ഇന്ന് മഹാനവമി ഉദ്യാനനഗരം ഒരുങ്ങി.

ബെന്ഗളൂരു : ഇന്ന് മഹാനവമി.ക്ഷേത്രങ്ങളില്‍ രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ആയുധപൂജയും വാഹന പൂജയും നടക്കും.വിജയദശമിയായ നാളെ ക്ഷേത്രങ്ങളില്‍ സരസ്വതി പൂജക്ക്‌ ശേഷം പൂജയെടുക്കലും എഴുത്തിനിരുത്തല്‍ ചടങ്ങുകളും നടക്കും.

ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം 06:30 നു കലാമണ്ഡലം നിഖിലും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ അരങ്ങേറും.

അനന്തഗിരി സിദ്ധിവിനായക അയ്യപ്പ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം,വിശേഷാല്‍ പൂജകള്‍ ,വാഹന പൂജ എന്നിവ നടക്കും.വൈകുന്നേരം ഏഴുമുതല്‍ ലളിത സഹശ്രനാമാര്‍ചന,അത്താഴപൂജ നാളെ രാവിലെ അഞ്ചിനു ഗണപതി ഹോമം ,രാവിലെ ഒന്‍പതിന് വിദ്യാരംഭം,വൈകീട്ട് ഭഗവതി സേവ.12 നു ഉച്ചക്ക് അന്നദാനം.ഫോണ്‍ : +91 9845181132

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

അനെപാളയ അയ്യപ്പക്ഷേത്രത്തില്‍ നാളെ രാവിലെ ഏഴിന് വിദ്യാരംഭത്തിനു കൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കും.ഫോണ്‍ : +91 9980640622

മൈസൂരു ചാമുണ്ടി മലയുടെ താഴെയുള്ള അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് വൈകീട്ട് 5:30 നു വാഹന പൂജ ,ആയുധപൂജ,നാളെ രാവിലെ സരസ്വതി പൂജ,എട്ടിന് വിദ്യാരംഭം :സുരേഷ് നമ്പൂതിരി നേതൃത്വം നല്‍കും. ഫോണ്‍ : +91 9342820188

വിമാനപുര എച് എ എല്‍ അയ്യപ്പക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഇന്ന് മഹാനവമി പൂജകള്‍.നാളെ രാവിലെ 06:20 നു വിദ്യാരംഭം.ഫോണ്‍ : +91 9945561952

ജെ സി നഗര്‍ ദസറ മഹോത്സവത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റെ രഥവും പങ്കെടുക്കും.നാളെ വൈകീട്ട് 06:30 നു ദസറ മൈതാനിയില്‍ നടക്കുന്ന ചടങ്ങിലേക്ക് അലങ്കരിച്ച രഥം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആനയിക്കും .ഫോണ്‍ :+91 9449161228.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

കഗ്ഗദാസ് പുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്തില്‍ ഇന്ന് രാവിലെ ആറുമുതല്‍ മഹാനവമി,ആയുധപൂജ നാളെ രാവിലെ  ഏഴിന് വിജയദശമി പൂജ,വിദ്യാരംഭം.

മാധവരായ ചകുളത്തമ്മ ദേവീ ക്ഷേത്രത്തില്‍ നാളെ രാവിലെ 07:30 വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും.ജാലഹള്ളി അയ്യപ്പക്ഷേത്രം മുന്‍ മേല്‍ശാന്തി ജി എസ് എന്‍ പോറ്റി നേതൃത്വം നല്‍കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts