ഹോട്ടൽ കുളിമുറിയിൽ ഉളിഞ്ഞ് നോക്കി; ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീ അതിഥി കുളിക്കുന്നതിനിടെ കുളിമുറിയിൽ ഉളിഞ്ഞ് നോക്കിയതിന് 30 കാരനായ ഹോട്ടൽ ഹൗസ് കീപ്പറെ അറസ്റ്റുചെയ്തു. ബെല്ലന്തൂർ സ്വദേശിയും പശ്ചിമ ബംഗാൾ സ്വദേശിയുമായ പാവലസ് ഖേരിയയെയാണ് പോലീസ് അറസ്റ്റ് ചെയ്തു.

22 കാരിയായ യുവതി സെപ്തംബർ 28 മുതൽ മാതാപിതാക്കളോടൊപ്പം ഇതേ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. അടുത്തിടെ എഞ്ചിനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കിയ യുവതി ഒരു ഐടി സ്ഥാപനത്തിൽ ക്യാമ്പസ് ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കമ്പനിയിൽ ചേരാനാണ് മാതാപിതാക്കളോടൊപ്പം പെൺകുട്ടി നഗരത്തിൽ വന്നത്. തുടർന്ന് കുടുംബം ബെല്ലന്തൂരിലെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

രാവിലെ 9.10 ഓടെ കുളിക്കുന്നതിനിടെ വെന്റിലേറ്ററിലൂടെ ആരോ തന്നെ നോക്കുന്നത് കണ്ടതായി യുവതിയുടെ ശ്രദ്ധയിൽ പെട്ടു. ഉടൻ പുറത്തിറങ്ങി മാതാപിതാക്കളെ യുവതി വിവരമറിയിച്ചു. ബാത്ത്റൂമിൽ വെച്ച് യുവതിയുടെ വീഡിയോ എടുത്തതാകാമെന്നാണ് യുവതിയുടെ സംശയം. തുടർന്ന് ഹോട്ടൽ മാനേജ്‌മെന്റ് അംഗങ്ങളോടാണ് അവർ ആദ്യം പരാതിപ്പെട്ടത്.

മാനേജ്‌മെന്റ് അംഗൾ ഈ സമയത്ത് ഹൗസ് കീപ്പിംഗ് സെക്ഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു, താൻ ഒരു വീഡിയോ റെക്കോർഡ് ചെയ്തിട്ടില്ലെന്നും സ്ത്രീയുടെ ഫോട്ടോകൾ ക്ലിക്ക് ചെയ്തിട്ടില്ലെന്നും പ്രതി പറഞ്ഞു. പ്രതിയുടെ ഫോണിൽ പൊലീസ് പരിശോധിച്ചു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts