കഴിഞ്ഞ 3 മാസത്തിൽ അബോർഷൻ കൗൺസിലിംഗ് തേടി 10-19 വയസുകാർ ഉൾപ്പെടുന്ന 60 ഓളം പെൺകുട്ടികൾ

ബെംഗളൂരു: ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ 60 പെൺകുട്ടികൾ സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് ഗർഭഛിദ്രം നടത്താൻ കൗൺസിലിംഗ് തേടിയാതായി റിപ്പോർട്ട്. അതിൽ പകുതിയോളം പെൺകുട്ടികൾ വിവാഹിതരാണ്. പെൺകുട്ടികളിൽ എട്ട് പേർ 10-14 പ്രായ വിഭാഗത്തിലും ബാക്കിയുള്ളവർ 15-19 വിഭാഗത്തിലുമാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

താരതമ്യേന, 2021-22 തുടക്കത്തിൽ 79 കേസുകളും അതിനുമുമ്പ് 88 ഗർഭഛിദ്ര കേസുകളും മാത്രമാണ് ഉണ്ടായിരുന്നത്. സർക്കാരിന്റെ ബോധവൽക്കരണവും സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമാണ് ഇതിന് കാരണം എന്നും ആരോപണം ഉണ്ട്. പ്രശ്‌നത്തിന്റെ സെൻസിറ്റിവിറ്റി കണക്കിലെടുത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് വിശദമായ ഡാറ്റ പങ്കിട്ടില്ലെങ്കിലും, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന വിവരങ്ങൾ കാണിക്കുന്നത്

2018 ഏപ്രിൽ 1 നും 2022 ജൂൺ 30 നും ഇടയിൽ, രണ്ട് പ്രായ വിഭാഗങ്ങളിലായി 503 പേർക്കാണ് സർക്കാർ കൗൺസിലർമാർ സഹായിച്ചത്. അതിൽ 412 പേർ 15 നും 19 നും ഇടയിലും 10 മുതൽ 14 വയസ്സ് വിഭാഗക്കാരായ 91 പേരുമാണ് ഉണ്ടായിരുന്നത്. 10-14 വയസ് പ്രായമുള്ളവരിൽ 55 പേർ ഉൾപ്പെടുന്ന 307 പേർ വിവാഹിതരാണ് എന്നതാണ് റിപ്പോർട് സൂചിപ്പിക്കുന്നത്.

പെൺകുട്ടികൾക്ക് പ്രൊഫഷണൽ സഹായം ലഭ്യമാക്കുന്നതിനുള്ള മുൻകൈയെ വിദഗ്ധർ സ്വാഗതം ചെയ്തു, എന്നാൽ നേരത്തെയുള്ള ശൈശവ വിവാഹങ്ങൾ, ആസൂത്രിതമല്ലാത്ത കൗമാര ഗർഭധാരണം, ലൈംഗിക ദുരുപയോഗം അല്ലെങ്കിൽ ബലാത്സംഗം എന്നിവ മൂലമുണ്ടാകുന്ന ഗർഭധാരണം തുടങ്ങിയ പ്രശ്നങ്ങൾ എല്ലാവരും യോജിച്ച ശ്രമങ്ങളിലൂടെ തന്നെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

ദേശീയ അഡോളസന്റ് ഹെൽത്ത് പ്രോഗ്രാമിന് കീഴിലാണ് കൗൺസിലിംഗ് നൽകുന്നതെന്ന് വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 517 കേന്ദ്രങ്ങളിലായി പ്രത്യേക പരിശീലനം നേടിയ 204 കൗൺസിലർമാരെയും 300-ലധികം പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസർമാരെയും ഇതിനായി വകുപ്പ് നിയമിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us