താര വിവാഹമോചനങ്ങള്‍ തുടരുന്നു; അഞ്ജലിന ജോളിയും ബ്രാഡ് പിറ്റും പിരിയുന്നു.

ന്യൂയോര്‍ക്ക്: ഹോളിവുഡിലും ഇത് വിവാഹമോചനക്കാലം. താര ദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിയുന്നു. ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനം തേടി ആഞ്ജലീന തിങ്കളാഴ്ച ഹര്‍ജി നല്‍കി.

അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് വേര്‍പിരിയുന്നു എന്നാണ് ആഞ്ജലീന ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആറ് മക്കളെ തനിക്കൊപ്പം വിടണമെന്നും ആഞ്ജലീന ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2004ല്‍ ഡേറ്റിംഗ് തുടങ്ങിയ ആഞ്ജലീനയും ബ്രാഡ്പിറ്റും 2014 ഓഗസ്റ്റിലാണ് വിവാഹിതരായത്.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

ബ്രാഞ്ജലീന എന്ന പേരില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്ന ദമ്പതികളാണ് ഇപ്പോള്‍ വഴി പിരിയുന്നത്. ഹോളിവുഡിലെ മറ്റൊരു താരദമ്പതികളായ ജോണി ഡെപ്പും ആംബര്‍ ഹെര്‍ഡും അടുത്തിടെയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us