ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹം; രണ്ടു പേരെ അറസ്റ്റ് ചെയ്തു; 43 പേർക്കെതിരെ കേസ്..

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച രണ്ടു പേരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. നാമക്കൽ സ്വ ദേശി സതീഷ് കുമാർ, മധുര സ്വദേശി മാടസ്വാമി എന്നിവരാണ് അറസ്റ്റിലായത്. 43 പേർക്കെതിരെ കേസെടുത്തു.

എഐഎഡിഎംകെ  പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് പോലീസിന്റെ നടപടി.അതേ സമയം ജയലളിത മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ജയലളിത സുഖം പ്രാപിക്കുമെന്നും അപ്പോളോ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കടുത്ത പനിയും നിർജ്ജലീകരണവും മൂലമാണ് ജയലളിതയെ ചെന്നൈലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ  പി.സദാശിവവും ഇന്ന് ജയലളിതയെ സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts