ഐലൻഡ് എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ വരെ

ബെംഗളൂരു: തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിൽ പാത ഇരട്ടിപ്പിക്കൽ പ്രവർത്തികൾ നടക്കുന്നതിനാൽ കെ.എസ.ആർ. ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് (16526) 13, 14, 16, തീയതികളിൽ തിരുവനന്തപുരം സെൻട്രൽ വരെ മാത്രമേ സർവീസ് നടത്തൂ. കന്യാകുമാരി – കെ.എസ.ആർ. ബെംഗളൂരു എക്സ്പ്രസ്സ് (16525) 14, 15, 17, തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് പുറപ്പെടുന്നതെന്ന് ദക്ഷിണ റെയിൽവേ.

Read More

നിങ്ങളുടെ സീറ്റില്‍ ഇഷ്ടഭക്ഷണം; പുതിയ വാട്ട്‌സ്‌ആപ്പ് സേവനവുമായി ഇന്ത്യൻ റെയില്‍വേ

train

ബെംഗളൂരു:  ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരും ഏറെയാണ്‌. അതുകൂടാതെ, രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ റെയില്‍വേയെ ദീര്‍ഘ ദൂര യാത്രയ്ക്ക് നിരവധി പേരാണ് ദിനംപ്രതി ആശ്രയിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ മാറ്റത്തിന്‍റെ പാതയിലാണ്. ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നതും മികച്ചതുമായ സേവനങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഏറെ ആകര്‍ഷകമായ ഒരു പരിഷ്കാരം നടപ്പാക്കിയിരിയ്ക്കുകയാണ്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഇനിമുതൽ അവരുടെ സീറ്റില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് സ്നാക്ക്സ്, ജ്യൂസ്, ബിരിയാണി, ഊണ്, കേക്ക്,…

Read More

കോഴിക്കോട് – ബെംഗളൂരു അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ്സിന് സാധ്യത

ബെംഗളൂരു ; നഗരങ്ങളിലെ ജനങ്ങളുടെ യാത്ര എളുപ്പവും സുഖകരവുമാക്കുക എന്ന ലക്ഷ്യത്തോടെ നിർദിഷ്ട കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സ് കേരളത്തിലേക്ക് നീട്ടുവാൻ സാധ്യതയേറുന്നു. കോഴിക്കോട് – ബെംഗളൂരു വന്ദേ ഭാരത് റൂട്ടിൽ ഓടിക്കുന്നതിന് തടസമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ നിലപാടെടുത്തിട്ടുണ്ട്. സേലം ഡിവിഷൻ അനുവദിച്ച രണ്ട് വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ ഒന്ന് കോയമ്പത്തൂർ – ബെംഗളൂരു റൂട്ടിൽ ഓടിക്കുമെന്നാണ് ഒരു നിർദേശം. ഇപ്പോൾ ബെംഗളൂരു –  കോയമ്പത്തൂരിനുമിടയിൽ സർവീസ് നടത്തുന്ന ഉദയ് എ.സി. ഡബിൽ ഡക്കർ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടി വന്ദേ ഭാരത്…

Read More

ഫെബ്രുവരി മുതൽ ചെന്നൈ-ബെംഗളൂരു റൂട്ടിൽ ട്രെയിനുകൾ വേഗത്തിൽ ഓടും, കാരണം ഇതാ

ബെംഗളൂരു: ചെന്നൈ-ജോലാർപേട്ട് പാതയിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്തിയതോടെ ചെന്നൈ-ബെംഗളൂരു റൂട്ടിലും തിരുപ്പതി-മുംബൈ റൂട്ടിലും ഫെബ്രുവരി മുതൽ ട്രെയിനുകൾ വേഗത്തിൽ ഓടിത്തുടങ്ങും. വന്ദേ ഭാരത് സർവീസുകൾ ഉൾപ്പെടെയുള്ള ട്രെയിനുകൾ മികച്ച ശരാശരി വേഗതയിൽ ഓടാൻ കഴിയുന്നതിനാൽ യാത്രാ സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെത്താൻ 4.25 മണിക്കൂർ എടുക്കും, ശതാബ്ദി എക്‌സ്‌പ്രസിന് അതേ ദൂരം താണ്ടാൻ 4.45 മണിക്കൂർ ആവും എടുക്കുക, എന്നാൽ ഇനി ഇത് അരമണിക്കൂർ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. പ്രമുഖ മാധ്യമങ്ങൾ…

Read More

സബർബൻ റെയിൽപദ്ധതിക്ക് ഊർജമായി കേന്ദ്രബജറ്റിൽ ലഭിച്ച 450 കോടി

ബെംഗളൂരു : നഗരത്തെ സമീപ ജില്ലകളുമായി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയായ സബർബൻ റെയിലിനായി കേന്ദ്ര ബജറ്റിൽ 450 കോടി രൂപ അനുവദിച്ചത് പദ്ധതി വേഗത്തിലാകുന്നതിന് ഇടയാക്കും. പദ്ധതിക്കായി ആകെ 1350 കോടി രൂപയുടെ അംഗീകാരം ബജറ്റിൽ നൽകിയെങ്കിലും ഇതിൽ 900 കോടി രൂപ ഇന്റേണൽ ആൻഡ് എക്‌സ്ട്രാ ബജറ്ററി റിസോഴ്‌സസ് (ഐ.ഇ.ബി.ആർ.) വഴിയാണ് കണ്ടെത്തേണ്ടത്. കേന്ദ്ര ബജറ്റിൽ 450 കോടി രൂപ അനുവദിച്ചതോടെ സ്ഥലമേറ്റടുപ്പ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആണ് പദ്ധതി നടപ്പാക്കുന്ന കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കർണാടക…

