ബെംഗളൂരുവില്‍ അതിശൈത്യം തുടരുന്നു; പല പ്രദേശങ്ങളിലും യെല്ലോ അലേര്‍ട്ട്

ബെംഗളൂരു: നഗരത്തിൽ രാവിലെ കനത്ത മൂടൽമഞ്ഞും രാത്രികാലങ്ങളിൽ തണുപ്പും തുടരുകയാണ്. വടക്കൻ കർണാടകയിലെ പല ജില്ലകളിലും താപനില സാധാരണ നിലയേക്കാൾ വളരെ താഴെയാണ്. ബെംഗളൂരു ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞും അതിശൈത്യവും അനുഭവപ്പെടുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരു എയർപോർട്ടിൽ ഏറ്റവും കുറഞ്ഞ താപനിലയിൽ കാര്യമായ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റ് പ്രദേശങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

വടക്കൻ കർണാടകയിൽ പല ജില്ലകളിലും താപനില സാധാരണ നിലയേക്കാൾ വളരെ താഴെയാണ്. ഡിസംബർ 28 വരെ ബെംഗളൂരുവിൽ വരണ്ട കാലാവസ്ഥയാണ് പ്രവചിക്കപ്പെടുന്നത്. വടക്കൻ കർണാടക മേഖലയിൽ ശൈത്യതരംഗം ശക്തമായതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യോല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് പ്രകാരം ഹാസൻ, ബിദാർ, വിജയപുര, റായ്ച്ചൂർ, ബെലഗാവി എയർപോർട്ട്, ഗഡഗ് എന്നിവിടങ്ങളിൽ താപനില സാധാരണ നിലയേക്കാൾ വളരെ കുറവാണ്. തീരദേശ കർണാടകയിലെ ഹൊന്നാവർ, കാർവാർ എന്നിവിടങ്ങളിലും താപനില സാധാരണ നിലയേക്കാൾ താഴെയാണ്.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

വിജയപുരയിൽ ഏറ്റവും കുറഞ്ഞ താപനില 9.5°C രേഖപ്പെടുത്തി. സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് വിജയപുരയിൽ കടന്നുപോയത്. ബിദാർ ജില്ലയിലും അതിശൈത്യം അനുഭവപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts