മൈസൂരു–കൊച്ചുവേളി എക്സ്പ്രസിന്റെ സമയത്തില്‍ മാറ്റം

ബെംഗളൂരു: മൈസൂരു കൊച്ചുവേളി എക്സ്പ്രസിന്റെ (16315) സമയത്തില്‍ മാറ്റം വരുത്തി.

ട്രെയിൻ ഇനി പഴയ സമയത്തേക്കാള്‍ 10 മുതല്‍ 15 മിനിറ്റ് നേരത്തേ പ്രധാന സ്റ്റേഷനുകളിലെത്തും.

പുതുക്കിയ സമയക്രമം (ബ്രാക്കറ്റില്‍ പഴയ സമയം): മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് (16315): കെ.എസ്.ആർ ബെംഗളൂരു- 4.40 (4.50), കന്റോണ്‍മെന്റ്-4.52 (5.02), കെ.ആർ പുരം-5.05 (5.15), വൈറ്റ്ഫീല്‍ഡ്- 5.15 (5.25), ബംഗാരപ്പേട്ട്- 5.52 (6.05), കുപ്പം- 6.22 (6.36). കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് (16316): ബംഗാരപ്പേട്ട്- 6.20 (6.23), വൈറ്റ്ഫീല്‍ഡ്- 6.58 (7.04), കെ.ആർ പുരം- 7.10 (7.15), കന്റോണ്‍മെന്റ്- 7.28 (7.44), കെ.എസ്.ആർ ബെംഗളൂരു- 8.20 (8.15). ദക്ഷിണ പശ്ചിമ റെയില്‍വേക്കു കീഴിലുള്ള പല ട്രെയിനുകളുടെയും സമയത്തില്‍ നേരിയ മാറ്റവും മെമു ട്രെയിനുകളുടെ നമ്പറും മാറിയിട്ടുണ്ട്.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പായി പരിശോധിച്ച്‌ ഉറപ്പ് വരുത്തണമെന്ന് റെയില്‍വേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
[masterslider id="10"]

Related posts