Read More

വീക്കിലി എക്സ്‌പ്രസ് തീവണ്ടി വഴി തിരിച്ചുവിടും

ബെംഗളൂരു : ഫെബ്രുവരി ആറിന് പുറപ്പെടുന്ന എറണാകുളം-പുണെ വീക്കിലി എക്സ്‌പ്രസ് (11098) ഗോവ മേഖലയിൽ വഴിതിരിച്ചുവിടും. മഡ്‌ഗോവ, മജോർദ, മധുരെ, റോഹ, പൻവേൽ, കല്യാൺ, കർജത്, ലോണാവാല വഴിയായിരിക്കും പുണെയിലെത്തുക. സൻവോർഡം, കൂലം, കാസ്റ്റിൽ റോക്ക്, ലോൻഡ, ബെലഗാവി, ഗാട്ട്പ്രഭ, മിറാജ്, സാങ്ഗ്ലി, കരാഡ്, സതാര സ്റ്റേഷനുകൾ ഒഴിവാകും. പാതയിൽ എൻജിനിയറിങ് ജോലികൾ നടക്കുന്നതിനാലാണ് തീവണ്ടി വഴി തിരിച്ചുവിടുന്നതെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

Read More

വന്ദേഭാരതില്‍ സെൽഫി മോഹം; മധ്യവയസ്‌കൻ യാത്ര ചെയ്തത് 159 കിലോമീറ്റര്‍ വീഡിയോ വൈറൽ

ഹൈദരാബാദ്: വന്ദേ ഭാരത് ട്രെയിന്‍ രാജമുണ്ട്രി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സെല്‍ഫി എടുക്കാന്‍ കയറി മധ്യവയസ്‌കന് ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതിനെ തുടര്‍ന്നത് യാത്രചെയ്യേണ്ടിവന്നത് വന്നത് 159 കിലോമീറ്റര്‍ ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതോടെ അദ്ദേഹത്തിന് പിന്നീട് ഡോര്‍ തുറക്കാനും ഇറങ്ങാനും സാധിച്ചില്ല. ഇതോടെ അടുത്ത സ്‌റ്റേഷന്‍ എത്തുന്നത് വരെ ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വന്നു. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്ക് ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍  ആണ് മധ്യവയസ്‌കൻ കുടുങ്ങിയത് The uncle boarded the Vande Bharat train at Rajamundry station to…

Read More

അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി 2 ട്രെയിനുകൾ വൈകി ഓടും

ബെംഗളൂരു: ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ മൈസൂരു – കൊച്ചുവേളി എക്സ്പ്രസ്സ് ( 16315 ) 21 നും 28 നും 2 മണിക്കൂറും കെ.എസ്.ആർ. ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ്സ് ( 16526 ) ഒരു മണിക്കൂറും വൈകി ഓടും

Read More

ട്രെയിനുകളിലെ മോഷണം തടയുവാൻ വേണ്ട നടപടി എടുക്കാൻ നിർദേശം

ബെഗളൂരു: കൊങ്കൺ റെയിൽവേ റൂട്ടിലെ ട്രെയിനുകളിലെ മോഷണം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വ്യാഴാഴ്ച ഉഡുപ്പി ജില്ലാപഞ്ചായത്ത് ഹാളിൽ ചേർന്ന ജില്ലാ വികസന, നിരീക്ഷണ സമിതി യോഗത്തിൽ റെയിൽവേ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് കരന്ദ്‌ലാജെ പറഞ്ഞു. ” തീവണ്ടികളിൽ മോഷണം നടക്കുന്നതായി ആളുകൾ പരാതിപ്പെടുന്നുണ്ട്. ട്രെയിനുകളിലെ എല്ലാ കമ്പാർട്ടുമെന്റുകളിലും സിസിടിവി ക്യാമറകൾ ഘടിപ്പിക്കണം, യാത്രക്കാർക്കായി ലോക്കറുകൾ സ്ഥാപിക്കണം, കൂടാതെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ഡൽഹിയിലെ…

Read More

ഈസ്റ്റർ, വിഷു അവധി എത്തും മുന്നേ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിൽ

ബെംഗളൂരു: ഈസ്റ്റർ, വിഷു അവധി തിരക്കിന് മുന്നോടിയായി ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലേക്ക്. ഈസ്റ്ററിന് ഏപ്രിൽ 5,6,7 തീയതികളിലും വിഷുവിന് 12,13,14 തിയതികളിലുമാണ് നാട്ടിലേക്കുള്ള തിരക്ക് കൂടുതൽ. ട്രെയിനിൽ 120 ദിവസം മുൻപേ റിസർവേഷൻ ആരംഭിക്കുന്നതിനാൽ മുൻകൂട്ടി തന്നെ അവധികൾ ഉറപ്പാക്കി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഏറെയാണ്. എന്നാൽ കേരള, കർണാടക ആർടിസി ബസുകളിൽ 30 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയുള്ളൂ.സ്വകാര്യ ബസുകളുടെ ബുക്കിങ് അടുത്ത മാസം അവസാന ത്തോടെ ആരംഭിക്കും. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളായ കെഎസ്ആർ ബെംഗളുരു -കന്യാകുമാരി എക്സ്പ്രസ്…

Read More
Click Here to Follow Us