ന്യൂയോര്‍ക്ക്: ഹോളിവുഡിലും ഇത് വിവാഹമോചനക്കാലം. താര ദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിയുന്നു. ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനം തേടി ആഞ്ജലീന തിങ്കളാഴ്ച ഹര്‍ജി നല്‍കി. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് വേര്‍പിരിയുന്നു എന്നാണ് ആഞ്ജലീന ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആറ് മക്കളെ തനിക്കൊപ്പം വിടണമെന്നും ആഞ്ജലീന ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2004ല്‍ ഡേറ്റിംഗ് തുടങ്ങിയ ആഞ്ജലീനയും ബ്രാഡ്പിറ്റും 2014 ഓഗസ്റ്റിലാണ് വിവാഹിതരായത്. ബ്രാഞ്ജലീന എന്ന പേരില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്ന ദമ്പതികളാണ് ഇപ്പോള്‍ വഴി പിരിയുന്നത്. ഹോളിവുഡിലെ മറ്റൊരു താരദമ്പതികളായ ജോണി ഡെപ്പും ആംബര്‍ ഹെര്‍ഡും അടുത്തിടെയാണ്…
Read MoreYear: 2016
കാവേരി വിഷയത്തില്‍ രാജിക്കൊരുങ്ങി കര്‍ണാടക മന്ത്രിസഭ ;രാജ്യസഭ ലോകസഭ അംഗങ്ങളും രാജിവെച്ചേക്കും; സുപ്രീം കോടതി വിധിയെ അന്ഗീകരിക്കാതെ മുന്നോട്ടുപോകാനും സാധ്യത.
ബെന്‍ഗളൂരു: കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ മന്ത്രസഭായോഗം തുടങ്ങി. തമിഴ്‌നാടിന് 6000 ക്യൂസെക് വെളളം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. അതേസമയം കോടതി വിധി കര്‍ണാടക നടപ്പിലാക്കിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് മുഖ്യമന്ത്രിയടക്കം മുഴുവന്‍ മന്ത്രിമാരും സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗങ്ങളും ലോക്‌സഭാംഗങ്ങളും രാജിവെച്ചേക്കുമെന്നും സൂചനകളുണ്ട്. കര്‍ണാടകത്തിന് ഇനി വെള്ളം വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് എല്ലാ കക്ഷികളുടെയും തീരുമാനം. തങ്ങളുടെ ലോക്‌സഭാ രാജ്യസഭാ അംഗങ്ങളെ രാജിവെപ്പിച്ച് കോടതി വിധിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ എല്ലാ കക്ഷികളും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടിയാണ് ഇപ്പോള്‍…
Read Moreവിധി ഭാഗികമായി പ്രതികൂലമായിട്ടും “നല്ല കുട്ടി” ആയി ബെന്ഗളൂരു ; മൈസൂരുവിലും,മാന്‍ട്യയിലും ചാമരാജ് നഗറിലും ദാവനഗേരെയിലും ചെറിയ പ്രതിഷേധങ്ങള്‍ ;രാജിവക്കാന്‍ ഒരുങ്ങി മദ്ദൂര്‍ എം.എല്‍.എ;ഇന്നലെ കനത്ത സുരക്ഷ വലയത്തില്‍ നഗരം.
ബെന്ഗളൂരു : ഇന്നലെ യായിരുന്നു കാവേരി നദീജലം പങ്കിടേണ്ട വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി,പത്തു ദിവസം മുന്‍പ് 15000 ക്യുസേക്സ് വീതം തമിഴ്നാടിനു വിട്ടുകൊടുക്കണം എന്നാ വിധിക്ക് എതിരെ കര്‍ണാടക അപ്പീല്‍ കൊടുത്തപ്പോള്‍ അത് 12000 ക്യുസേക്സ് ആക്കി സുപ്രീം കോടതി പുനര്‍ നിര്‍ണയിച്ചിരുന്നു,ആ പത്തു ദിവസം ഇന്നലെ തീര്‍ന്നു.ഇനി പുതിയ അളവ് ക്രമീകരിക്കേണ്ടതുണ്ട്,ഈ ആവശ്യത്തിലേക്കായി കഴിഞ്ഞ തിങ്കളാഴ്ച മേല്‍നോട്ട സമിതി യോഗം ചേരുകയും ,തര്‍ക്കങ്ങള്‍ക്ക് അവസാനം 3000 ക്യുസേക്സ് എന്നാ സംഖ്യയില്‍ എത്തുകയും ചെയ്തു എന്നാല്‍ ഇന്നലെ സുപ്രീം കോടതി വിധിയില്‍ മേല്‍…
Read Moreകുറ്റ്യാടി ദുരന്തം;ആറാമത്തെ മൃതുദേഹവും കണ്ടെടുത്തു;ദുരന്തത്തില്‍ വെറുങ്ങലിച്ച് ഒരു ഗ്രാമം.
