സ്കൂൾ ബസ് മറിഞ്ഞ് അപകടം; 15 കുട്ടികൾക്ക് പരിക്ക്

കണ്ണൂർ: സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് മാറ്റി.

മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ചിന്മയ വിദ്യാലയത്തിലെ സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

റോഡരികിലാണ് ബസ് മറിഞ്ഞ് വീണത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts