ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച രണ്ടു പേരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. നാമക്കൽ സ്വ ദേശി സതീഷ് കുമാർ, മധുര സ്വദേശി മാടസ്വാമി എന്നിവരാണ് അറസ്റ്റിലായത്. 43 പേർക്കെതിരെ കേസെടുത്തു. എഐഎഡിഎംകെ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് പോലീസിന്റെ നടപടി.അതേ സമയം ജയലളിത മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ജയലളിത സുഖം പ്രാപിക്കുമെന്നും അപ്പോളോ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കടുത്ത പനിയും നിർജ്ജലീകരണവും മൂലമാണ് ജയലളിതയെ ചെന്നൈലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങൾ…
Read MoreDay: 10 October 2016
ഇന്ന് മഹാനവമി ഉദ്യാനനഗരം ഒരുങ്ങി.
ബെന്ഗളൂരു : ഇന്ന് മഹാനവമി.ക്ഷേത്രങ്ങളില്‍ രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ആയുധപൂജയും വാഹന പൂജയും നടക്കും.വിജയദശമിയായ നാളെ ക്ഷേത്രങ്ങളില്‍ സരസ്വതി പൂജക്ക് ശേഷം പൂജയെടുക്കലും എഴുത്തിനിരുത്തല്‍ ചടങ്ങുകളും നടക്കും. ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം 06:30 നു കലാമണ്ഡലം നിഖിലും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ അരങ്ങേറും. അനന്തഗിരി സിദ്ധിവിനായക അയ്യപ്പ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം,വിശേഷാല്‍ പൂജകള്‍ ,വാഹന പൂജ എന്നിവ നടക്കും.വൈകുന്നേരം ഏഴുമുതല്‍ ലളിത സഹശ്രനാമാര്‍ചന,അത്താഴപൂജ നാളെ രാവിലെ അഞ്ചിനു ഗണപതി ഹോമം ,രാവിലെ ഒന്‍പതിന് വിദ്യാരംഭം,വൈകീട്ട് ഭഗവതി…
Read Moreകശ്‍മീരില്‍ വീണ്ടും ഭീകരാക്രമണ ശ്രമം. പാംപോറില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി. ഇന്നലെ രാത്രിയോടെ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറിയ ഒന്നോ രണ്ടോ ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുകയാണ്.
ശ്രീനഗര്‍ : പ്രദേശം വളഞ്ഞ സുരക്ഷാ സേന ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ നിന്ന് നിരന്തരം വെടിയൊച്ച കേള്‍ക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സുരക്ഷാ സൈനികന് പരിക്കേറ്റതായുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഫെബ്രുവരിയിലും പാംപോറിലെ ഒരു ഐ.ടി.ഐ കെട്ടിടത്തിന് നേരെ ഭീകരാക്രണം നടന്നിരുന്നു. അതേ കെട്ടിടത്തിന് നേരെയാണ് ഇപ്പോഴും ആക്രമണം ഉണ്ടായിരിക്കുന്നത്. മുമ്പ് കെട്ടിടത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവധി ദിവസങ്ങള്‍ കാരണം വിദ്യാര്‍ത്ഥികള്‍ ആരുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐ.ടി.ഐയുടെ വിദ്യാര്‍ത്ഥി ഹോസ്റ്റലിനുള്ളിലാണ് ഭീകരര്‍…
Read Moreനിയമന വിവാദത്തില്‍ സിപിഎമ്മിനെതിരെ സിപിഐ മുഖപത്രം ജനയുഗത്തിന്റെ രൂക്ഷവിമര്‍ശനം.
സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനുക്കാനാകില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. എല്‍ഡിഎഫിന് മേല്‍ നിഴല്‍ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കണമെന്നും സിപിഐ മുഖപത്രം ആവശ്യപ്പെടുന്നു. നേരത്തെ സ്വാശ്രയ കോളേജ് വിവാദം കത്തിനിന്നപ്പോള്‍ പോലും ശക്തമായ അഭിപ്രായങ്ങളൊന്നും പ്രകടിപ്പിക്കാതെ സംയമനം പാലിച്ച സിപിഐ നേതൃത്വമാണ് ഇപ്പോള്‍ സിപിഎമ്മിനെതിരെ ജനയുഗത്തിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. വിഷയത്തില്‍ നടപടി വേണമെന്നാണ് പാര്‍ട്ടി മുഖപത്രത്തിന്റെ എഡിറ്റോറിയല്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. പ്രത്യേകിച്ചും പിണറായി വിജയനും വി.എസ് അച്യുതാനന്ദനും വിവിധ പാര്‍ട്ടി ഘടകങ്ങളും മന്ത്രി ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരെ നിലപാടെടുത്ത…
Read More