കോഴിക്കോട് : കുറ്റ്യാടി പശുക്കടവ് മലവെള്ളപ്പാച്ചിലിൽ കാണാതായ ആറു യുവാക്കളിൽ അവസാനത്തെ ആളുടെ മൃതുദേഹവും കണ്ടെടുത്തു.കോതോട് പാറയുള്ളപറമ്പത്ത് രാജന്റെ മകൻ വിഷുവിന്റെ(20 ) മൃതുദേഹമാണ് പവർ ഹൗസിന്റെ ഭാഗത്തുനിന്നും ബുധനാഴ്ച കണ്ടെടുത്തത്.ഇതോടെ അപകടത്തിൽപ്പെട്ട എല്ലാവരുടെയും മൃതുദേഹം കണ്ടെടുത്തു. ഞാറാഴ്ച കടവന്ത്ര പുഴയിൽ കുളിക്കാനിറങ്ങിയ കോതോട് സ്വദേശികളായ ഒൻപത് സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്.മൂന്ന് പേർ മലവെള്ളം വരുന്നത് കണ്ടു നീന്തി രക്ഷപ്പെട്ടിരുന്നു.പോലിസും അഗ്നിശമനസേനയും ദുരന്ത നിവാരണസേനയും നാട്ടുകാരും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.
Read Moreഉറി സൈനീക കേന്ദ്രത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു:പാകിസ്താനെ വിമര്‍ശിച്ച് റഷ്യയും ഫ്രാന്‍സും.
ന്യൂ ഡല്‍ഹി: ഉറി സൈനീക കേന്ദ്രത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. റഷ്യയും ഫ്രാന്‍സും പാകിസ്താനെ വിമര്‍ശിച്ച് രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് കൂടുതല്‍ ഊര്‍ജം പകരും. ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ റഷ്യയുടെ പ്രസ്താവനയില്‍ ആക്രമണമുണ്ടായത് പാകിസ്താന്‍ മേഖലയില്‍ നിന്നാണെന്നും പറയുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭീകരവാദത്തിനെതിരെ ശക്തമായ എതിര്‍പ്പുണ്ടാകുന്പോളാണ് യുഎന്‍ സ്ഥിരാംഗങ്ങളായ റഷ്യയും ഫ്രാന്‍സും പാക്കിസ്ഥാനെ വിമര്‍ശിച്ച രംഗത്ത് വന്നിരിക്കുന്നത്. അതേസമയം പാക്കിസ്ഥാന്‍റെ പേരെടുത്ത് പറയാതെ ലോകരാജ്യങ്ങള്‍ അപലപിച്ചു. അമേരിക്ക, ജര്‍മനി, ജപ്പാന്‍, സൗദി അറേബ്യ, കാനഡ, ദക്ഷിണ കൊറിയ…
Read Moreകാവേരി പ്രശ്നങ്ങൾക്കിടയിലും ദസറയുടെ ഒരുക്കങ്ങൾ തുടരുന്നു;സമയപ്പട്ടികയുടെ പേരിൽ സർക്കാറും രാജകുടുംബവും തമ്മിൽ ഭിന്നത.
മൈസൂരു : മൈസൂരു ദസറയുടെ പ്രധാന ആകർഷണമാണല്ലോ ജാബോ സവാരി എന്നാൽ ഇതുമായി ബന്ധപ്പെട്ട സമയപ്പട്ടികയിൽ രാജകുടുംബവും ജില്ലാ അധികാരികളും തമ്മിൽ ഭിന്നത ഉടലെടുത്തു. രാജകുടുംബം നേരിട്ട് സമയ വിവരം പുറത്തിറക്കിയതാണ് ഭിന്നത കാരണം ,സാധാരണയായി ദസറ ആഘോഷത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് പരിപാടിയുടെ സമയ വിവരം പുറത്തിറക്കാറുള്ളത്. ഇത് പിന്നീട് രാജകുടുംബാംഗങ്ങൾക്ക് കൈമാറുകയാണ് പതിവ് ,എന്നാൽ ഇത്തവണ കാവേരി പ്രക്ഷോഭങ്ങൾ കാരണം ഒരുക്കങ്ങൾ മന്ദഗതിയിൽ ആയിരുന്നു, അതാണ് രാജകുടുംബത്തിന്റെ വേറിട്ട തീരുമാനത്തിന് പിന്നിൽ. ദസറയുടെ ചുമതല മന്ത്രി എച്ച്.സി. മഹാദേവ പ്പക്ക് ആണ്. ഇപ്രാവശ്യം…
Read Moreപത്ത് രൂപ നാണയം പിൻവലിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്
ന്യൂഡൽഹി:പത്ത് രൂപ നാണയം പിൻവലിച്ചിട്ടില്ലെന്നും ,നാണയം സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാവുമെന്നും റിസർവ് ബാങ്ക് അധികൃതർ അറിയിച്ചു. പത്തു രൂപ നാണയം റദ്ധാക്കി എന്ന് വാട്സപ്പിലും മറ്റും പ്രചരിച്ച വ്യാജ വാർത്തയെ തുടർന്നാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വ്യാപാരികളും ടാക്സി ഡ്രൈവർമാരും നാണയം സ്വീകരിക്കാൻ തയ്യാറാവാതിരുന്നത്.എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നും,റദ്ധാക്കാൻ ആലോചിച്ചിട്ട് പോലും ഇല്ലെന്നും ബാങ്ക് വ്യക്തമാക്കി.വ്യാജ വാർത്ത പ്രചരിച്ചതോടെ പത്തു രൂപ നാണയം മാറ്റി വാങ്ങാൻ ബാങ്കുകളിൽ തിരക്കനുഭവപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി.ഇതേ തുടർന്നാണ് ബാങ്ക് വിശദീകരണവുമായി മുന്നോട്ടു വന്നത്.
