ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) സെന്റർ ഫോർ ബ്രെയിൻ റിസർച്ച് (സിബിആർ) ഉദ്ഘാടനം ചെയ്യുകയും ബാഗ്ചി പാർത്ഥസാരഥി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് അടിത്തറയിടുകയും ചെയ്തു.
ഐഐഎസ്‌സി ഡയറക്ടർ ഗോവിന്ദൻ രംഗരാജൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഗവർണർ തവർ ചന്ദ് ഗെലോട്ട്, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.
“@iiscbangalore-ൽ മസ്തിഷ്ക ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തതിൽ സന്തോഷമുണ്ട്. ഈ പദ്ധതിക്ക് തറക്കല്ലിടാനുള്ള ബഹുമതിയും എനിക്കുണ്ടായതിനാൽ സന്തോഷം കൂടുതലാണ്. മസ്തിഷ്ക സംബന്ധമായ തകരാറുകൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിൽ ഈ കേന്ദ്രം മുൻപന്തിയിലായിരിക്കും, പരിപാടിക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു.ഐഐഎസ്‌സിയിൽ മസ്തിഷ്‌ക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.