ലാ തീവണ്ടികളും വൈകിയോടുന്നു.

Read More

സെപ്റ്റംബർ 21 മുതൽ തമിഴ്നാടിന് 3000 ഘന അടി വീതം നൽകിയാൽ മതി; മേൽനോട്ട സമിതി. കർണാടക ക്ക് ആശ്വാസം

ബെംഗളൂരു : ഈ മാസം 21 മുതൽ 30 വരെ 3000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുനൽകിയാൽ മതി എന്ന് കാവേരി മേൽ നോട്ടസമിതിയുടെ നിർദ്ദേശം. സുപ്രീം കോടതി ഉത്തരവ്  പ്രകാരം 12000 ഘന അടി ജലമാണ്  ഇതുവരെ വിട്ടു കൊടുത്തു കൊണ്ടിരുന്നത്, അതിന്റെ കാലാവധി നാളെ അവസാനിക്കും. മേൽനോട്ട സമിതിയെടുത്ത  ഈ തീരുമാനം നാളെ സുപ്രീം കോടതിയെ അറിയിക്കും. മറ്റു സംസ്ഥാനങ്ങൾ തമിഴ്നാടിന് വിട്ടുനൽകേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കുന്നതിനാണ് കേന്ദ്ര ജലവിഭവ സെക്രട്ടെറി ശശിശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.…

Read More

ഉറി ഭീകരാക്രമണം: പ്രത്യാക്രമണത്തിന് സര്‍ക്കാര്‍ അനുമതി തേടി സൈന്യം

കശ്മീരിലെ ഉറിയില്‍ കരസേനാ ബ്രിഗേഡ് ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായ പശ്താത്തലത്തില്‍ പ്രത്യാക്രമണം നടത്തുന്നകാര്യം പരിശോധിക്കണമെന്ന് കരസേനാ മേധാവി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ചില പ്രദേശങ്ങളില്‍ പ്രത്യാക്രമണം നടത്തുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയിലെ ചെറിയ പ്രത്യാക്രമണം പോലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കനത്ത ആക്രമണമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഒരു രാഷ്ട്രീയ തീരുമാനം എടുക്കേണ്ടിവരുംസാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹ്‍റിഷി ഇന്ന് ജമ്മുകശ്മീരിലെത്തും. ദില്ലിയില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ദേശീയ…

Read More

കുറ്റ്യാടി പുഴയിലെ മലവെള്ളപ്പാച്ചില്‍ ; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കോഴിക്കോട്: കുറ്റ്യാടി കടന്ത്രപുഴയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പൂഴിത്തോട് നിന്ന് കണ്ടെത്തിയ ഈ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കോതോട് സ്വദേശി രജീഷിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ കണ്ടെടുത്തിരുന്നു. കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. കുന്നുമ്മല്‍ സ്വദേശി ഷൈനിന്റെ (19) മൃതദേഹവും നേരത്തെ കണ്ടെത്തിയിരുന്നു. തൊട്ടില്‍പാലം, കോതോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. നാട്ടുകാരുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഇപ്പോഴും തെരച്ചില്‍ നടക്കുകയാണ്. ഒന്‍പത് പേരാണ് ഇന്നലെ പുഴയില്‍ അപകടത്തില്‍ പെട്ടത്. ഇതില്‍ മൂന്നുപേര്‍ നീന്തിരക്ഷപെട്ടു. ശാന്തമായി ഒഴുകിയിരുന്ന…

Read More

കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്കുള്ള കേരള എസ്‌ആര്‍ടി സി ബസ്‌ സര്‍വീസ് ഇന്ന് ഉണ്ടാവില്ല

കാവേരി നദീജലതര്‍ക്കത്തില്‍ നാളെ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഇന്ന് കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്കു കെഎസ്‌ആര്‍ടി ബസുകള്‍ സര്‍വീസ് നടത്തില്ല. എന്നാല്‍ ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കു ബസുകള്‍ സര്‍വീസ് നടത്തും. വിധി വന്നശേഷം കര്‍ണാടകയിലെ സാഹചര്യങ്ങള്‍ നോക്കിയാകും നാളത്തെയും മറ്റും സര്‍വീസുകള്‍ തീരുമാനിക്കുക. കേരള എസ് ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ : സാറ്റലൈയ്റ്റ് ബസ്‌ സ്റ്റാന്റ് :080-26756666 മജസ്ടിക് :+91 9483519508 ശാന്തി നഗര്‍ :080-2221755 കലാശി പാളയം :080-26709799 പീനിയ : +91 8762689508

Read More

സാൻഡൽവുഡ് സന്ധ്യയും മറ്റു കലാപരി പാടികളുമായി യുവദസറ ഒക്ടോബർ മൂന്ന് മുതൽ.

ബെംഗളുരു : മൈസൂരു ദസറയോടനുബന്ധിച്ചുള്ള യുവ ദസറ ഒക്ടോബർ മൂന്ന് മുതൽ മഹാരാജാസ്  കോളേജ് ഗ്രൗണ്ടിൽ നടക്കും ,കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള 30 പേരടങ്ങുന്നു വിദ്യാർത്ഥി സംഘങ്ങളാണ് വൈകീട്ട് ആറു മുതൽ രാത്രി പത്തു വരെ യുള്ള  യുവദസറയിൽ മാറ്റുരക്കുക. ജലസംരക്ഷണമാണ് മുഖ്യ പ്രമേയം, ജല രക്ഷണെ ജീവരക്ഷണെ എന്നുള്ള സന്ദേശം ഉൾക്കൊള്ളുന്ന നാടകങ്ങളും ശിൽപശാലകളും അരങ്ങേറും.കലാ പരിപാടികൾക്ക് പുറമെ  പ്രമുഖ ഗായകരെ ഉൾപ്പെടുത്തിയുള്ള സംഗീത സന്ധ്യകളും ഉണ്ടായിരിക്കും. മൂന്നാം തീയതി ബെന്നി ദയാൽ, നാലിന് രഘു ദീക്ഷിത്, അഞ്ചിന് സഹൽ മാലി,…

Read More

കേരള ആർടി സി യുടെ സേലം വഴിയുള്ള സർവീസുകൾ പുനരാരംഭിച്ചു.

ബെംഗളൂരു : കേരള ആർടി സി യുടെ ബെംഗളൂരുവിൽ നിന്നും സേലം ,കോയമ്പത്തൂർ വഴിയുള്ള സർവ്വീസുകൾ പുനരാരംഭിച്ചു.കാവേരി വിഷയം കാരണം ഒരാഴ്ചയോളമായി തമിഴ്നാടിലൂടെയുള്ള സർവ്വീസ് നിർത്തിവച്ചതായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ ബസുകൾ അയച്ചതായി കെ എസ് ആർ ടി സി അറിയിച്ചു. കാവേരി പ്രശ്നത്തിൽ ഇന്ന് സുപ്പർവൈസിറി കമ്മിറ്റി യോഗവും നാളെ സുപ്രീം കോടതിയിൽ വാദവും ഉള്ളതിനാൽ സ്ഥിതിഗതികൾ നിരീക്ഷിച്ചതിന്  ശേഷമേ  തമിഴ്നാട് വഴിയുള്ള സർവ്വീസുകൾ ഉണ്ടാകു. എന്നാൽ കർണാടക ആർ ടി സി  തമിഴ്നാട് വഴിയുള്ള സർവ്വീസുകൾ പുനരാരംഭിച്ചിട്ടില്ല.

Read More
Click Here to Follow Us