Read Moreട്വിറ്റർ ബംഗളുരു കേന്ദ്രത്തിലെ ജീവനക്കാരെ പിരിച്ചുവിടുന്നു
ബെംഗളൂരു: ബിസിനസ് അവലോകനത്തിന്റെ ഭാഗമായി ട്വിറ്റർ ബെംഗളൂരു കേന്ദ്രത്തിലെ എഞ്ചിനീയറിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചു.ഇതിന്റെ ഭാഗമായി നിരവധി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും.പിരിച്ചു വിടുന്ന ജീവനക്കാരുടെ കൃത്യമായ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ല. ട്വിറ്ററിൽ ഇതുവരെ സേവനമനുഷ്ടിച്ചവർക്ക് നന്ദി പറയുന്നതായും ഏറ്റവും നല്ല രീതിയിൽ കമ്പനി വിടാൻ അവർക്ക് അവസരം നൽകുന്നതായും ട്വിറ്റർ അറിയിച്ചു. ഇന്ത്യയാണ് ട്വിറ്ററിന് ഏറെ പ്രതീക്ഷയുള്ള രാജ്യം.നിലവിൽ ട്വിറ്റെർ ഏറ്റവും വേഗത്തിൽ വളരുന്ന മാർക്കറ്റ് ഇന്ത്യയാണ്. പരസ്യം,ഉപയോക്താക്കൾ,പങ്കാളികൾ എന്നീ നിലകളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഇന്ത്യയുടെ സേവനം എന്നും ട്വിറ്റർ അറിയിച്ചു.ഇന്ത്യയുമായി മറ്റു മേഖലകളിൽ നല്ല രീതിയിൽ ബന്ധം തുടരുമെന്നും കമ്പനി അറിയിച്ചു.കഴിഞ്ഞ വർഷമാണ് ബെംഗളൂരു അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന…
Read Moreതമിഴ്നാടിന് 6000 ഘന അടി ജലം നൽകണം : സുപ്രീം കോടതി.
ബെംഗളൂരു : തമിഴ്‌നാടിന് 6000 ഘന അടി വെള്ളം വിട്ടുകൊടുക്കണമെന്ന് സുപ്രിം കോടതി. ഈ മാസം 27വരെയാണ് ഇത്തരത്തില്‍ വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡിന് നാലാഴ്ചക്കുള്ളില്‍ നിലവില്‍ വരണമെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാംഗ്ലൂരിലേക്കുള്ള കുടിവെള്ളം നിര്‍ത്തിവെച്ച് തമിഴ്‌നാടിന് വെള്ളം കൊടുക്കുന്നതിനെതിരേ കര്‍ണാടകം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ബോര്‍ഡിന് രൂപം നല്‍കാന്‍ തീരുമാനിച്ചത് കര്‍ണാടകയ്ക്ക് കനത്ത തിരിച്ചടിയാണ്. കാവേരി ഡാമുകളുടെ മൊത്തം നിയന്ത്രണം ബോര്‍ഡിനു കീഴിലാകും. ഇതോടെ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് നിര്‍ണായകമായിരിക്കുകയാണ്.
Read Moreഇന്നും കേരള ആര്‍ ടീ സി ബസുകള്‍ ഓടില്ല;കര്‍ണാടക സെര്‍വീസുകള്‍ റദ്ദാക്കി കെ എസ് ആര്‍ ടീ സി.
തിരുവനന്തപുരം : സംസ്ഥാനത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുടര്‍വാദം നടക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് സര്‍വീസ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ബംഗളൂരുവിലേക്കുള്ള എല്ലാ സര്‍വീസും റദ്ദാക്കിയിരുന്നു. ബംഗളൂരുവിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസുകളെല്ലാം തിങ്കളാഴ്ച രാത്രി സംസ്ഥാനത്തേക്ക് തിരിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ചൊവ്വാഴ്ചത്തെ സര്‍വീസ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ അറിയിച്ചു. കര്‍ണാടക ആര്‍ടിസിയും തമിഴ്നാട് കോര്‍പറേഷനും പത്തു ദിവസത്തിലേറെയായി സേലം റൂട്ടിലെ സര്‍വീസുകള്‍നിര്‍ത്തിവച്ചിരിക്കുകയാണ്. കേരള എസ് ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ :…
Read More